Wednesday, May 26, 2021

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവർ പരിമിതപ്പെടുത്തിയ മത്സരത്തിൽ അധ്യാപകരുടെ ടീം 4 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുട്ടി ടീം 52 റൺസിനിടെ എല്ലാവരും പുറത്തായി.3 ഓവറിൽ 40 റൺസ് നേടിയ രാജേഷ് ആണ് ടോപ് സ്കോറർ.2 ഓവറിൽ 4 വിക്കറ്റ് നേടി മുരളി വി.വിയാണ് കുട്ടി ടീമിന്റെ വിജയമോഹം തകർത്തത്.പ്രധാനാധ്യാപിക ഭാരതീഷേണായി,പി ടി എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം,എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സുജാത ബാലൻ, കുഞ്ഞബ്ദുള്ള മൗവ്വൽ, സുരേഷ് തച്ചങ്ങാട് എന്നിവർ അനുഗമിച്ചു. പൂർവ്വ വിദ്യാർത്ഥികൾ വിജയികൾക്കും റണ്ണേഴ്സിനുമുള്ള ട്രോഫികൾ സംഭാവന ചെയ്തു.1000 ത്തോളം കുട്ടികളും രക്ഷിതാക്കളും കളികാണാൻ സന്നിഹിതരായിരുന്നു.

പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു_27_06_2019

ഈ വർഷം ഒമ്പതാ ക്ലാസ്സിലെ പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് 27_06_2019 ന് നടന്നു. രാവിലെ മുതൽ വൈകുന്നേരം വരെയാണ് ക്ലാസ്സ് ഉണ്ടായത്. ഓറിയന്റേഷൻ ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. സീനിയ‍‍ർ അസിസ്റ്റന്റ് വിജയകുമാ‍ർ അദ്ധ്യക്ഷത വഹിച്ചു.കൈറ്റ് മാസ്റ്റ‍ർ ട്രെയിനർ ബാബു മാസ്റ്റർ ക്ലാസ്സെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവർ നേതൃത്വം നൽകി.ഹൈടക് സ്കൾ പദ്ധതി , ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുും മൊബൈൽ ആപ് നിർമ്മിക്കാനും പ്രോഗ്രാമിംഗ് ഭാഷ സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ നിർമ്മിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.ഹൈടക് ക്ലാസ്സുമുറികളുടെ പരിപാലനവും പ്രോജക്ടർ ,ലാപ്ടോപ്പ് ,റിമോട്ട് എന്നിവയുടെ പ്രവർത്തനവും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കാൻ ഈ ഓറിയന്റേഷൻ ക്ലാസ്സ് സഹായകമായി.32 കുട്ടികൾ ഓറിയന്റേഷൻ ക്ലാസ്സിൽ പങ്കെടുത്തു.

ലഹരി വിരുദ്ധ ദിനാചരണം പ്രതിജ്ഞ, സന്ദേശം_26_06_2019

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ പ്രത്യേക അസംബ്ലി ചേരുകയും ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യം സാമൂഹ്യ ശാസ്ത്രാധ്യാപകൻ അബൂബക്കർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. സ്കൂൾ ലീ‍ഡർ സ്വാതി കൃഷ്ണ ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു. പ്രധാനാധ്യാപിക ഭാരതി ഷേണായി ആമുഖ ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി വി.വി മുരളി അദ്ധ്യക്ഷത വഹിച്ചു.

ലോക ലഹരി വിരുദ്ധ ദിനം ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു_26_06_2019

സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. മുഴുവൻ ക്ലാസ്സുകളുടെയും പ്രാതിനിത്യം ഉണ്ടായിരുന്നു.

അമ്മ വായന മത്സരം സംഘടിപ്പിച്ചു._24_06_2019

വായനാ പക്ഷാചരണത്തിന്റ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായന മത്സരം നടന്നു. സ്കൂൾ ഹെഡ്‍മിസ്ട്രസ് ശ്രീമതി ഭാരതി ഷേണായി പരിപാടി ഉദ്ഘാടനം ചെയ്തു, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളി സ്വാഗതവും പറഞ്ഞു. അമ്മ വായന മത്സരത്തിൽ പന്ത്രണ്ടോളം പേർ പങ്കെടുത്തു. വായനാമത്സരം മനോജ് മാസ്റ്റർ, ഉണ്ണി കൃഷ്ണൻ മാസ്റ്റർ എന്നിവർ വിലയിരുത്തി. മുതിർന്നവരുടെ വായന മത്സരത്തിൽ ഇതിൽ നാരായണി അമ്പങ്ങാട് ഒന്നാംസ്ഥാനവും ലീലാ അരവത്ത് രണ്ടാംസ്ഥാനവും നേടി . പൊതുവിഭാഗത്തിൽ അനിത രാധാകൃഷ്ണൻ ഒന്നാം സ്ഥാനവും സുജാത തച്ചങ്ങാട്, സുജിത കീക്കാനം എന്നിവർ രണ്ടാം സ്ഥാനവും പങ്കുവച്ചു.

അന്താരാഷ്ട്ര യോഗ ദിനം-19-06-2019

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജൂൺ 19ന് തച്ചങ്ങാട് സ്കൂളിലെ ആയുഷ് ക്ലബ്ബും, അമ്പങ്ങാട് പി.എച്ച്.സി (സിദ്ധ), ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി കണ്ണംവയൽ എന്നിവർ സംയുക്തമായി തച്ചങ്ങാട് സ്കൂളിൽ യോഗ പരിശീലനപരിപാടി പരിപാടി നടത്തി. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ലക്ഷ്മി അവർകൾ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയൻ മാസ്റ്റർ സ്വാഗതവും ഉം ഹെഡ്മിസ്ട്രസ് ശ്രീമതി ഭാരതി ഷേണായി അധ്യക്ഷതയും വഹിച്ചു. യോഗ ഇൻസ്ട്രക്ടർ ശ്രീമതി ബിന്ദു ,ആയുഷ് ക്ലബ് അംഗങ്ങളായ ആയ 50 വിദ്യാർത്ഥികൾക്ക് വിവിധ യോഗാസന മുറകളും, അതുകൊണ്ട് നിത്യജീവിതത്തിൽ ഉള്ള ഗുണങ്ങളും വിശദീകരിച്ചു. പരിപാടിക്ക് സ്കൂൾ ആയുഷ് ക്ലബ്ബ് കൺവീനർ പ്രണാബ്കുമാർ നന്ദിയും പറഞ്ഞു.പരിപാടിക്ക് അമ്പങ്ങാട് ആയുഷ് പി എച്ച് സി യിലെ ഡോക്ടർ ജിഷ.,കണ്ണം വയൽ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടർ ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

വായനാപക്ഷാചരണം_ഉദ്ഘാടന സമ്മേളനം-19-06-2019

സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെയുള്ള വായനാപക്ഷാചരണം19-06-2019 ഉച്ചയ്ക്ക് പ്രധാനാധ്യാപിക ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി നേതൃത്വസമിതി കൺവീനർ ജി.അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു.

വായനാപക്ഷാചരണം_വായനാ ദിന സന്ദേശം, പ്രതിജ്ഞ-19-06-2019

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഈ വർഷത്തെ വായനാപക്ഷാചരണത്തിന്റെ ഭാഗമായുള്ള വായനാ ദിന സന്ദേശവും പ്രതിജ്ഞയും 9-06-2019 രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ വെച്ചുനടന്നു. വായനാ ദിന സന്ദേശം പ്രഭാവതി ടീച്ചർ നൽകി. വായനാ ദിന പ്രതിജ്ഞ എട്ടാംതരം എ ക്ലാസ്സിലെ സയനോര വായിച്ചുകൊടുക്കുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു. പ്രധാനാധ്യാപിക ഭാരതി ഷേണായി പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വിഭാഗം കൺവീനർ ഡോ.സുനിൽകുമാർ പദ്ധതി വിശദീകരിച്ചു.

പ്രവേശന ഗാനത്തിന്റെ നൃത്തച്ചുവടിൽ പുതിയ കുട്ടികളെ വരവേറ്റ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ

പ്രവേശന ഗാനത്തിന്റെ നൃത്തച്ചുവടിലാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത്.വർണ്ണത്തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെയും പ്രീ പ്രൈമറിയിലെയും വിദ്യാർത്ഥികളെ ആനയിച്ചു. തുടർന്ന് സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ നാടൻ പാട്ടിലൂടെയും കളികളിലൂടെയും കുട്ടികളുമായി സംവദിച്ചു. പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് എ.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ബഹു.പി.ലക്ഷ്മി നിർവ്വഹിച്ചു. മദർ പി ടി എ പ്രസിഡണ്ട് സുജാതാ ബാലൻ, എസ്.എം.സി ചെയർമാൻ നാരായണൻ, പി.ടി.എ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, വി.വി.സുകുമാരൻ , വിജയകുമാർ, പ്രണാബ് കുമാർ , സുനിൽ കുമാർ കോറോത്ത് ,പ്രഭാവതി പെരുമൺതട്ട, അജിത.ടി, സുരേഷ് തച്ചങ്ങാട് എന്നിവർ സംസാരിച്ചു. ഹെഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി നന്ദിയും പറഞ്ഞു. ചടങ്ങിൽ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ എന്നിവർ സംഭാവന ചെയ്ത സൗജന്യ ബാഗും, കുടയും വിതരണം ചെയ്തു.

പരിസ്ഥിതി ദിനത്തിൽ നാട്ടു മാന്തോപ്പൊരുക്കി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ 05-05-2019

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് ,പുലരി അരവത്ത് , ജൈവ വൈവിധ്യ ബോർഡ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ' തച്ചങ്ങാട് മുതൽ മവ്വൽ വരെ നാടൻ മാവ് വച്ച് പിടിപ്പിച്ച് വഴിയോരത്തൊരു തണലും ഫലവും ഒരുക്കുന്ന പദ്ധതിയാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. ഒപ്പം നാടൻ മാവിനങ്ങളുടെ സംരക്ഷണം കൂടി ഉറപ്പു വരുത്തുന്നു. നാട്ടു മാന്തോപ്പൊരുക്കുന്ന ചടങ്ങ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി. ഇന്ദിര മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. പി..ടി.എ പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, എസ്.എം.സി ചെയർമാൻ നാരായണൻ സീനിയർ അസിസ്റ്റന്റ് വിജയ കുമാർ പ്രണാബ് കുമാർ സുനിൽ കുമാർ കോറോത്ത് , ജയപ്രകാശ്, ബാലകൃഷ്ണൻ, പ്രഭാവതി പെരുമൺ തട്ട, സജിന കെ.വി, അശോക കുമാർ, അഭിലാഷ് രാമൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.' പരിസ്ഥിതി ക്ലബ് കൺവീനർ മനോജ് പിലിക്കോട് സ്വാഗതവും മദർ പി ടി എ പ്രസിഡണ്ട് സുജാതാ ബാലൻ നന്ദിയും പറഞ്ഞു.

എസ്.എസ്.എൽ.സി പരീക്ഷയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ചരിത്ര വിജയം

എസ്.എസ്.എൽ.സി പരീക്ഷയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ചരിത്ര വിജയം

യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് 2018-19ൽ നടത്തിയ യു.എസ്.എസ് പരീക്ഷയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നിന്നും രണ്ട് കുട്ടികളാണ് വിജയിച്ചത്. ദിൽന സുരേഷും . കീർത്ത.കെഎസുമാണ് തച്ചങ്ങാട് സ്കൂളിന്റെ അക്കാദമിക മികവിന് മാറ്റുകൂട്ടിയ മിടുക്കികൾ.

