സ്കൂളിൽ നടക്കുന്ന മുഴുവൻ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായി അറിയാന്‍ ദിനേന അപ്ഡേറ്റ് ചെയ്യുന്ന നമ്മുടെ Facebook പ്രൊഫൈല്‍ സന്ദര്‍ശിക്കൂ...Facebook ലേക്ക് പോകാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രീ പ്രൈമറി ഫെസ്റ്റ് 2016
കലോല്‍സവം; നാടിന്റെ ഉത്സവ മായി
..തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ഈ വര്‍ഷത്തെ കലോല്‍സവം, അറബിക് കലോല്‍സവം, സംസ്കൃതോല്‍സവം എന്നിവ ഒക്ടോബര്‍ 15, 16 തിയ്യതികളിലായി നടന്നു. സംഘാടന മികവും , ജന പങ്കാളിത്തവും , മത്സരയിനങ്ങളുടെ ഗുണ നിലവാരവും കൊണ്ട് ശ്രദ്ധേയമായ മേളയുടെ ഉദ്ഘാടനം പ്രശസ്ത നാടന്‍ പാട്ടു കലാകാരനും നാടക സംവിധായകനുമായ ശ്രീ. ഉദയന്‍ കുണ്ടംകുഴി നിര്‍വ്വഹിച്ചു. വായ്ത്താരികളുടെ ആരവത്തോടെ അദ്ദേഹം അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍ ഉദ്ഘാടന സമ്മേളന സദസ്സിനെ ആവേശത്തിന്റെ ഹിമാലയത്തിലെത്തിച്ചു . പിടിഎ പ്രസിഡന്റ് വി.വി . സുകുമാരന്‍, ഹെഡ്മിസ്ട്രസ് ഭാരതി ഷേണായ്, എസ്എംസി ചെയര്‍മാന്‍ വികെ ഗോപാലന്‍, പിടിഎ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, മദര്‍ പിടിഎ പ്രസിഡന്റ് സുജാത, സ്റ്റാഫ് സെക്രട്ടറി എംപി രാജേഷ്, കലോല്‍സവ കണ്‍വീനര്‍ കെ.വി അനില്‍ കുമാര്‍ തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി. വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സദസ്സിനെ സമ്പന്നമാക്കി. ശേഷം പ്രീപ്രൈമറി, എല്‍പി, യുപി, എച്ച് എസ് എന്നീ വിഭാഗങ്ങളിലായി നടന്ന മല്‍സരങ്ങള്‍ ഗുണ നിലവാരം കൊണ്ട് ശ്രദ്ധേയമായി. കര്‍മ്മ നിരതത കൊണ്ട് നടത്തിപ്പിന് മികവ് നല്കിയ സ്കൗട്ട് ഗൈഡ്സ് റെഡ്ക്രോസ്, സീഡ് അംഗങ്ങള്‍, കര്‍ത്തവ്യ കണിശത കൊണ്ട് കൃത്യതയും സജീവതയും നല്കിയ അധ്യാപക അധ്യാപികമാര്‍, സാങ്കേതിക തികവ് കൊണ്ട് പരിപാടികള്‍ക്ക് ആകര്ഷണീയത നല്‍കിയ പി.ആര്‍ ലൈറ്റ് ആന്റ് സൗണ്ട്സ് , കലോല്‍സവത്തിന് രുചി ഭേദം നല്‍കിയവര്‍, സാന്നിധ്യം കൊണ്ട് സഹകരിച്ച രക്ഷിതാക്കള്‍, നാട്ടുകാര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ , എല്ലാറ്റിലുമുപരി രണ്ട് ദിവസം തച്ചങ്ങാടിന് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കിയ നമ്മുടെ സ്കൂളിലെ കൊച്ചു കലാകാരന്മാര്‍, കലാ കാരികള്‍...എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു.
