Thursday, May 20, 2021

തച്ചങ്ങാട്ടെ വിദ്യാർത്ഥികൾക്ക് അഗ്നി സുരക്ഷയുടെ പാഠങ്ങൾ പകർന്ന് ഫയർ & റസ്ക്യു വകുപ്പിന്റെ ലൈവ് ഡെമോ.(31-07-2018)

നിത്യ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന വ്യത്യസ്ത അപകടസാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക പരിശീലവുമായി കാഞ്ഞങ്ങാട് ഫയർ & റസ്ക്യു സ്റ്റേഷൻ. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് സ്കൂൾ സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന പരിശീലനം നൽകിയത്. പാചക വാതകം ഉപയോഗിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങളും സ്കൂളിലും മറ്റ് കെട്ടിടങ്ങളിലും ഉണ്ടായേക്കാവുന്ന തീപ്പിടുത്തം, ഭൂകമ്പം, പ്രക‍ൃതി ദുരന്തങ്ങൾ എന്നിവയെയും സമയോചിതമായും ശാസ്ത്രീയമായും നേരിടാനുള്ള പ്രായോഗിക പരിശീലനമാണ് നൽകിയത്.

തച്ചങ്ങാട്ടെ വിദ്യാർത്ഥികൾക്ക് ഫയർ & റസ്ക്യു വകുപ്പിന്റെ ലൈവ് ഡെമോ. 
 ക‌ുട്ടികൾക്ക് പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. പരിശീലനത്തിന് സ്റ്റേഷൻ ഓഫീസർ രാജേഷ് സി.പി, ലീഡിംഗ് ഫയർമാൻ ഗോപാലകൃഷ്ണൻ, ഫയർമാന്മാരായ പ്രജീഷ്, അനു, ഫയർ ഡ്രൈവർ ജയരാജ് എന്നിവർ നേത‍ൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ സ്വാഗതവും സ്കൂൾ സുരക്ഷാ ക്ലബ്ബ് കൺവീനർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു.

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...