എൽ.എസ് .എസ് സ്കോളർഷിപ്പ് നേടിയവർ

കാരുണ്യത്തിന്റെ പുതുവഴിയിൽ തച്ചങ്ങാട്ടെ പൂർവ്വ വിദ്യാത്ഥികൾ

ശാരീരികമോ മാനസികമാ ഉള്ള അവശതകൾ കാരണം സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികളെ പഠനവഴിയിലേക്കും ജീവിതഭദ്രതയിലേക്കും നയിക്കാൻ ആവശ്യമായ അറിവും അനുഭവങ്ങളും പ്രദാനം ചെയ്യുകയെന്ന മഹത്തായ ലക്ഷ്യത്തിലൂന്നി തച്ചങ്ങാട്ടെ പൂർവ്വ വിദ്യാർത്ഥികൾ കാരുണ്യ സ്പർശവുമായി പുതുവഴി സൃഷ്ടിക്കുകയാണ്. ക്ലാസ്സ് മുറിയ്ക്കകത്ത് വിനിമയം ചെയ്യപ്പെടുന്ന പാഠഭാഗങ്ങളെ തങ്ങളുടെ തായ സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിശീലിക്കാനും സ്വായത്തമാക്കാനും അതിനനുഗുണമായ കരുത്ത് പകരുവാനുമാണ് കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ്പ് നൽകുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ അരുൺകുമാർ വൈ ആണ് ഈ ഉദ്യമത്തോട് സർവ്വാത്മനാ സഹായമേകിയത്. 1989-90 വർഷം മികച്ച മാർക്കോടെ പത്താംതരം പാസ്സായി സ്കൂൾ വിട്ടിറങ്ങിയ അരുണിന്റെ ഈ സഹായഹസ്തം ഒരു കുടുംബത്തിനേകുന്ന പ്രതീക്ഷ അളവറ്റതാണ്.പൊതു വിദ്യാഭ്യാസ ശക്തീകരണത്തിന്റെ ഭാഗമായുള്ള ഹൈടെക് വിദ്യാഭ്യാസരീതിയെ സാധൂകരിക്കുന്നതാണ് ഈ പ്രവൃത്തി.അടുത്ത അധ്യയന വർഷം പത്താം ക്ലാസ്സിലേക്ക് കടക്കുന്ന കാഴ്ച പരിമിതിയുള്ള നിഹാല എന്ന കുട്ടിക്കാണ് അരുൺകുമാർ നൽകിയ ലാപ്ടോപ്പ് കൈമാറിയത്.പത്താം ക്ലാസ്സിലെ പാഠഭാഗങ്ങൾ നിരവധി തവണ കണ്ടും കേട്ടും പഠിക്കാനാൻ ലഭിക്കുന്ന അവസരം കുട്ടിയുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുമെന്നള്ളത് തീർച്ചയാണ്.ഇതിനായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഭാഗങ്ങളുടെ ഓഡിയോ വീഡിയോ വിഭവങ്ങൾ യഥാസമയം കുട്ടിയുടെ ലാപ് ടോപ്പിൽ തയ്യാറാക്കി നൽകും. ഒപ്പം തന്നെ ആഴ്ചയിൽ 2 തവണ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ കുട്ടിയുടെ വീട്ടിലെത്തി പാഠഭാഗങ്ങൾ വിശദീകരിച്ചു നൽകും.ഇതിനായി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ ലിറ്റിൽ കൈറ്റ്സ്മിസ്ട്രസ് സജിത സുനിൽ, ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന റിസോർസ് ടീച്ചറായ ചാന്ദ്നി എന്നിവരുടെ സഹായങ്ങളും ലഭ്യമാക്കും.പ്രധാനാധ്യാപിക ഭാരതീഷേണായി പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയുടെ വീട്ടിലെത്തി ലാപ്ടോപ്പ് കൈമാറി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ,ഡോ.കെ.സുനിൽ കുമാർ , മദർ പി ടി എ പ്രസിഡണ്ട് സുജാത ബാലൻ എസ്.ആർജി കൺവീനർ പ്രണാബ് കുമാർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടൽ തച്ചങ്ങാട് സ്കൂളിൽ സജീവമാണ്.സ്കൂൾ ഗെയ്‍റ്റ്, ജൈവവൈവിധ്യോദ്യാനം, ഗാന്ധി പ്രതിമ തുടങ്ങി ഒട്ടേറെ വികസന പ്രവർത്തികളിൽ പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.

പുതിയ കെട്ടിടങ്ങളുടെയും പദ്ധതികളുടേയും ഉദ്ഘാടനം27_02_2019

പുതിയ കെട്ടിടങ്ങളുടെയും പദ്ധതികളുടേയും ഉദ്ഘാടനം27_02_2019പുതിയ കെട്ടിടങ്ങളുടെയും പദ്ധതികളുടേയും ഉദ്ഘാടനം27_02_2019

കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് -2019

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഐ.ടി ക്ലബ്ബും കുട്ടി തീയേറ്റർ ഫിലിം ക്ലബ്ബും സംയുക്തമായി 2019 ഫിബ്രവരി 16 ശനിയാഴ്ച കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര സിനിമകൾ മലയാളം സബ് ടൈറ്റിലുകളിലൂടെ പ്രദർശിപ്പിച്ച സിനിമാ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ബാബു കാമ്പ്രത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷനായിരുന്നു. പി.ടി.എ വൈസ്.പ്രസിഡണ്ട് മവ്വൽകുഞ്ഞബ്ദുളള , മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, ഡോ.കെ.സുനിൽ കുമാർ , ശ്രീജിത്ത് കക്കോട്ടമ്മ, അനിൽ കുമാർ പെർളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് കൺവീനർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് ലീഡർ നന്ദന കെ.നന്ദിയും പറഞ്ഞു. വിവിധഭാഷകളിലെ 150 സിനിമകൾ 15 തീയേറ്ററുകളിലായാണ് പ്രദർശനം സംഘടിപ്പിച്ചത്.

പഠനോത്സവം-2019

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പഠനോൽസവത്തിന് തച്ചങ്ങാട് ഗവഃ ഹൈസ്കൂളും വേദിയായി. ഒരു വർഷം വിദ്യാർത്ഥികൾ സ്വായത്തമാക്കിയ പഠനനേട്ടങ്ങൾ രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോൽസവം 15-02-2019 വെള്ളിയാഴ്ച്ച സ്കൂൾ ഹാളിൽ 10 മണിയോടെയാണ് ആരംഭിച്ചത്. പി.ടി.എ പ്രസി‌ഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗൗരി എം ഉദ്‌ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി സ്വാഗതമരുളി. സീനിയർ അസിസ്റ്റന്റ് വിജയൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് ചെയർ പേഴ്സൻ ശ്രീമതി പി.ലക്ഷ്മി, വാർഡ് മെമ്പർ എ.പി.എ ഷാഫി,എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി സുജാത ബാലൻ,ബി.ആർ.സി. ട്രെയിനർ പ്രത്യ‌ുഷ ,എസ്.എം.സി.ചെയർമാൻ ശ്രീ. നാരായണൻ,സ്റ്റാഫ് സെക്രട്ടറി വി.വി മുരളി,എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എസ്.ആർ.ജി കൺവീനർ ശ്രീമതി പി.വി. സജിത നന്ദി അറിയിച്ചു. തുടർന്ന് എൽ.പി. വിഭാഗം കുട്ടികളുടെ സ്വാഗതനൃത്തം അറങ്ങേറി. യു.പി. കുട്ടികൾ വെൽക്കം സ്‌പീച്ച് പറഞ്ഞു. 7 A യിലെ നെസ്‌മിയ,അലിഷ്‌ബ എന്നിവർ പരിപാടിക്ക് അവതാരകരായി.

ആയുഷ് ക്ലബ്ബ് ഉദ്ഘാടനവും Mission30_Days_Career_Orientation_Programme._16_02_2019

അമ്പങ്ങാട് ആയുഷ് പി.എച്ച്.സി സിദ്ധയുടെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ആയുഷ് ക്ലബ്ബ് ഉദ്ഘാടനം നടന്നു. ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം നൽകുക എന്നതാണ് ആയുഷ് ക്ലബ്ബിന്റെ ഉദ്ദേശ്യ ലക്ഷ്യം. ആയുഷ് ക്ലബ്ബിന്റെ ഉദ്ഘാടനം പള്ളിക്കര ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ഇന്ദിര നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ.വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ച് ആയുഷ് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ജിഷ വിശദീകരിച്ചു. തുടർന്ന് പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന് വിദ്യാർത്ഥികൾക്കായി ഡോ.റിനിൽ രാജ് മിഷൻ 30 ഡെയ്സ് എന്ന പേരിൽ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം നടന്നു

സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഇൻസ്റ്റാലേഷൻ ക്യാംപ്( 14-02-2019)

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ഉബുണ്ടു ഇൻസ്റ്റാലേഷൻ ക്യാംപ് സംഘടിപ്പിച്ചു. 14-02-2019 വ്യാഴാഴ്ച രാവിലെ 10 മുതൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ചാണ് ക്യാംപ് നടന്നത്. സ്വതന്ത്ര സോഫ്റ്റ് വെയറിനെ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത ക്യാംപ്.ഉബുണ്ടുവിന്റെ 14.04ഓപ്പറേറ്റിംഗ് സോഫ്‍റ്റ് വെയറാണ് ക്യാംപിൽ വെച്ച് ഇൻസ്റ്റാൾ ചെയ്തത്.ഇൻസ്റ്റാലേഷൻ ക്യാംപിൽ 12 പേർ പങ്കെടുത്തു.

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.(11_02_2019)

പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിമുക്തി പദ്ധതിയുടെ ഭാഗമായി തച്ചങ്ങാട് ഗവ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ പി.ബിന്ദു ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ലക്ഷ്മി പി,സീനിയർ അസിസ്റ്റൻറ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക എം.ഭാരതി ഷേണായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യക്ഷേണ ഓഫീസർ ജിജോ സ്വാഗതവും പ്രണാബ് കുമാർ നന്ദിയും പറഞ്ഞു.സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ്, എക്സൈസ് എൻഫോഴ്സ്മെന്റ് & ഇന്റലിജെന്റ് ഓഫീസർ ടോണി എസ്.ഐസക് എന്നിവരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.

ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.(06_02_2019)

ഭിന്നലിംഗക്കാരെ പൊതുസമൂഹത്തിൽ ഇഴച്ചേർക്കേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടി സാമൂഹ്യനീതി വകുപ്പ് കാസറഗോഡ് ജില്ലയും തച്ചങ്ങാട് ഗവ.ഹൈസ്കൂളും സംയുക്തമായി ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു, ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്യത്തിൽ സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന ഈ പരിപാടിക്ക് നേതൃത്വം വഹിച്ചത് സ്കൂൾ ഗൈഡൻസ് ആൻ ഡ് കൗൺസിലിംഗ് വിങ്ങ് ആണ്, ജില്ലാസാമൂഹ്യനീതി ഓഫീസർ ബി. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ച ചടങ്ങ് പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് പി.എം ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡറും ആക്ടിവിസ്റ്റുമായ ഇഷാ കിഷോർ കുട്ടികളുമായി ഭിന്നലിംഗക്കാർ നേരിടുന്ന ആശങ്കകളും അവസര നിഷേധങ്ങളും പങ്കുവെച്ചു, സമീപകാലത്തായി ഈ വിഭാഗത്തിനു വേണ്ടി ഗവൺമെന്റ് ചെയ്തു വരുന്ന പ്രവർത്തനങ്ങളെ പ്രത്യേകം ശ്ലാഘിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് കുഞ്ഞി, പി.ലക്ഷ്മി. ബിന്ദു.കെ.എ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി എന്നിവർ സംസാരിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപിക എം.ഭാരതി സ്വാഗതവും ജില്ലാ ചൈൽഡ് വെൽഫെയർ ഓഫീസർ ഷാനവാസ് കെ.പി.നന്ദിയും പറഞ്ഞു. ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവും പ്രസ്തുത പരിപാടിയിൽ വെച്ച് വിതരണം ചെയ്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.https://www.youtube.com/watch?v=HLThujfC54o&list=UU1dIGf8ZU5WlK6YmzGrSVVg&index=34

റീഡിംഗ് അംബാസിഡർ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു(06_02_2019)

അറിവിനായി ഒന്നിക്കാം എന്ന മുദ്രാവാക്യം മുൻനിർത്തി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ' റീഡിങ്ങ് അംബാസിഡർ' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രസ്തുത പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തത് ട്രാൻസ്ജെന്ററും ആക്ടിവിസ്റ്റുമായ ഇഷാ കിഷോർ . ട്രാൻസ് ജെൻഡറിന് നൽകുന്ന ഈ പൊതു സ്വീകാര്യ ഏറെഅംഗീകരിക്കപ്പെടേണ്ടതാണെന്ന് ഇഷ കിഷോർ പറഞ്ഞു. കേവലമായ വായനയ്ക്കപ്പുറം. അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അറിവിന്റെ പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്, സ്കൂളിലെ മികച്ച അക്കാദമിക പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ പ്രസ്തുത പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. രചനയിലും വായനയിലും പ്രസംഗത്തിലും അഭിരുചിയുള്ള തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം കുട്ടികളാണ് റീഡിങ്ങ് അംബാസഡർ അംഗങ്ങൾ, സാഹിത്യസംവാദം. കഥാ-കവിതാ-നാടക ശില്പശാലകൾ. വിദഗ്ധരുമായുള്ള അറിവ് വിനിമയം. നാടൻ കലാ - സിനിമ തുടങ്ങിയ വ്യത്യസ്ത മേഖലകൾ റീഡിങ്ങ് അംബാസഡറിന്റെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നു, തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.എം.അബ്ദുൾ ലത്തീഫ് , സ്ഗ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ, മുഹമ്മദ് കുഞ്ഞി പി.ലക്ഷ്മി. ബിന്ദു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ലൈബ്രറി‍ കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത് പദ്ധതി വിശദീകരിച്ചു. സീനി അസിസ്റ്റന്റ് വിജയകുമാർ. അഭിലാഷ് രാമൻ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,മനോജ് പിലിക്കോട്,ശ്രീജ.എ.കെ, പ്രഭാവതി പെരുമൺതട്ട, ശ്രീജിത്ത് കക്കോട്ടമ്മ, അനിൽകുമാർ, തുങ്ങിയവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി.വി നന്ദിയും പറഞ്ഞു.ചിര്തകാരനും ശില്പിയുമായ സുരേഷ് ചിത്രപ്പുരയാണ് റീഡിംഗ് അംബാസഡറിന്റെ ലോഗോ തയ്യാറാക്കിയത്

ഉണർവ്വ് പരിപാടി(31_01_2019)

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുവേണ്ടി ജെ.സി.എെ കാസറഗോഡിന്റെ ഉണർവ്വ് പരിപാടിയിൽ നിന്ന്.

അനുമോദന സദസ്സ്

വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ.ദാമോദരനെയും നീലേശ്വരം കടിഞ്ഞിമൂലയിലെ കർഷക ശാസ്ത്രജ്ഞൻ വി.പി ദിവാകരനെയും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിക്കുന്നു..

