Friday, May 21, 2021

ലോക നാളികേരദിനം ആചരിച്ചു.(03-09-2018)

 ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് വർഷം തോറും സെസെപ്റ്റംബർ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക നാളികേരദിനം നാളികേരവാരാചരണമായി ആചരിക്കുന്നു. സപ്തംബർ 2 മുതൽ ഒരാഴ്ചക്കാലം തെങ്ങിൻതൈകൾ നട്ടുകൊണ്ടാണ് നാളികേരവാരാചരണമായി ആചരിക്കുന്നത്.ഒരാഴ്ച ഓരോ അധ്യാപകർ കൊണ്ടുവരുന്ന തെങ്ങിൻതൈ അവരുടെ പേരിൽനട്ട് സംരക്ഷിക്കുകയാണ് ചെയ്യുന്നത്.നാളികേരവാരാചരണത്തിന്റെ ഔപചാരികമായഉദ്ഘാടനം തെങ്ങിന‍്‍തൈനട്ടുകൊണ്ട് പ്രധാനാധ്യാപിക നിർവ്വഹിച്ചു.സീനിയർഅസിസ്റ്റന്റ് വിജയകുമാർ, പരിസ്ഥിതി കൺവീനർ മനോജ് പിലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, ഡോ.സുനിൽ കുമാർ ,ശ്രീജിത്ത്.കെ, അശോക കുമാർ തുടങ്ങിയവർസംബന്ധിച്ചു. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെനിർദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്.

നാളികേരവാരാചരണത്തിന്റെ ഔപചാരികമായഉദ്ഘാടനം തെങ്ങിന‍്‍തൈനട്ടുകൊണ്ട് പ്രധാനാധ്യാപിക ഭാരതി ഷേണായ് നിർവ്വഹിക്കുന്നു.

 

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...