ഔഷധ ഗ്രാമം പദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി.(31_01_2019)

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജീവനം എന്ന പേരിൽ തയ്യാറാക്കിയ ഔഷധത്തോട്ടത്തിനുശേഷം ഓരോ വീടുകളിലും ഔഷധത്തോട്ടം ഒരുക്കുന്ന ഔഷധഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാനിൽ നിർദ്ദേശിക്കപ്പെട്ട പ്രവർത്തനമായ ഇത് ആദ്യഘട്ടത്തിൽ 50 രക്ഷിതാക്കൾക്ക് മൂന്നുവീതം ഔഷധസസ്യങ്ങൾ നൽകി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഔഷധഗ്രാമം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി. കെ.ദാമോദരൻ നിർവ്വഹിച്ചു. നീലേശ്വരം കടിഞ്ഞിമൂലയിലെ കർഷക ശാസ്ത്രജ്ഞൻ വി.പി ദിവാകരൻ മുഖ്യാതിഥി ആയിരുന്നു. പ്രധാനാധ്യാപിക ഭാരതി ഷേണായി അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം രാധാക‍ൃഷ്ണൻ, ഡോ.കെ.സുനിൽ കുമാർ, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, സജിത സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലീക്കോട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി.വി നന്ദിയും പറഞ്ഞു. '''വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''https://www.youtube.com/watch?v=go9XXYecxGM&t=7s

രക്തസാക്ഷി ദിനംആചരിച്ചു.(30_01_2019)

ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലി അർപ്പിച്ചവരുടെ സ്മരണാർത്ഥം രാവിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മുഴുവൻ വിദ്യാർഥികളും ജീവനക്കാരും 11 മണിമുതൽ 2മിനുട്ട് മൗനം ആചരിച്ചു.രാവിലെ സ്കൂൾ അസംബ്ളിയിൽ സാമൂഹ്യശാസ്ത്രഠ അധ്യാപകൻ അബൂബക്കർ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഉച്ചക്ക് 'ഗാന്ധി ഇന്നലെ ഇന്ന്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പ്രബന്ധരചനാ മത്സരവും സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച് വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കകയും ചെയ്തു.

എക്സൈസ്- വിമുക്തി റിപ്പബ്ലിക്ക് ദിന ക്വിസ്സിൽ തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം.(26_01_2019)

സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി ലഹരി ഉപയോഗത്തിനെതിരെ റിപ്പബ്ബിക് ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പുമായി സഹകരിച്ച് ഹൈകൂൾ തലത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്‍മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ടീം അംഗങ്ങളായ നീരജ് രാജഗോപാലും വർഷ .പിയും

ശാസ്ത്ര കൗതുകം ശില്പശാല സംഘടിപ്പിച്ചു.(25_01_2019)

ഞങ്ങൾ ശാസ്ത്രത്തോടൊപ്പം എന്ന ശാസ്ത്ര പരിപോഷണ പരിപാടിയുടെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ എൽ.പി.വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടി ശാസ്ത്ര കൗതുകം ശില്പശാല സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രനൈപുണികളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാല പ്രധാനാധ്യാപിക ശ്രീമതി.ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് എ.വിജയകുമാർ അധ്യക്ഷത വഹിച്ചു. ബോളിനെ ഉയർത്താമോ, കാറ്റാടി പമ്പരം, കുളിക്കുന്ന ബലൂൺ, മാന്ത്രിക ജലധാര, മാജിക് ജാർ, അനുസരിക്കുന്ന ജലകന്യക തുടങ്ങി നിരവധി ലഘുപരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായി. ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലെ കുട്ടികൾക്കുവേണ്ടിയുള്ള പരിപാടി കുട്ടികളിൽ ഏറെ കൗതുകമുമർത്തി. ലഘു പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രത്തിന്റെ രീതി തിരിച്ചറിയാൻ കുട്ടികൾക്ക് അവസരം ലഭിക്കുകയും ഓരാ കുട്ടിയും ഒരു പ്രതിഭ എന്ന കാഴ്ചപ്പാടിലൂന്നി എല്ലാ കുട്ടികളിലും ശാസ്ത്ര പഠന നേട്ടങ്ങൾ ഉറപ്പിക്കാനും ശില്പശാല ലക്ഷ്യമിടുന്നു. അധ്യാപകരായ എം.രാജേഷ്, രാധിക,ധന്യ, സുനന്ദ, വിജയശ്രീ, രേഖ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.(21-01-2019)

ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 1898 സ്കൂളുകളിൽ ഭാഷാ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‍ഡിജിറ്റൽ മാഗസിൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും പ്രകാശനം ചെയ്തു. കൈയെഴുത്ത്‌ മാസികകളിൽനിന്ന് വ്യത്യസ്തമായി ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് വിദ്യാർഥികൾതന്നെ മാഗസിൻ തയ്യാറാക്കിയെന്നതാണ് ഇതിന്റെ പ്രത്യേകത.പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ലിബർ ഓഫീസ് വേഡ് പ്രോസസർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.വിദ്യർത്ഥികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവരിൽ നിന്നും സൃഷ്ടികൾ ശേഖരിച്ചാണ് മാഗസിൻ ത്യ്യാറാക്കിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ "പട്ടം പറത്തുമ്പോൾ”ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായി പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുനിൽ കുമാർ കോറോത്ത്, മനോജ് പീലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, പ്രഭാവതി പെരുമൺതട്ട, രജിത സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി.സുനിൽ നന്ദിയും പറഞ്ഞു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷനാണ് (കൈറ്റ്) ഹൈസ്കൂളുകളിൽ ‘ലിറ്റിൽ കൈറ്റ്‌സ്’ പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവുംവലിയഐ.ടി. കൂട്ടായ്മയിൽ 58,247 കുട്ടികൾ അംഗങ്ങളാണ്. അടുത്തവർഷമിത് 1.2 ലക്ഷമായി ഉയരും. ലിറ്റിൽ കൈറ്റ്‌സ് പരിശീലനപ്രവർത്തനങ്ങളിൽ ഭാഷാകംപ്യൂട്ടിങ്ങിന്റെ ഭാഗമായി മലയാളം ടൈപ്പിങ്, വേർഡ് പ്രൊസസിങ്, ഗ്രാഫിക് ഡിസൈനിങ്ങിന്റെ ഭാഗമായി റാസ്റ്റർ-വെക്ടർ ഇമേജ് എഡിറ്റിങ് തുടങ്ങിയവ വിദ്യാർഥികൾ പരിശീലിക്കുന്നുണ്ട്. ഓരോ സ്കൂളും തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിനുകൾ പൊതുജനങ്ങൾക്ക് കാണുന്നവിധം വെബിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കൈറ്റ്സ് അധികൃതർ. ===ആയുഷ് ഗ്രാമം കലണ്ടർ പ്രകാശനം ചെയ്തു(22_01_2019) ആയുർവേദ ജീവിതശൈലി ജനങ്ങളിൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ സഹായത്തോടെ ആയുഷ് ഗ്രാമം പദ്ധതി നടപ്പാക്കുന്നു.അതിന്റെ ഭാഗമായി ആയുഷ് ഗ്രാമം കലണ്ടർ പ്രകാശനം പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ ലക്ഷ്മി നിർവ്വഹിക്കുന്നു. ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒന്നോ അതിലധികമോ ആളുകൾ, ആളുകൾ നിൽക്കുന്നു, ജനക്കൂട്ടം, മരം, ഔട്ട്ഡോർ എന്നിവ

വിത്ത് പേന,പേപ്പർ ഫയൽ നിർമ്മാണ യൂണിറ്റുമായി തച്ചങ്ങാട് ഹൈസ്കൂൾ.(10_01_2019)

"ഞാനും എന്റെ സുന്ദര പ്രകൃതിയും" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൗൺസിലും പരിസ്ഥിതി ക്ലബ്ബും ചേർന്ന് പേപ്പർ പേന, പേപ്പർ ഫയൽ എന്നിവ നിർമ്മിക്കുന്ന യൂണിറ്റ് രൂപീകരിച്ചു. ഒഴിവ് ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമായാണ് ഈ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുക. ഔദ്യോഗികമായ ഉദ്ഘാടനം ചിത്രകാരനും ശില്പിയുമായ സുരേഷ് ചിത്രപ്പുര നിർവ്വഹിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ എന്നിവർ സംസാരിച്ചു. ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്, സീഡ് ക്ലബ്ബ് കോ-ഓഡിനേറ്റർ മനോജ് പീലിക്കോട്, ഐ.ടി കോ-ഓഡിനേറ്റർ അഭിലാഷ് രാമൻ എന്നിവർ നേതൃത്വം വഹിച്ചു. അധ്യാപകരായ അനിൽ കുമാർ, മുരളി.വി വി, ശ്രീജിത്ത് കക്കോട്ടമ്മ, എന്നിവരും കുട്ടികളോടൊപ്പം പേന നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ റീഡിങ്ങ് അംബാസിഡർ അംഗങ്ങളും ഗ്രീൻ പോലീസ് അംഗങ്ങളും സീഡ് ക്ലബ്ബ് അംഗങ്ങളുമാണ് ആദ്യത്തെ ശില്പശാലയിൽ പങ്കെടുത്തത്. തുടർന്ന് മുഴുവൻകുട്ടികളെയും ഇതിന്റെ ഭാഗമാക്കി മാറ്റും. സീനിയർ അസിസ്റ്റന്റ് വിജയകുമാർ സ്വാഗതവും എസ്. ആർ.ജി കൺവീനർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു.

ദേശീയ പണിമുടക്കിലും സജീവമായി ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനം.(09_01_2019)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറി ഡിജിറ്റൽ ലൈബ്രറിയലേക്ക് മാറുന്നതിന്റെ പ്രവർത്തനങ്ങളുടെ അവസാന ഒരുക്കത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും. അതിന്റെ ഭാഗമായി ദേശീയ പണിമുടക്കിൽ പങ്കുചേർന്നുകൊണ്ടുതന്നെ ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. സ്കൂൾ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളുടെ കണക്കെടുക്കുകയും അതിനെ തരം തിരിച്ച് കാറ്റലോഗ് തയ്യാറാക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. കാറ്റലോഗ് പ്രവർത്തനത്തിനുശേഷം കോഹ ലൈബ്രറി സോഫ്റ്റ് വെയറിലേക്ക് മുഴുവൻ പുസ്തകങ്ങളും കൂട്ടിച്ചേർക്കും. ബാർകോഡ് നൽകുന്നതോടെ ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനം പൂർണ്ണമാകും. ലൈബ്രറിയുടെ നേതൃത്വത്തിലുള്ള റീഡിംഗ് അംബാസഡർ പ്രവർത്തകരും ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളുമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഡോ.കെ.സുനിൽ കുമാറാണ് സ്കൂൾ ലൈബ്രറിയുടെ ചാർജ് വഹിക്കുന്നത്. ലൈബ്രറി ഡിജിറ്റലൈസേഷന് പ്രവർത്തിക്കുന്ന വിദ്യർത്ഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കലും അധ്യാപകർതന്നെയായിരുന്നു. പ്രധാനാധ്യാപിക ഭാരതി ഷേണായി, രാജു, ഹസീന,രജിത, ബിന്ദു ശേഖർ എന്നിവർ നേതൃത്വം നൽകി.

വേറിട്ട വഴിയിലൂടെ പുതുവർഷത്തെ വരവേറ്റ് തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ(01_01_2019)

നാടും നഗരവും പടക്കം പൊട്ടിച്ചും കേക്കുമുറിച്ചും ആഡംബരത്തോടെയും ചിലപ്പോൾ ആഭാസത്തോടെയും പുതുവർഷം ആഘോഷിച്ചപ്പോൾ തച്ചങ്ങാട്ടെ സ്കൂൾ പുതുവർഷം കൊണ്ടാടിയത് വേറിട്ടതും മാതൃകയാക്കാവുന്നതുമായ പ്രവർത്തനം. വീടുകളിൽ നിന്നും തയ്യാറാക്കിയ നാടൻ സദ്യ വിഭവങ്ങൾ സ്കൂളിൽ എത്തിച്ച് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയാണ് പുതുവർഷത്തെ വരവേറ്റത്. പതിനൊന്നോളം കറികൾ, പപ്പടം, പായസം,പഴം, മുന്തിരി,ശർക്കര, വത്തക്ക എന്നിങ്ങനെയുള്ള വിഭവങ്ങളുമായി വിദ്യാർത്ഥികലുംം അധ്യാപകരും ചേർന്നിരുന്ന് സദ്യയുണ്ടാണ് പുതുവർഷത്തെവരവേറ്റത്. എട്ടാംതരം ഡി ക്ലാസ്സിലെ വിദ്യാർത്ഥികളാണ് ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത്. മനോജ് പീലിക്കോട്,ഡോ.സുനിൽകുമാർ , പ്രണാബ് കുമാർ,അഭിലാഷ് രാമൻ എന്നിവർ പുതുവർഷാഘോഷത്തിന് നേതൃത്വം നൽകി.

മലയാളം വിക്കി പീഡിയ പഠന ശിബിരം സംഘടിപ്പിച്ചു.(31_12_2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്കുവേണ്ടി സൗജന്യ വിക്കിപീഡിയ പഠനശിബിരം സംഘടിപ്പിച്ചു.സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പുതുതായി ലേഖനം എഴുതുവാനും നിലവിലുള്ള ലേഖനങ്ങൾ തിരുത്തുവാനും കൂട്ടിച്ചേർക്കുവാനുമുള്ള പരിശീലനത്തോടൊപ്പം മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി കോമൺസ് തുടങ്ങിയവയും വിക്കിതാളുകളുടെ രൂപരേഖയും ഈ പരിശീലനത്തിലൂടെ പരിചയപ്പെടുത്തി. പ്രശസ്ത വിക്കിപീഡിയനും കൈറ്റ് മാസ്റ്റർ ട്രെയിനറുമായ വി.കെ.വിജയൻ രാജപുരം ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.

വരച്ച ചിത്രം വിദ്യാർത്ഥി മന്ത്രിക്ക് സമ്മാനമായി നൽകി.30_12_2019)

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉദുമ നിയമ സഭാമണ്ഡലം സംഘടിപ്പിച്ച ഏകദിന സെമിനാറിന്റെ ഉദ്ഘാടന ചടങ്ങിൽവെച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അഭിരാം വിജയൻ വരച്ച ചിത്രം മന്ത്രി ഇ ചന്ദ്രശേഖരന് നൽകുന്നു.

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷം:മത്സരം സംഘടിപ്പിച്ചു.

കേരള പാർലമെന്ററി വിഭാഗത്തിന്റെ നിർദ്ദേശാനുസരണം കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉദുമ നിയമസഭാമണ്ഡലത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ചു ഉപന്യാസം, പ്രസംഗം,ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾ ക്വിസ് മത്സരംഃ ഒന്നാം സ്ഥാനം -അഞ്ചൽ ബാബു.ഇ (ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) രണ്ടാം സ്ഥാനം -ശ്രേയ സുരേഷ്( ജി.എച്ച്.എസ്.എസ്.ഉദുമ) മൂന്നാം സ്ഥാനം -അനഘ.എ (ജി.എച്ച്.എസ്.എസ് പെരിയ) പ്രസംഗ മത്സരം: ഒന്നാം സ്ഥാനം -സംഗീത.എം(ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) രണ്ടാം സ്ഥാനം -സ്വാതി കൃഷ്ണ (ജി.എച്ച്.എസ്.തച്ചങ്ങാട് മൂന്നാം സ്ഥാനം -അഥീന എ (ജി.എച്ച്.എസ്.ബാര) ഉപന്യാസരചന : ഒന്നാം സ്ഥാനം-സംഗീത.എം(ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) രണ്ടാം സ്ഥാനം -അപർണ്ണ.കെ.വി(ജി.എച്ച്.എസ്.എസ് പെരിയ) മൂന്നാം സ്ഥാനം -ഫാത്തിമ മനാസ് (ജി.എച്ച്.എസ്.ബാര) മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ഡിസംബർ 31 ന് തച്ചങ്ങാട് BRDC കൾച്ചറൽ സെന്ററിൽ വെച്ച് കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായിസംഘടിപ്പിക്കുന്ന സെമിനാറില‍്‍ വെച്ച് ബഹു.കേരള റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവ്വഹിക്കും. ===കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷം30_12_2018) തച്ചങ്ങാട്: കേരള പാർലമെന്ററി വിഭാഗത്തിന്റെ നിർദ്ദേശാനുസരണം കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷം ഉദുമ നിയോജക മണ്ഡലത്തിൽ ഏകദിന സെമിനാർ ഉൾപ്പെടെ നിരവധി മത്സര ഇനങ്ങളോടെ സംഘടിപ്പിച്ചു. തച്ചങ്ങാട് ബി.ആർ.ഡി.സി കൾച്ചറൽ സെന്ററിൽവെച്ചു നടന്ന സെമിനാർ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ പ്രസക്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യവും യുവതലമുറ ശരിയായ ദിശാബോധത്തോടെ മനസ്സിലാക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗ മത്സരം, ഉപന്യാസ രചനാ മത്സരം,ക്വിസ് എന്നിവകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ലക്ഷ്മി, വാർഡ് മെമ്പർ വിനോദ് കുമാർ, ബേക്കൽ ഉപജില്ലാ ഓഫീസർ കെ.ശ്രീധരൻ, വി വി സുകുമാരൻ, വിജയകുമാർ എ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ കില ഉദ്യോഗസ്ഥൻ ഡോ.രാമന്തളി രവി 'സുസ്ഥിര ഭരണവും തദ്ദേശ സ്വയംഭരണവും എന്ന വിഷയത്തെ ആധാരമാക്കി പ്രബന്ധമവതരിപ്പിച്ചു.ഡോ.കെ.പി ഷീജ മോഡറേറ്ററായിരുന്നു.അജയൻ പനയാൽ, മധു മുതിയക്കാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.കുട്ടികൾ തയ്യാറാക്കിയ തെരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾ വിദ്യാർത്ഥിനികളായ അപർണ .കെ (ജിഎച്ച്എസ് തച്ചങ്ങാട്,) സംഗീത എം (ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) എന്നിവർ വിദഗ്ധരോടൊപ്പം അവതരിപ്പിച്ചു.ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്വാഗതവും ഭാരതിഷേണായി നന്ദിയും പറഞ്ഞു.

തണൽക്കൂട്ടം സഹവാസക്യാമ്പ് ആരംഭിച്ചു.(27_12_2018)

സമഗ്ര ശിക്ഷാ അഭിയാൻ കേരള ബേക്കൽ ബി.ആർ.സി പരിധിയിലുള്ള ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് "തണൽക്കൂട്ടം" തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. ബേക്കൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തെരെഞ്ഞെടുത്ത അമ്പതോളം വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് ക്യാമ്പ്. കളിമുറ്റം, രുചിമേളം, കൊട്ടും പാട്ടും, നിർമ്മാണ പ്രവർത്തനങ്ങൾ, തീയേറ്റർ ശില്പശാല, എന്നിങ്ങനെയുള്ള വിവിധ സെഷനുകളിലൂടെയാണ് ക്യാമ്പ് നടക്കുന്നത്.കുട്ടികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നുമുണ്ട്. ഉദ്ഘാടന ചടങ്ങിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.ലക്ഷ്മി, പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.ബിന്ദു, വാർഡ് മെമ്പർ എം.പി.എൻ ഷാഫി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ , പ്രോഗ്രാം കമ്മറ്റി ചെയർമാർ വി.കെ ഗോപാലൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി.വി സുകുമാരൻ സ്വാഗതവും ഉമേശൻ നന്ദിയും പറഞ്ഞു.

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ബഡ്സ് സ്കൂൾ സന്ദർശിച്ച് തച്ചങ്ങാട്ടെ ജെ.ആർ.സി കേഡറ്റുകൾ

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പെരിയയിലെ മഹാത്മ മോഡൽ ബഡ്സ് സ്കൂൾ, ചേർക്കാപ്പാറയിലെ മരിയ ഭവൻ വൃദ്ധസദനം എന്നീ സ്ഥാപനങ്ങൾ സന്ദർശിച്ച് തച്ചങ്ങാട്ടെ ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ. ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ ദീപ ബഡ്സ് സ്കൂളിന്റെ ചരിത്രവും പ്രവർത്തന രീതിയുമൊക്കെ കാഡറ്റുകളുമായി പങ്കുവെച്ചു. ഭിന്നശേഷിക്കാരായകുട്ടികൾക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ പഠനലാബുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. ജെ.ആർ.സി കേഡറ്റുകൾ ഭിന്നശേഷിക്കാരായ കുട്ടികളുമായി സംവദിക്കുകയും, അവർക്കുവേണ്ടി വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കുവേണ്ടി ചിത്രം വരയ്ക്കാനുള്ള പേപ്പറും ക്രയോൺസ് കളറുകളും കൂടാതെ പഴവർഗ്ഗങ്ങളും നൽകി. ചേർക്കാപ്പാറയിലെ മരിയ ഭവൻ വൃദ്ധസദനത്തിൽഒരാഴ്ചത്തേക്കുള്ള അനാദിസാധനങ്ങളും പഴവർഗ്ഗങ്ങളും നൽകിയതോടൊപ്പം വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.സന്ദർശത്തിന് ജൂനിയർ റെഡ് ക്രോസ്സ് കൺവീനർ അശോക കുമാർ, റിസോർസ് അധ്യാപിക ചാന്ദിനി എന്നിവർ നേതൃത്വം നൽകി.

പുത്തരി ഉത്സവം ആഘോ‍ഷിച്ചു.(24_11_2018)

അരവത്ത് പുലരിപ്പാടത്ത് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷി വിളവെടുത്ത് കുത്തി അരിയുണ്ടാക്കി പുത്തരി സദ്യയൊരുക്കി. വിദ്യാർത്ഥികൾ, അധ്യാപകർ, പി.ടിഎ, മദർ പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ ചേർന്ന് തച്ചങ്ങാടിനൊരു ആഘോഷമായിരുന്നു പുത്തരി ഉത്സവം. എട്ട് കൂട്ടം കറിയും പപ്പടവും പായസവും ഉൾപ്പെട്ട വിഭവസമൃദ്ധമായ സദ്യ പുത്തരി ഉത്സവത്തിന് മാറ്റുകൂട്ടി. 2018 ജൂണ്ഡ മാസം അരവത്ത് പാടത്ത് പുലരി അരവത്തിന്റെ സഹകരണത്തോടെ ചേറിലാണ് ചോറ് എന്ന ആശയത്തിലൂന്നി നാട്ടി നടുകയും കളപറി, കൊയ്ത്ത്, മെതി എന്നിവ കുട്ടികളും അധ്യാപകരും ചേർന്നാണ് നടത്തിയത്. വരും വർഷങ്ങളിൽ കൂടുതൽ വയലുകളിൽ കൃഷി വ്യാപിപ്പിക്കാനാണ് സ്കൂൾ പി.ടി.എ യുടെ തീരുമാനം. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഉച്ചഭക്ഷണ ഹാളിൽ നടത്തിയ പുത്തരി സദ്യയ്ക്ക് പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ പീലിക്കോട് , സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ഡോ.കെ.സുനിൽകുമാർ, അജിത, സജിത സുനിൽ, അബൂബക്കർ,രാജു എന്നിവർ നേതൃത്വം നൽകി.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഔഷധ സസ്യോദ്യാനത്തിന്റ രണ്ടാം ഘട്ട പ്രവർത്തനത്തിന് തുടക്കമായി.

ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ വിപുലമായ ഔഷധ സസ്യോദ്യാനമൊരു‌ക്കുന്നതിന്റെ രണ്ടാം ഘട്ട പ്രവർത്തനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. സ്കൂളിലെ സയൻസ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായാണ് ഔഷധ സസ്യോദ്യാനം നിർമ്മിക്കുന്നത്. അക്കാദമിക് മാസ്റ്റർ പ്ലാനിൽ നിർദ്ദേശിക്കപ്പെട്ട പ്രവർത്തമാണ് ഔഷധ സസ്യോദ്യാന നിർമ്മാണം. ഔഷധ സസ്യോദ്യാനമൊരു‌ക്കുന്നതിന്റെ രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി നീലേശ്വരം കടിഞ്ഞിമൂലയിലെ കാർഷിക ശാസ്ത്രജ്ഞൻ വി.പി.ദിവാകരൻ സ്കൂളിലേക്ക് നൂറോളം ഔഷധ സസ്യങ്ങൾ നൽകുകയും ഔഷധസസ്യങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് ക്ലാസ്സ് നൽകുകയും ചെയ്തു. ഒന്നാം ഘട്ട പ്രവർത്തനത്തിൽ 150 ഓളം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട സസ്യങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് രണ്ടാം ഘട്ട പ്രവർത്തനം ആരംഭിച്ചത്. തുടർപ്രവർത്തനത്തിൽ ഔഷധസസ്യങ്ങളുടെ ആൽബം നിർമ്മാണം, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള പുസ്തകശേഖരണവും റഫറൻസ് ലൈബ്രറി നിർമ്മാണം തുടങ്ങിയവയാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഔഷധസസ്യങ്ങളെ പ്രത്യേക ചെടിച്ചട്ടികളിലാക്കി മാറ്റുകയും ഓരോ ചെടിയുടെയുടെയും പേരും ശ്സത്രീയ നാമവും എഴുതിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായി മുഖ്യാതിഥി ആയിരുന്നുപരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ പീലിക്കോട് കാർഷിക ശാസ്ത്രജ്ഞൻ വി.പി.രവീന്ദ്രനെ പരിചയപ്പെടുത്തി. സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ഡോ.കെ.സുനിൽകുമാർ, അധ്യാപകരായ സജിത സുനിൽ, അബൂബക്കർ,രാജു, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു.സയൻസ് ക്ലബ്ബ് കൺവീനർ രജിഷ പി.വി സ്വാഗതവും പ്രണാപ് കുമാർ നന്ദിയും പറഞ്ഞു.

മലയാള ദിനത്തിൽ ഒപ്പുമരം തീർത്തു വിദ്യാർഥികൾ01_11_2019)

മലയാള ദിനത്തോടാനുബന്ധിച്ചു "മലയാളത്തിനു വേണ്ടി ഹൃദയം തൊട്ടു ഒരു കൈ ഒപ്പ് "എന്ന സന്ദേശം നൽകി വിദ്യാർഥികൾ ഒപ്പുമരം തീർത്തു. തച്ചങ്ങാട് ഗവ ഹൈ സ്കൂളിലെ വിദ്യാർത്ഥികളാണ് മലയാള ദിനം ഒപ്പുമരം തീർത്ത് ആചരിച്ചത് . രാവിലെ സ്കൂൾ സ്‌ അസം ബ്ലിയിൽ മനോജ് പീലിക്കോട് മലയാള ദിനത്തിന്റെ പ്രത്യേകതയും ആവശ്യകതയും ഊന്നി മലയാള ദിനാഘോഷ സന്ദേശം നൽകി. തുടർന്ന് ഒമ്പതാം തരാം വിദ്യാർത്ഥിനി എ. അക്ഷയ മലയാള ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ലീഡർ അശ്വിൻ ഗീത് സ്വാഗതം പറഞ്ഞു. തുടർന്ന് പ്രധാനാധ്യാപിക ഭാരതി ഷേണായിയും മദർ പി ടി എ പ്രസിഡണ്ട് സുജാത ബാലനും ചേർന്ന് ഒപ്പുമരത്തിൽ ഒപ്പിട്ട് ഒപ്പു മരം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി വി , ഡോ സുനിൽ കുമാർ , രാജൻ , പ്രണാബ് കുമാർ , പ്രഭാവതി , ശ്രീജിത്ത് കക്കോട്ടമ്മ, അഭിലാഷ് രാമൻ , രാജു എന്നിവർ സംബന്ധിച്ചു .

ബേക്കൽ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്.

ചിത്താരി ഹിമായത്തുൽ ഇസ്ലാം എ.യു.പി സ്കൂളിൽ നടന്ന ബേക്കൽ ഉപജില്ലാ ശാസ്ത്ര മേളയിലും ഗണിതശാസ്ത്ര മേളയിലും ഐ.ടി മേളയിലും കൂടുതൽ പോയിന്റ് നേടി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ശാസ്ത്ര മേളയിൽ 27പോയിന്റുും ഗണിതശാസത്രമേളയിൽ 96 പോയിന്റും ഐ.ടി മേളയിൽ 23 പോയിന്റുുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ചത്. അതുകൂടാതെ സയൻസ് മാഗസിൻ, ടീച്ചിംഗ് എയ്ഡ് നിർമ്മാണം എന്നിവയിലും തച്ചങ്ങാട് സ്കൂൾ ഒന്നാം സ്ഥാനത്തോടെ വിജയിച്ചിരുന്നു. ബേക്കൽ ഉപജില്ലയിൽ ചരിത്രത്തിലാദ്യമാണ് ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ ഒരു സ്കൂൾ തന്നെ ചാമ്പ്യനാകുന്നത്.

കന്നിക്കൊയ്ത്തിൽ നൂറ് മേനിയുമായി തച്ചങ്ങാട്(24_10_2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതിക്ലബ്ബ് ,അരവത്ത് പുലരിയുടെ സഹകരണത്താൽ നടത്തിയ നെൽക്കൃഷി വിളവെടുപ്പ് ആഘോഷപൂർവ്വം നടത്തുി."ചേറിലാണ് ചോറ് "എന്ന വാക്യം മുൻ നിർത്തി കുട്ടികളും അധ്യാപകരും നാട്ടുകാരും കൈകോർത്തു. ഉണ്ടക്കയമ വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. അരയേക്കറിൽ നടത്തിയ നെൽക്കൃഷിയിൽ പ്രതീക്ഷയ്ക്കപ്പുറത്തുള്ള വിളവാണ് ലഭിച്ചത്. കൊയ്ത്ത് പള്ളിക്കര പഞ്ചായത്ത് കൃഷി ഓഫീസർ വേണുഗോപാൽ നെല്ല് കൊയ്ത് ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ പൊടിപ്പളം, പ്രണാബ്കുമാർ,അഭിലാഷ് രാമൻ, ,ശ്രീജ.കെ,പൂർണിമ,ഭാസ്കരൻ,കെ.വി.ബാലകൃഷ്ണൻ,മനോജ് പിലിക്കോട്,രത്നാകരൻ,എ.ടി.നാരായണൻ എന്നിവരും പങ്കെടുത്തു.നെല്ല് മെതിച്ച് അരിയാക്കി കുട്ടികൾക്ക് പുത്തരി നൽകുകയാണ് അടുത്ത ലക്ഷ്യം. നെൽകൃഷിയിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്ന പുതുതലമുറയെ മണ്ണിനോടടുപ്പിക്കുവാൻ ഇത്തരം പ്രവൃത്തികൾ സഹായിക്കുന്നു.ഞാറ് നടൽ, കള പറിക്കൽ, കൊയ്ത്ത്, മെതി എന്നീ പ്രവർത്തനങ്ങളിലും കുട്ടികളുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

മഷിപ്പേനക്കൊണ്ട് ഞങ്ങൾ മണ്ണിന്റെ ഉണർത്തുപാട്ടെഴുതും.

പരിസ്ഥിതിയുടെ ബാലപാഠമല്ല കുട്ടികൾ പഠിച്ചിട്ടുണ്ടാവുക.പരിസ്ഥിതിയെ ആകെ അറിഞ്ഞനിലപാടുകളാണ് ചില ഉറച്ച തീരുമാനങ്ങളെടുക്കാൻ അവരെ പ്രേരിപ്പിക്കന്നത്. ഒരു അധ്യയനവർഷം കാമ്പസിൽ കുനിഞ്ഞുകൂടുന്ന ഉപയോഗമല്ലാത്ത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളെക്കുറിച്ച് അവർ ബോധവാന്മാരാണ്.അതാണ് പിറന്നാളുകൾക്ക് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മിഠായി വിതരണം ചെയ്യില്ലെന്നും മിഠായിക്കു പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾനൽകി പിറന്നാളുകളെ ഏറ്റവും മധുരമുള്ളതാക്കി മാറ്റാമെന്നും അവർ തെളിയിച്ചു കഴിഞ്ഞിരിക്കുന്നത്. ഇന്നിതാ അവർ വിപ്ലവകരമായ മറ്റൊരു തീരുമാനത്തിലെത്തിയിരിക്കുന്നു. ഒരാഴ്ചകൊണ്ട് എഴുതി മഷിതീർന്ന് ഉപേക്ഷിച്ചു കളയുന്ന പ്ലാസ്റ്റിക്ക് പേനകൾ കണ്ട് അവർ അത്ഭുതം കൂറിയിരിക്കും.അതിലുമപ്പുറം ഉപേക്ഷിക്കപ്പെട്ട പേനകൾ മണ്ണിനെ പൊള്ളിപ്പിക്കുന്നതിന്റെ വേദന തങ്ങളുടേതുകൂടിയാണെന്ന തിരിച്ചറിവായിരിക്കാം...ഇനി ഞങ്ങൾ മഷിപ്പേനകൊണ്ട് മാത്രം മണ്ണിന്റെയും ജീവിതത്തിന്റെയും ഉണർത്തുപാട്ടെഴുതുമെന്ന് ഒമ്പതാം തരം ഡി ക്ലാസ്സിലെ കുട്ടികൾ തീരുമാനിച്ചുറഞ്ഞുകഴി‍ഞ്ഞു. നാളെ ആ തീരുമാനം സ്കൂൾ മുഴുവൻ പടരും..തച്ചങ്ങാട്ടെയും കാസറഗോട്ടെയും കേരളത്തിലെ എല്ലായിടത്തും..... ഫോട്ടോ അടിക്കുറിപ്പ്: മഷിപ്പേനയുമായ് ഒമ്പതാം

ബേക്കൽ ഉപജില്ലാ തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ രണ്ടാം സ്ഥാനം

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ചുനടന്ന ബേക്കൽ ഉപജില്ലാ തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി. ജി.എച്ച്.എസ്.എസ് രാവണേശ്വരമാണ് ഒന്നാം സ്ഥാനം നേടിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്ത് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തോടെ ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടി. ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടിയവർ.... സബ്ജൂനിയർ ഗേൾസ് ................................... അമൃതഅശോക് 6-B രസ്ന.ടി 7-B രഹന 7-B അരുണിമ 7-C അനാമിക 8-A ജൂനിയർ ഗേൾസ് നിമിത പി.വി 9-A നീതു.ടി 10-D സബ്ജൂനിയർ ബോയ്സ് ആദർശ്.കെ.വി 8-E ഉണ്ണിക്കണ്ണൻ.ജി.എസ് 8-E ജൂനിയർ ബോയ്സ് അശ്വിൻകുമാർ ജി.എസ്. 10-A

ഊരറിയാത്തോർക്കൊരു പിടി(16-10-2018)

ലോക ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടികൾ പരവനടുക്കം അഗധി മന്ദിരത്തിൽ സ്വന്തമായി ശേഖരിച്ച നാലു ക്വിന്റലോളം അരി നൽകി. തച്ചങ്ങാട്ടെ ഒന്നുമുതൽ പത്ത് വരെ ക്ലാസ്സിലെ നൂറോളം കുട്ടികളാണ് അവരുടെ വീട്ടിൽ നിന്നും അരി ശേഖരിച്ചത്.രാജു, അശോക കുമാർ എന്നിവർ നേതൃത്വം നൽകി.

പരിസ്ഥിതി നാശത്തിന്റെ നേർക്കാഴ്ചയുമായി അഭിരാം വിജയന്റെ ചിത്ര പ്രദർശനം

വന്യജീവി വാരാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ 10-ാം ക്ലാസ്സ് വിദ്യാർത്ഥി അഭിരാം വിജയന്റെ ചിത്രപ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതിക്കുനേരെ നടക്കുന്ന മനുഷ്യരുടെ കടന്നാക്രമണങ്ങളെ ആക്രിലിക്ക്, വാട്ടർ കളറിലൂടെ വരച്ച അമ്പതോളം ചിത്രങ്ങളാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രദർശിപ്പിച്ചത്. ചിത്ര പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പ്രിൻസിപ്പാൾ കൃഷി ഓഫീസർ നമ്പീശൻ വിജയേശ്വരി അഭിരാം വിജയന്റെ ചിത്രം ഏറ്റുവാങ്ങിക്കൊണ്ട് നിർവ്വഹിച്ചു, പി.ടി.എ പ്രസി‍ഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പള്ളം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, എസ്.എം.സി ചെയർമാൻ ടി.വി നാരായണൻ, കെ.പി മനോജ്, ഡോ.സുനിൽ കുമാർ, പ്രണാപ് കുമാർ, രാജു.കെ, രജിത, സജിത, അഭിലാഷ് രാമൻ എന്നിവർ സംബന്ധിച്ചു. ജില്ലാ സംസ്ഥാന ചിത്ര രചനാ മത്സരങ്ങളിൽ വിജയിച്ച അഭിരാം വിജയന്റെ ആദ്യത്തെ ചിത്ര പ്രദർശനമാണിത്.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ഏറ്റുവാങ്ങി (04-10-2018)

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)നൽകുന്ന തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ഡി.രവീന്ദ്രനാഥിൽ ഏറ്റുവാങ്ങി.നിന്നും 5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ തച്ചങ്ങാട് ഗവ.ഹൈസകൂളിനെ പ്രതിനിധീകരിച്ച് ഡോ.കെ.സുനിൽകുമാർ, അഭിലാഷ് രാമൻ എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീ‍ഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ വിക്കി പേജ് സന്ദർശിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://schoolwiki.in/%E0%B4%97%E0%B4%B5._%E0%B4%8E%E0%B4%9…

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിനും, തച്ചങ്ങാട് ഗവ.ഹൈസ്കൂളിനും.

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ഒന്നാം സ്ഥാനം കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിനും രണ്ടാം സ്ഥാനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിനും.. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നത്. അവാർഡുകൾ ഒക്ടോബർ നാലിന് മലപ്പുറത്തുവെച്ച് വിദ്യാഭ്യാസമന്ത്രി പ്രൊഫ.ഡി.രവീന്ദ്രനാഥ് വിതരണം ചെയ്യും. ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീ‍ഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്. പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം നേടിയ കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സ്കൂൾ വിക്കി കാര്യ നിർവ്വാഹകൻ കൈറ്റ് മാസ്റ്ററും സ്കൂൾ ഐ.ടി കോർഡിനേറ്ററുമായ എ എം. കൃഷ്ണനും ,തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ സ്കൂൾ വിക്കി കാര്യ നിർവ്വാഹകൻ മലയാളം അധ്യാപകനും കൈറ്റ് മാസ്റ്ററും സ്കൂൾ ഐ.ടി കോർഡിനേറ്ററുമായ അഭിലാഷ് രാമനുമാണ്. സ്കൂൾ വിക്കി അഡ്രസ്സ് https://schoolwiki.in/GHSS_KOTTODI https://schoolwiki.in/G.H.S._THACHANGAD,

ഗ്രീൻ പോലീസ് പദ്ധതിക്ക് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി (27-09-2018)

പാരിസ്ഥിതികമായ അവബാേധത്തിന് പുതിയമാനം നല്കി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഗ്രീൻ പോലീസ് പദ്ധതിക്ക് തുടക്കമായി. സ്കൂൾ കാമ്പസിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കാൻ, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയവും വീടും ഒരുക്കൽ, സ്കൂളിന് പുറത്തേക്കും തണലും തരുവും ഒരുക്കുക, തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ പുഴയോരത്ത് കണ്ടൽ ചെടികൾ വെച്ചുപിടിപ്പിക്കുക, പരിസ്ഥിതിക്ക് നേരെയുള്ള കടന്നു കയറ്റങ്ങൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കുക, പൊതുജനങ്ങൾക്കിടയിൽ പാരിസ്ഥികാവബോധം വളർത്തൽ തുടങ്ങിയവ ലക്ഷ്യം വെച്ചുകൊണ്ടാണ് ഗ്രീൻ പോലീസ് പദ്ധതി ആരംഭിക്കുന്നത്. സ്കൂളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ഗ്രീൻ പോലീസിൽ അംഗങ്ങളാവുക. അംഗങ്ങൾക്ക് പ്രത്യേക യൂനിഫോമും നൽകും. ഗ്രീൻ പോലീസിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളത്തിന്റെ അദ്ധ്യക്ഷതയിൽ സോഷ്യൽ ഫോറസ്ട്രി കാസറഗോ‍ഡ് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബിജു.പി നിർവ്വഹിച്ചു. പനയാൽ സർവ്വീസ് സഹകരണ ബേങ്കിന്റെ സഹകരണത്തോടെയാണ് ഗ്രീൻ പോലീസ് പദ്ധതിക്കാവശ്യമായ യൂനിഫോം നൽകുന്നത്. യൂനിഫോം വിതരണം പനയാൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് എം. കരുണാകരൻ നിർവ്വഹിച്ചു. യോഗത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി , പനയാൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് കരുണാകരൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, എസ്.എം.സി ചെയർമാൻ പി.വി.നാരായണൻ,സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,ഡോ.സുനിൽകുമാർ, അഭിലാഷ് രാമൻ, പ്രഭാവതി പെരുമൺതട്ട തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട് സ്വാഗതവും സജിത.പി നന്ദിയും പറഞ്ഞു.

പാമ്പുകളെ അടുത്തറി‍ഞ്ഞ് തച്ചങ്ങാട്ടെ കുട്ടികൾ(22_09_2018)

ഭൂമി മനുഷ്യനു മാത്രമല്ല മറ്റു ജീവികൾക്കും കൂടി അവകാശപ്പെട്ടതാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ പാമ്പുകൾക്കൊപ്പം കൂട്ട് കൂടാം എന്ന ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളിലെ പരിസ്ഥിതി -സയൻസ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സിൽ മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ മവീഷ് കുമാർ .എം.വി, റെസ്ക്യു കോഡിനേറ്റർ സന്തോഷ് .കെ.ടി എന്നിവർ പാമ്പുകളെക്കുറിച്ചുള്ള തെറ്റിധാരണകളും, അന്ധവിശ്വാസങ്ങളും മാറ്റുന്നതിനും,പാമ്പുകളെ എങ്ങനെ ശാസ്ത്രീയമായി രക്ഷപ്പടുത്താം എന്നിവയുമായിരുന്നു ക്ലാസ്സിലൂടെ പ്രധാനമായും പകർന്നു നൽകിയത്. വിവിധ ഇനം പാമ്പുകളുടെ സ്വഭാവ സവിശേഷതകളും അവയുടെ ആവാസ വ്യവസ്ഥ,പ്രജനന രീതി എന്നിവയെക്കുറിച്ചും വീഡിയോ പ്രദർശനം,ചിത്രങ്ങൾ എന്നിവയുടെ സഹായത്തോടെ ലളിതമായി കുട്ടികൾക്ക് പകർന്നു. നമ്മുടെ നാട്ടിൽ നാലിനം വിഷപ്പാമ്പുകൾ മാത്രമേ ഉള്ളൂവെന്നും അവയെ നിറം ആകൃതി എന്നിവ വെച്ച്, എങ്ങനെ തിരിച്ചറിയാമെന്നും ,ഇനി പാമ്പുകളെകണ്ടാൽ അടിച്ചു കൊല്ലുന്നതിനു പകരം അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചുവിടണമെന്നും കാസ്സ് ഉദ്ഘോഷിച്ചു. ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് വിജയകുമാറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം നിർവ്വഹിച്ചു. എസ്. ആർ.ജി കൺവീനർ വി. പ്രണാബ് കുമാർ, സയൻസ് ക്ലബ്ബ് കൺവീൻ നിമിത. പി.വി,സ്റ്റാഫ് സെക്രട്ടറി മുരളി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് പ്രസിഡണ്ട് ആര്യ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ നന്ദിയും പ്രകാശിപ്പിച്ചു.

ഓസോൺ ദിനത്തിൽ സൈക്കിൾ റാലിയുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ.(15-09-2018)

ഭൂമിയിലെ ജീവജാലങ്ങളും സസ്യങ്ങളും നിലനിൽക്കാനായി ഭൂമിയുടെ കുടയായ ഓസോൺപാളിയെ സംരക്ഷിക്കണമെന്നും ഓസോൺ പാളികളുടെ വിള്ളൽ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭൂമിയുടെ ജീവതാളത്തിന്ഭംഗം വരുത്തുമെന്നും കാലംതെറ്റിയുള്ള മഴ, വേനൽ, വരൾച്ച, ഭൂമികുലുക്കം തുടങ്ങിയവക്ക് ഇത് ഇടയാക്കുമെന്നും ഓർമ്മിച്ചുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സയൻസ് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൈക്കിൾ റാലിസംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നിന്നും ആരംഭിച്ച് ബേക്കൽ ജക്ഷൻ വരെയും തിരിച്ച് തച്ചങ്ങാട് സ്കൂൾവരെയുമാണ് കുട്ടികൾ പ്ലക്കാർഡേന്തി സൈക്കിൾ ചവിട്ടിയത്. പി.ടി.എ പ്രസിഡണ്ട് ഉണ്ണിക‍ൃഷ്ണൻ പൊടിപ്പളം സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ്സ് എം.ഭാരതി ഷേണായി,സീനിയർഅസിസ്റ്റന്റ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , ഡോ.സുനിൽ കുമാർ , മനോജ് പിലിക്കോട് എന്നിവർ സൈക്കിൾ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് ഓസോൺ പാളികളുടെ ശോഷണം മൂലം ഭൂമിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പ്രകൃതിയെയും ജീവജാലങ്ങളെയും എങ്ങനെ ബാധിക്കുമെന്നതിന്നെ സംബന്ധിച്ച് സയൻക്ലബ്ബ് കൺവീനർ നിമിത.പി.വി കുട്ടികൾക്കുവേണ്ടി ക്ലാസ്സെടുത്തു. സൈക്കിൾ റാലിയിൽ അമ്പതോളം കുട്ടികൾപങ്കെടുത്തു.

രക്ഷിതാക്കളെ കമ്പ്യൂട്ടർ പഠിപ്പിക്കും തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് കുട്ടികൾ (05-09-2018)

നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അധ്യാപക ദിനത്തിൽ രക്ഷിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപകവൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകൾ നടക്കുക .ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്-കന്നട തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള അവസരം കൂടി ഒരുക്കിയിട്ടുണ്ട്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം. കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർഅസിസ്റ്റന്റ് വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപിക എം ഭാരതിഷേണായി നിർവ്വഹിച്ചു. എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , ഡോ.സുനിൽ കുമാർ , മനോജ് പിലിക്കോട്,പ്രഭാവതി പെരുമൺതട്ട, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി നന്ദിയും പറഞ്ഞു.

അധ്യാപകദിനത്തിൽ അധ്യാപകരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടികൾ(05-09-2018)

ഈ വർഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വ്യത്യസ്തമായ ക്ലാസ്സ് റൂം അനുഭവം.ഉച്ചവരെയുള്ള നാല് പിരീഡുകളിൽ പൂർണ്ണമായും ക്ലാസ്സുകൾ കൈകാര്യം ചെയ്തത് 100 ഓളം കുട്ടി അധ്യാപകരാണ്.ഓരോ പിരിഡുകളും അതത് വിഷയങ്ങൾക്കനുസരിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയത് കുട്ടികൾ അധ്യാപക വൃത്തിയുടെ മഹത്വം തിരിച്ചറിഞ്ഞു. ദിവസങ്ങൾക്കു മുമ്പു തന്നെ ഓരോ കുട്ടികളും മുൻകൂട്ടി നടത്തിയ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ്സുകൾ ഒറ്റയ്ക്കും കൂട്ടായും ഐ.സി.ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയും എടുത്തപ്പോൾ വേറിട്ട അനുഭവം ഉണ്ടാക്കി. ഉച്ചയ്ക്കുശേഷം ഓരോ കുട്ടിയും തങ്ങളുടെ അധ്യാപന അനുഭവങ്ങൾ പങ്കുവെച്ചു. തങ്ങളുടെ വിഷയങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികൾക്ക് അധ്യാപകർ സമ്മാനങ്ങൾ നൽകി.ഒപ്പം കുട്ടികളും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.ചടങ്ങിൽ പള്ളിക്കര പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ലക്ഷ്മി പി.ടി.എ പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണൻ, പ്രധാനാധ്യാപിക എം ഭാരതിഷേണായി, സീനിയർഅസിസ്റ്റന്റ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, ഡോ.സുനിൽ കുമാർ ,ശ്രീജിത്ത്.കെ, അശോക കുമാർ , മനോജ് പിലിക്കോട്,അഭിലാഷ് രാമൻ, രാജു, പ്രഭ, തുടങ്ങിയവർസംബന്ധിച്ചു.

Friday, May 21, 2021

ലോക നാളികേരദിനം ആചരിച്ചു.(03-09-2018)

 ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് വർഷം തോറും സെസെപ്റ്റംബർ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക നാളികേരദിനം നാളികേരവാരാചരണമായി ആചരിക്കുന്നു. സപ്തംബർ 2 മുതൽ ഒരാഴ്ചക്കാലം തെങ്ങിൻതൈകൾ നട്ടുകൊണ്ടാണ് നാളികേരവാരാചരണമായി ആചരിക്കുന്നത്.ഒരാഴ്ച ഓരോ അധ്യാപകർ കൊണ്ടുവരുന്ന തെങ്ങിൻതൈ അവരുടെ പേരിൽനട്ട് സംരക്ഷിക്കുകയാണ് ചെയ്യുന്നത്.നാളികേരവാരാചരണത്തിന്റെ ഔപചാരികമായഉദ്ഘാടനം തെങ്ങിന‍്‍തൈനട്ടുകൊണ്ട് പ്രധാനാധ്യാപിക നിർവ്വഹിച്ചു.സീനിയർഅസിസ്റ്റന്റ് വിജയകുമാർ, പരിസ്ഥിതി കൺവീനർ മനോജ് പിലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, ഡോ.സുനിൽ കുമാർ ,ശ്രീജിത്ത്.കെ, അശോക കുമാർ തുടങ്ങിയവർസംബന്ധിച്ചു. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെനിർദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്.

നാളികേരവാരാചരണത്തിന്റെ ഔപചാരികമായഉദ്ഘാടനം തെങ്ങിന‍്‍തൈനട്ടുകൊണ്ട് പ്രധാനാധ്യാപിക ഭാരതി ഷേണായ് നിർവ്വഹിക്കുന്നു.

 

കളിയിലൂടെ മൂല്യബോധം പകർന്ന് കളിയരങ്ങ് ശ്രദ്ധേയമായി.(01-09-2018)

വിദ്യാർത്ഥികളിൽ ബഹുമാനം, വിനയം, അച്ചടക്കം, സ്നേഹം, സൗഹാർദ്ദം എന്നിവ കളിയിലൂടെ പകർന്നുള്ള കളിയരങ്ങ് ക്യാംപ് ശ്രദ്ധേയമായി.എൽ.പി, യു.പിവിഭാഗം കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്യാംപിന് ജെ.സി.ഐ. സോൺ ട്രെയ് നർ ശ്രീ.അജിത്ത് കുമാർ നേതൃത്വം നൽകി. വ്യത്യസ്ത സെഷനുകളിലൂടെയുള്ള കളികളിലൂടെയാണ് ബഹുമാനം, വിനയം, അച്ചടക്കം, സ്നേഹം, സൗഹാർദ്ദം എന്നിവ രൂപപ്പെടുത്തുന്നതെങ്ങനെയെന്ന് കുട്ടികൾ അറിയുന്നത്. ക്യാംപിന്റെ ഔചാരികമായ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് എ.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ.വി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.രാജേഷ് സ്വാഗതവും ധന്യ.വി നന്ദിയും പറഞ്ഞു. 

കളിയരങ്ങ്2018

 

കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തു.(15-08-2018)

 ഉദുമ നിയോജക മണ്ഡലം എം എൽ.എ. കെ.കുഞ്ഞിരാമന്റെ പ്രത്യേക ആസ്തിവികസന ഫണ്ടിൽ നിന്നും തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് അനുവദിച്ച നാല് കമ്പ്യൂട്ടറിന്റെയും യുപിഎസിന്റെയും (108120 രൂപ)സ്വിച്ച് ഓൺ കർമ്മം പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. ഹെ‍ഡ്മിസ്ട്രസ്സ് ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ എന്നിവർ സംബന്ധിച്ച ചടങ്ങിൽ സ്കൂൾ ഐ.ടി കോർഡിനേറ്റർ അഭിലാഷ് സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.കെ നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.(15-08-2018)

ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വിപുലമായപരിപാടികളോടെ ആഘോഷിച്ചു.രാവിലെ ഹെഡ്മിസ്ട്രസ്സ് പതാക ഉയർത്തി. പി.ടി.എ പ്രസി‍ഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, പി.ടി.എ വൈ.പ്രസി‍ഡണ്ട്.മുഹമ്മദ് കുഞ്ഞി എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധപരിപാടികളും നടന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കള്ല സമ്മാനം വി‍ജിലൻസ് ഡി.വൈ.എസ്.പി കെ.ദാമോദരൻ നിർവ്വഹിച്ചു. 


 


 

ലിറ്റിൽ കൈറ്റ്സ് - സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. (11-08-2018)

 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ജി.എച്ച്.എസ്.തച്ചങ്ങാട്, ജി.എച്ച്.എസ്.എസ്.പാക്കം എന്നീ സ്ക്കുളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണൻ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ .വിജയകുമാർ , എസ്.ആർ.ജി. കൺവീനർ ശ്രീ. പ്രണാബ് കുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ശ്രീ. അഭിലാഷ് രാമ ൻ, ശ്രീ.ബിജു ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.സജിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.



 

തച്ചങ്ങാട് സ്കൂളിൽ വിത്തുപാകൽ ഉത്സവം (08-08-2018)

വിഷരഹിത പച്ചക്കറിക്കായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ്, പി.ടി.എ, മദർ പി.ടി.എ എന്നിവ സംയുക്തമായി സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിവിത്തുപാകൽ ഉത്സവം സംഘടിപ്പിച്ചു.വെണ്ട, പയർ, വെള്ളരി, വഴുതിന, കുമ്പളം, മത്തൻ തുടങ്ങിയ വിത്തുകളാണ് പാകിയത്.പി.ടി.എപ്രസിഡണ്ട് ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ പള്ളിക്കര കൃഷിഭവൻ ഓഫീസർ ഭാസ്ക്കരൻ വിത്തുപാകൽ ഉത്സവം ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, ഡോ.സുനിൽ കുമാർ, പ്രഭാവതി, തുങ്ങിയവർ പ്രസ്തുത പരിപാടികൾ സംബന്ധിച്ചു.പ്രധാനാധ്യാപിക എം.ഭാരതി ഷേണായി സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു.

പള്ളിക്കര കൃഷിഭവൻ ഓഫീസർ ഭാസ്ക്കരൻ വിത്തുപാകൽ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു

 

കാനത്തിന്റെ ജൈവവൈവിധ്യത്തെ നേരിട്ടറിഞ്ഞ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗങ്ങൾ(07-08-2018)

കോട്ടപ്പാറയിലെ ജൈവവൈവിധ്യങ്ങളുടെ കലവറയായ കാനത്തെ നേരിട്ടറിയാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗങ്ങൾ എത്തി. പലതരം ചെടികളും പൂക്കളും മരങ്ങളും പക്ഷികളും മറ്റ് ജീവജാലങ്ങളുമുള്ള പ്രത്യേകത കുട്ടികൾക്ക് വേറിട്ട അനുഭവമായി. വെള്ളച്ചാട്ടങ്ങളും നിറഞ്ഞുകവിഞ്ഞ വെള്ളക്കുഴികളിലും കുട്ടികൾ നിറഞ്ഞാടി. നീരുറവകളുടെ തുടക്കം കാനമാണെന്നും പ്രദേശത്തിന്റെ മുഴുവൻ ജലത്തിന്റെയും സ്രോതസ്സ് കാനമാണെന്നും ഇത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മൾക്കാണെന്നും കുട്ടികൾ തിരിച്ചറിഞ്ഞു. കാനത്തിന്റെ വഴിതുറക്കുന്നയിടത്ത് പേരാൽ നട്ട് കാനത്തെ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ബേക്കൽ ഗവ.ഹയർസെക്കന്ററി അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ജയപ്രകാശ് കുട്ടികൾക്ക് പരിസ്ഥിതി ക്ലാസ്സ് എടുത്തു. എഴുപതോളം കുട്ടികൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ കാനം യാത്രയിൽ പങ്കുകൊണ്ടു. പരിസ്ഥിിതി ക്ലബ്ബ് കൺവീനർ മനോ‍ജ് പിലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, മലയാളം അധ്യാപകനായ അഭിലാഷ് രാമൻ എന്നിവർ കാനം യാത്രയ്ക്ക് നേതൃത്വം നൽകി. 

കാനം യാത്ര_മാതൃഭൂമി കാഴ്ച 10-08-2018

 

സംസ്കൃതം അക്കാദമിക് കൗൺസിൽ ബേക്കൽ സബ് ജില്ലാ മത്സരത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ച വിജയം(07-08-2018).

സംസ്കൃതം അക്കാദമിക് കൗൺസിൽ ബേക്കൽ സബ് ജില്ല സംസ്കൃതം വിദ്യാർത്ഥികൾക്കായി നടത്തിയ ബേക്കൽ ഉപജില്ല മത്സരങ്ങളിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ശ്രദ്ധേയമായ വിജയം നേടി. രാമായണ പാരായണത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്വാതി കൃഷ്ണ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ ആര്യനന്ദ രണ്ടാം സ്ഥാനം നേടി .യു.പി വിഭാഗം പ്രശ്നോത്തരിത്തിൽ ശ്രീനന്ദ എ മൂന്നാം സ്ഥാനവും നേടി.എൽ.പി പ്രശ്നോത്തരത്തിൽ പൃഥ്വിരാജ് രണ്ടാംസ്ഥാനവും നിവേദ്യ കെ എസ് മൂന്നാം സ്ഥാനവും നേടി. 

സംസ്കൃതം അക്കാദമിക് കൗൺസിൽ ബേക്കൽ സബ് ജില്ലാ മത്സരത്തിൽ വിജയിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

 

ഇലക്കറിമേളസംഘടിപ്പിച്ച‌ു.(07-08-2018)

ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെട‌ുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി തച്ചങ്ങാട് ഗവ.ഹെെസ്കൂളിൽ ഇലക്കറിമേളസംഘടിപ്പിച്ച‌ു. 1 മ‌ുതൽ 4 വരെക്ലാസ‌ുകളിലെ ക‌ുട്ടികള‌ുടെയ‌ുംരക്ഷിതക്കളുടെയും അധ്യാപകര‌ുടെ യ‌ും സഹകരണത്തോടെ 40 ലേറെ ഭക്ഷ്യവിഭവങ്ങളാണ് പ്രദർശിപ്പിച്ചത്.ഹെഡ് മിസ്ട്രസ്സ് എം. ഭാരതി ഷേണായി പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.പരിസ്ഥിത് ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട്ഇലക്കറികളുടെ പ്രധാന്യത്തെ ക്കുറിച്ച് ക്ലാസെട‌ുത്തു. മദർ പി. ടി.എ പ്രസിഡന്റ് ശ്രീമതി സുജാത ബാലൻസീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, തുങ്ങിയവർ പ്രസ്തുത പരിപാടികൾ സംബന്ധിച്ചു.രാജേഷ് എം സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.

ഇലക്കറിമേള

 

 

സഡാക്കോ കൊക്കുമായി തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ.(06-08-2018)

ഹിരോഷിമ ദിനത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. 1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു[1]. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി. സഡാക്കോ കൊക്കു നിർമ്മിച്ച് കുട്ടികൾ സ്കൂൾ മരത്തിൽ തൂക്കി സഡാക്കോ സസാക്കിയുടെ ഓർമ്മ പുതുക്കി.സഡാക്കോ കൊക്കു നിർമ്മാണത്തിന് അധ്യാപികമാരായ ഷീജ, ധന്യ, സുനന്ദ എന്നിവർ നേതൃത്വം നൽകി.

സഡാക്കോ കൊക്കുമായി തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ

 

ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.(06-08-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. രാവിലെ ജൂനിയർ റെഡ്ക്രോസ്സിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ പ്രത്യേക അസംബ്ലി നടന്നു. രാവിലെ .യുദ്ധവിരുദ്ധ പ്രമേയമുള്ള പ്രാർത്ഥനയും വാർത്താവതരണവും നടന്നു. അശ്വിൻഗീത് വാർത്ത വായിച്ചു. രസിക യുദ്ധ വിരുദ്ധ പ്രസംഗം നടത്തി. സോഷ്യൽ സയൻസ് അദ്ധ്യാപിക സവിത ഹിരോഷിമ-നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ അനിൽ കുമാർ സ്വാഗതം പറഞ്ഞു.ഉച്ചയ്ക്ക് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒമ്പതാം തരം എ യിലെ നീരജ് രാജഗോപാൽ, യു.പി വിഭാഗത്തിൽ ആകാശ്, എൽ.പി.വിഭാഗത്തിൽ കാർത്തിക് എന്നിവർ വിജയികളായി. യുദ്ധവിരുദ്ധ ആശയം പ്രചരിപ്പിക്കാനുള്ള ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരത്തിൽ പത്താം തരം എ ഒന്നാം സ്ഥാനവും പത്താം തരം സി രണ്ടാം സ്ഥാനവും യു.പി വിഭാഗത്തിൽ ആറാം തരം ബി ഒന്നാം സ്ഥാനവും ഏഴാംതരം ബി രണ്ടാം സ്ഥാനവും നേടി.

യുദ്ധവിരുദ്ധ പ്രതിജ്ഞ

രാമായണം പ്രശ്നോത്തരി മത്സരം, രാമായണ പാരായണ മത്സരം എന്നിവ നടത്തി.(03-08-2018)

ഗവ.ഹൈസ്കൂൾ തച്ചങ്ങാട് സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രാമായണം പ്രശ്നോത്തരി മത്സരം, രാമായണ പാരായണ മത്സരം എന്നിവ നടത്തി. വിജയികൾക്ക് പ്രഥമാധ്യാപിക ഭാരതിഷേണായി സമ്മാനങ്ങൾ വിതരണം ചെയ്തു. LP വിഭാഗം ക്വിസ് മത്സരത്തിൽ കാർത്തിക്, പൃഥ്വിരാജ്, യു.പി വിഭാഗത്തിൽ നിന്നും ശ്രീനന്ദ എ, മാളവിക PT, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആര്യനന്ദ, അഭിനവ് എന്നിവർ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. രാമായണം പാരായണ മത്സരത്തിൽ കീർത്തന കെ.എസ്, ആതിര എന്നിവരും ഹൈസ്കൂൾ തലത്തിൽ മൻമിത, സ്വാതി കൃഷ്ണ എന്നിവരും ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. 

ഗവ.ഹൈസ്കൂൾ തച്ചങ്ങാട് സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന രാമായണം പ്രശ്നോത്തരിയിൽ നിന്ന്.

 

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മുലയൂട്ടൽ വാരം ആഘോഷിച്ചു. (02-08-2018)

കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി, ലോകമെമ്പാടും ആഗസ്റ്റ്‌ 1 മുതൽ 7 വരെ മുലയൂട്ടൽ വാരം ആഘോഷിക്കുന്നു .അതിന്റെ ഭാഗമായി കേരള സർക്കാർ, വനിതാ ശിശു വികസന വകുപ്പ്എെ.സി.ഡി.എസ്. കാഞ്ഞങ്ങാട് അഡീഷണൽ എന്നിവ സംയുക്തമായിതച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി പോസ്റ്റർ രചന, ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. ഉപന്യാസ രചനാമത്സരത്തിൽ പത്താം തരം എ ക്ലാസ്സിലെ ആര്യ.കെ, പത്താം തരം എ ക്ലാസ്സിലെ അപർണ്ണ, ഒമ്പതാം തരം ഡി ക്ലാസ്സിലെ അക്ഷയ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പോസ്റ്റർ രചനാ മത്സരത്തിൽ പത്താം തരം എ ക്ലാസ്സിലെ അഭിരാം വിജയൻ, എട്ടാം തരം എ ക്ലാസ്സിലെ അശ്വൻ.കെ, എട്ടാം തരം എഡി ക്ലാസ്സിലെ സ്വാസ്തിക്ക് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും, യു.പി വിഭാഗം പോസ്റ്റർ രചനാ മത്സരത്തിൽ 8 എ യിലെ ആകാശ്.പി, 5 എ യിലെ ഫാത്തിമത്ത് റാഫ എം.കെ ഒന്നും രണ്ടും സ്ഥാനവും 6 ബിയിലെ ഖിബിത്തിയ, 7 ബിയിലെ അക്ഷയ വി മൂന്നാം സ്ഥാനവും നേടി. പരിപാടിക്ക് കൗൺസിലർ അദ്ധ്യാപിക ബിന്ദു നേതൃത്വം നൽകി. 

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി നടന്ന പോസ്റ്റർരചനാമത്സരത്തിൽ നിന്ന്.
 

ഉമ്പായിയെ അനുസ്മരിച്ച് ഇന്നത്തെ കുട്ടി റേഡിയോ പരിപാടികൾ(02-08-2018)

 തച്ചങ്ങാട് പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ അകാല നിര്യാണം ത്തിൽ അനുശോചനം രേഖപ്പെടുത്തിയും അദ്ദേഹത്തിന്റെ ഗസൽ സംഭാവനകളെ സ്മരിച്ചും തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ കുട്ടി റേഡിയോ. എല്ലാദിവസവും രാവിലെ നടക്കുന്ന പരിപാടികളിൽ ഇന്നത്തെ പരിപാടികളെല്ലാം ഉമ്പായിക്ക് സമർപ്പിച്ചതായിരുന്നു.രാവിലത്തെ വാർത്താ വായനയിൽ നിറഞ്ഞുനിന്നതും ഉമ്പായിയും അദ്ദേഹത്തിന്റെ ഗസലുമായിരുന്നു.പരിപാടികളെല്ലാം അവതരിപ്പിച്ചത്കുട്ടികളായിരുന്നു. ഉച്ചയ്ക്ക് ഉമ്പായിയുടെ വ്യത്യസ്തമായ ഗസലുകൾ പ്രക്ഷേപണം ചെയ്തു. 


 

പച്ചക്കറി വിളവെടുപ്പു തുടങ്ങി (01-08-2018)

തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. വഴുതന, മരച്ചീനി, പയർ തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. വിളവെടുപ്പ് നടത്തിയ പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്.പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ്.പിലിക്കോടാണ് പച്ചക്കറിക്കൃഷിക്ക് മേൻനോട്ടം വഹിക്കുന്നത്. 

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തിയപ്പോൾ


 

പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്ത് തച്ചങ്ങാട്ടെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ(01-08-2018)

 ലോക ഭൗമ പരിധി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സീഡ്പ്രവർത്തകർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. ഓരോ വർഷവും മനുഷ്യൻ ഉപയോഗിക്കുന്ന ഭൂമിയുടെ വിഹിതം അവസാനിപ്പിക്കുന്നത് ഓർമ്മിപ്പിക്കുന്ന ദിനമാണ് ഭൗമപരിധി ദിനം.സ്കൂളിലെ പാലമരത്തിനു ചുറ്റും നിന്ന് മണ്ണിനെയും വിണ്ണിനെയും മരത്തിനെയും സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായി, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ലൈബ്രറി കൺവീനർ ഡോ.സുനിൽ കുമാർ, പരിസ്ഥിതി കൺവീനർ മനോജ് പീലിക്കോട് , അഭിലാഷ് രാമൻ, ശ്രീജിത്ത.കെ, രാജു, സജിത.കെ എന്നിവർ പ്രതിജ്ഞ യിൽ പങ്കാളിയായി. സീഡ് ക്ലബ്ബ് ലീഡർ ആര്യ, ഷോബിത്ത് എന്നിവർ പ്രതിജ്ഞ ചൊല്ലി്ക്കൊടുത്തു.

ലോക ഭൗമ പരിധി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുന്നു.

 

Thursday, May 20, 2021

ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു (01-08-2018)

 തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ‍ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് എെ.ടി ക്ലബ്ബ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം , കന്നട, ഹിന്ദി,സംസ്കൃതം, അറബി വിഭാഗങ്ങളലായി മൂവായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നന്ദന, നിമിത, ഹൃദ്യ, ശ്രതി, ശ്രേയ എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിൽ.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു.(01-08-2018)

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം, ഇന്റർനാഷണൽ അസ്ട്രാണമിക് യൂണിയന്റെ നൂറാം വാർഷികം എന്നിവയൊക്കെ ഒത്തുചേരുന്ന വർഷമാണ് 2019. ശാസ്‌ത്രരംഗത്തെ ഈ കുതിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ടുനില്കുന്ന ശാസ്‌ത്രപ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2018-19 ലെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ക്ലാസ് റൂം പ്രവർത്തനങ്ങളെയും അതിന്റെ ഭാഗമായി വരുന്ന മൂല്യനിർണയ പ്രവർത്തനങ്ങളെയും കൂടുതൽ സർഗാത്മകമാക്കുന്നതിനുള്ള അന്വേഷണാത്മക പ്രവർത്തനം കൂടിയാണ് ഈ വർഷത്തെ വിജ്ഞാനോത്സവം. അതോടൊപ്പം ബഹുമുഖബുദ്ധിയുടെ വിവിധ തലങ്ങൾ കൂടി പരിഗണിക്കുന്നു. 

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്ന യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ നിന്ന്
 
ബഹിരാകാശഗവേഷണം, ബഹിരാകാശചരിത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ജ്യോതിശ്ശാസ്‌ത്രത്തിന്റെ വിവിധ മേഖലകൾ തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും വിജ്ഞാനോത്സവം ഊന്നൽ നൽകുക. 'ആ വലിയ കുതിപ്പിന്റെ 50 വർഷങ്ങൾ' എന്ന വിഷയത്തിലൂന്നിയായിരിക്കും വിജ്ഞാനോത്സവത്തിന്റെ സ്കൂൾതലം. തുടർന്ന് മേഖലാതലവും ജില്ലാതലവും. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവധിക്കാലത്ത് വിവിധ ഗവേഷണ സ്ഥാപനങ്ങൾ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ശാസ്‌ത്രപര്യടനവും ആസൂത്രണം ചെയ്തിട്ടുണ്ട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന് പ്രണാബ് കുമാർ,നിമിത പി.വി, രജിഷ പി.വി, റിൻഷ എം, ഡോ.സുനിൽകുമാർ,അഭിലാ‍ഷ് രാമൻ എന്നിവർ നേതൃത്വം നൽകി

തച്ചങ്ങാട്ടെ വിദ്യാർത്ഥികൾക്ക് അഗ്നി സുരക്ഷയുടെ പാഠങ്ങൾ പകർന്ന് ഫയർ & റസ്ക്യു വകുപ്പിന്റെ ലൈവ് ഡെമോ.(31-07-2018)

നിത്യ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന വ്യത്യസ്ത അപകടസാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക പരിശീലവുമായി കാഞ്ഞങ്ങാട് ഫയർ & റസ്ക്യു സ്റ്റേഷൻ. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് സ്കൂൾ സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന പരിശീലനം നൽകിയത്. പാചക വാതകം ഉപയോഗിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങളും സ്കൂളിലും മറ്റ് കെട്ടിടങ്ങളിലും ഉണ്ടായേക്കാവുന്ന തീപ്പിടുത്തം, ഭൂകമ്പം, പ്രക‍ൃതി ദുരന്തങ്ങൾ എന്നിവയെയും സമയോചിതമായും ശാസ്ത്രീയമായും നേരിടാനുള്ള പ്രായോഗിക പരിശീലനമാണ് നൽകിയത്.

തച്ചങ്ങാട്ടെ വിദ്യാർത്ഥികൾക്ക് ഫയർ & റസ്ക്യു വകുപ്പിന്റെ ലൈവ് ഡെമോ. 
 ക‌ുട്ടികൾക്ക് പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. പരിശീലനത്തിന് സ്റ്റേഷൻ ഓഫീസർ രാജേഷ് സി.പി, ലീഡിംഗ് ഫയർമാൻ ഗോപാലകൃഷ്ണൻ, ഫയർമാന്മാരായ പ്രജീഷ്, അനു, ഫയർ ഡ്രൈവർ ജയരാജ് എന്നിവർ നേത‍ൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ സ്വാഗതവും സ്കൂൾ സുരക്ഷാ ക്ലബ്ബ് കൺവീനർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു.

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം സംഘടിപ്പിച്ചു.(28-07-2018)

 

തച്ചങ്ങാട്. തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ ഒന്നു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല.ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം .പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.കെയുമാണ് പരിശീലനം നൽകിയത്.

 
തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ അധ്യാപകർക്ക്
നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക
പരിശീലനം
 

 

ചാന്ദ്ര പക്ഷാചരണം-(21-07-2018)

 ചാന്ദ്ര പക്ഷാചാരണത്തിന്റെ ഭാഗമായി രണ്ടാഴ്ച നീണ്ട പ്രവർത്തനങ്ങൾ നടന്നു. ആകാശ നിരീക്ഷണം,'ഞാൻ ചന്ദ്രനിൽ' ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, ഡിജിറ്റൽ ക്വിസ്സ് മത്സരം, വീഡിയോ പ്രദർശനം എന്നിവ നടന്നു.സയൻസ് ക്ലബ്ബ് കൺവീനർ നിമിത.പി.വി.പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം വിജയികൾ

  • അഭിരാം വിജയൻ
  • ഗിതിൻ
  • ബദറുൽ മുനീർ

സമ്മാനർഹമായ ഡിജിറ്റൽപോസ്റ്റർ

കുട്ടി റേ‍ഡിയോ പുന:പ്രക്ഷേപണം ആരംഭിച്ചു.(16-07-2018)

 

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടി റേഡിയോ ഉദ്ഘാടനം കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബു നിർവ്വഹിക്കുന്നു.

കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേ‍ഡിയോ ആയ കുട്ടി റേഡിയോയുടെ ഈ വർഷത്തെ പ്രക്ഷേപണം ആരംഭിച്ചു. സർഗ്ഗാത്മകതയ്ക്ക് റേ‍ഡിയോ ആവിഷ്ക്കാരം എന്നതാണ് കുട്ടി റേഡിയോയുടെ സന്ദേശം. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടേയും പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ സഹകരണത്തോടെയും നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. നാഷണൽ കരിക്കുലം ഫ്രയിം വർക്കിൽ നിന്നും ആശയസമീകരണം നടത്തി വിദ്യാർത്ഥികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനാലാണ് ഈ പദ്ധതിക്ക് 'കുട്ടി റേ‍ഡിയോ' എന്ന പേർ നൽകിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 35 ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബ്, ഭക്ഷണ ശാല എന്നിവിടങ്ങളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപക, ജീവനക്കാരിലേക്കുമെത്തുക. പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.കുട്ടി റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് എെ.ടി ക്ലബ്ബ് വിദ്യാർത്ഥികളാണ്.കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത് 17-01-2018 ൽ കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബുവാണ്. 

കുട്ടി റേഡിയോ ഉദ്ഘാടന വീഡിയോ കാണാംകുട്ടി റേ‍ഡിയോ

ജില്ലാ അമേച്വർ തൈക്കോണ്ടോ ചാമ്പ്യൻ ഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ചവിജയം (15-07-2018)

 കാഞ്ഞങ്ങാട് നെഹ്റുകോളേജിൽ വെച്ചുനടന്ന ജില്ലാ അമേച്വർ തൈക്കോണ്ടോ ചാമ്പ്യൻ ഷിപ്പിൽ 6 മെഡലും 5 പേർക്ക് സെലക്ഷനുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ചവിജയം. കാഡറ്റ് വിഭാഗത്തിൽ ഗോൾഡ് മെഡലുമായി രഹ്ന പിയും, സിൽവർ മെഡലുമായി അഭിന, ശ്രുതിന,രസ്ന , അനാമിക എന്നിവരും,ജൂനിയർ വിഭാഗത്തിൽ അശ്വിനും വിജയം നേടി. വിജയികൾക്ക് സ്കൂൾ അസംബ്ളിയിൽ വെച്ച് അനുമോദനം നൽകി.

ആകാശവിസ്മയം സിനിമ കണ്ട് തച്ചങ്ങാട്ടെ കുട്ടികൾ (11-07-2018)

 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആകാശവിസ്മയം എന്ന ശാസ്ത്രസിനിമ കാണാൻ പാലക്കുന്ന് രജ്ഞീസ് തീയേറ്ററിൽ പോയി.104 കുട്ടികൾപങ്കെടുത്തു.സിനിമ തീയേറ്ററിൽ പോയികാണാത്തനിരവധികുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.ശാസ്ത്രബോധവും യുക്തിബോധവും വളർത്താൻ ഉകരിക്കുന്ന സിനിമയാണത്. സിനിമയ്ക്കുശേഷം കുട്ടികളോട് സിനിമയെ എങ്ങനെ മനസ്സിലാക്കി എന്ന ശീർഷകത്തിൽചർച്ചസംഘടിപ്പിച്ചു.

2018-19 വർഷത്തെ പി.ടി.എ ഭാരവാഹികൾ

 

  • ഉണ്ണികൃഷ്ണൻ പൊടിപ്പളം(പ്രസിഡണ്ട്)
  • ക‌ുഞ്ഞബ്‌ദ‌ുള്ള മൗവ്വൽ(വൈസ്.പ്രസിഡണ്ട്)
  • ഭാരതി ഷേണായി(കൺവീനർ)
  • വിജയക‌ുമാർ(ട്രഷറർ)
  • ടി.വി നാരായണൻ
  • വി.കെ ഗോപലൻ
  • സ‌ുരേഷ്. സി.വി
  • സുരേഷ് തച്ചങ്ങാട്
  • രാജേഷ് തച്ചങ്ങാട്
  • സ‌ുജാത ബാലൻ
  • നളിനി.കെ
  • ക‌ുഞ്ഞബ്‌ദ‌ുള്ള .പി.കെ
  • എൻ.ജി. വിജയൻ  
  • അധ്യാപക പ്രതിനിധികൾ
    • മ‌ുരളി.വി.വി
    • പ്രണവ് ക‌ുമാർ
    • സ‌ുനിൽ ക‌ുമാർ നായർ .കെ
    • അഭിലാഷ്.എം
    • രാജു.എ
    • മനോജ്കുമാർ പീലിക്കോട്
    • അജിത.ടി
    • ജസിത.കെ.ആർ

    2018-19 വർഷത്തെ മദർ പി.ടി.എ ഭാരവാഹികൾ

    1 സുജാത ബാലൻ (പ്രസിഡണ്ട്)
    12060 sujathabalan.jpg
    2 നളിനി.കെ( വൈസ്.പ്രസി‍ഡണ്ട്)
    12060 nalini.jpg
    3 ബാലാമണി
    12060 balamani.jpg
    4 ചിത്രലേഖ.
    12060 chithralekha.jpg
    5 ദീപ.കെ.
    12060 deepa.jpg
    6 ജ്യോതി.ടി
    12060 jyothi.jpg
    7 കദീജ
    12060 khadeja.jpg
    8 അനിത.എ.ആർ
    12060 anitha.jpg
    9 പ്രമീള
    12060 prameela.jpg
    10 പുഷ്പാവതി
    12060 pushpavathi.jpg
    11 രജനി കഞ്ഞിരാമൻ
    12060 rajani.jpg
    12 രജിത.കെ
    12060 rajitha.jpg
    13 സരിത.പി
    12060 saritha.jpg
    14 ഷിജിതമോഹൻ
    12060 shijitha mohan.jpg
    15 വിജിത മനോജ്
    12060 vijitha.jpg
    16 അംബികഗംഗാധരൻ
    12060 ambika.jpg
    17 അജിത.ടി
    12060 2018 ajitha.jpg

















































സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...