സ്പോര്‍ട്സ് മീറ്റ് 2015
സ്പോര്‍ട്സ് മീറ്റ് 2015
ഗ്രീന്‍ ഹൗസ് ജേതാക്കള്‍
_________________________
സ്കൂള്‍ സ്പോര്‍ട്സ് മീറ്റ് 2015, ഒക്ടോബര്‍ 7,8 തിയ്യതികളിലായി നടന്നു. ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍ പ്രതീഷ് എംവി മീറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലൂ, ഗ്രീന്‍, റെഡ്, വൈറ്റ് എന്നീ നാല് ഹൗസുകളാക്കി തിരിച്ചാണ് വിവിധ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നത്. സംസ്ഥാന, ജില്ലാ മീറ്റുകളുടെ പ്രൗഡിയോടെയായിരുന്നു മീറ്റിന്റെ സംഘാടനം. സ്കൗട്ട്സ്, ഗൈഡ്സ് , റെഡ്ക്രോസ്, വിവിധ ക്ലബ്ബുകള്‍ എന്നിവയിലെ അംഗങ്ങളും അത്‌ലറ്റുകളും അധ്യാപകരും അണിനിരന്ന പ്രാരംഭ സമാപന മാര്‍ച്ച് പാസ്റ്റുകള്‍ മീറ്റിന് പൊലിമയേകി. ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ ലോക പഞ്ച ഗുസ്തി ചാമ്പ്യൻ പ്രതീഷ്. എംവിയും സമാപന മാര്‍ച്ച് പാസ്റ്റില്‍ എസ്.എം.സി ചെയര്‍മാന്‍ വി.കെ ഗോപാലനും സല്യൂട്ട് സ്വീകരിച്ചു. ഉദ്ഘാടന സമാപന പരിപാടികളില്‍ പി.ടിവി.എ പ്രസിഡന്റ് വി.വി. സുകുമാരൻ, ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ബാല കൃഷ്ണന്‍ , മദര്‍ പി..ടി എ പ്രസിഡന്റ് ശ്രീമതി സുജാത, സ്റ്റാഫ് സെക്രട്ടറി രാജേഷ് എം.പി , മറ്റ് അധ്യാപകര്‍, പിടിഎ ഭാര വാഹികള്‍, നാട്ടുകാര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കായിക അധ്യാപകൻ ശ്രീ ബിജു .കെ.വി മത്സരങ്ങളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിച്ചു. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ ഗ്രീന്‍ ഹൗസ് ഒന്നാം സ്ഥാനവും, ബ്ലൂ, ഗ്രീന്‍ ഹൗസുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. സഹകരിച്ച എല്ലാവര്‍ക്കും നന്ദി
ഓണാഘോഷം
സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.
ഈവര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായിരുന്നു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അജയന്‍ പനയാല്‍, പി.ടിഎ വൈ. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി,
എസ്.എം.സി ചെയര്‍മാന്‍ വി.കെ ഗോപാലന്‍, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങള്‍, മദര്‍ പി.ടി.എ അംഗങ്ങള്‍, വിദ്യാ ര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിൽ, രാവിലെ 9.30 ന് തന്നെ ഹെഡ്മിസ്ട്രസ് ഭാരതി ക്ഷേണായ് ദേശീയ പതാക ഉയര്‍ത്തി. സ്റ്റാഫ് സെക്രട്ടറി രാജേഷ്.എം.പി സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. തുടര്‍ന്ന്, സ്കൗട്ട്, ഗൈഡ്സ്, റെഡ്ക്രോസ്, തൈക്കോണ്ടോ അംഗങ്ങള്‍ വര്‍ണാഭമായ ഡിസ്പ്ലേ ഒരുക്കി. പ്രീ പ്രൈമറി , എല്‍.പി,യു.പി, ഹൈസ്കൂള്‍ വുഭാഗം വിദ്യാര്‍ത്ഥികളുടെ ദേശ ഭക്തി ഗാനം, സംഗീത നൃത്ത ശില്പം എന്നിവ ആഘോഷ പരിപാടി കലാ ഡക്ക് കൂടുതല്‍ പകിട്ടേകി. സ്കൂളില്‍ നടന്ന സൈദുല്‍ ഇല്‍മ് ക്വിസ് മത്സര വിജയികള്‍, സംസ്കൃത ദിനാചരണ മത്സര വിജയികള്‍, മറ്റ് വിവിധ മത്സരങ്ങളിലെ വിജയികള്‍ എന്നിവര്‍ക്ക് വേദിയില്‍ വെച്ച് സമ്മാന വിതരണം നടത്തി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല കര്‍ഷക വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തത് കൂടുതല്‍ ശ്രദ്ധേയമായി. പ്രിയ ദര്‍ശിനി ക്ലബ്ബ് തച്ചങ്ങാടും, വാഴക്കോടന്‍ കുഞ്ഞമ്പു സ്മരണക്ക് മക്കളും ചേര്‍ന്ന് പായസ വിതരണവും, കഴിഞ്ഞ വര്‍ഷത്തെ എസ്എല്‍സി ബാച്ചിന്റെ വക മധുര പലഹാര വിതരണവും നടന്നു.
വിവിധ പരിപാടികളില്‍ നിന്ന്.
വായനാ ദിനം വിവിധ പരിപാടികളോടെ.....
വായനാ ദിനം സമുചിതമായി ആഘോഷിച്ചു. വായനാ വാരാചരണത്തിന്‍റെ ഉദ്ഘാടനം കാസര്‍ഗോഡ് ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ ശ്രീ രാമ ചന്ദ്രന്‍ നായര്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് വിവി സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി രാജേഷ് എംപി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രാവിലെ നടന്ന സ്കൂള്‍ അസംബ്ലിയില്‍ പി.എന് .പണിക്കര്‍ അനുസ്മരണവും പുസ്തക വായനയും നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, കുട്ടികള്‍ക്കായി പോസ്റ്ററ്‍ രചന, കഥാ-കവിതാ രചന,സാഹിത്യ ക്വിസ്, പുസ്തക വായനാ മല്‍സരം, കവിയരങ്ങ് തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു.
സമാപനം
വായനാ വാരാചരണ സമാപനം ജൂണ്‍ 26 ന് വെള്ളിയാഴ്ച, കേരള ഗ്രന്ഥശാലാ സംഘം സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വായന ശാലയും ചടങ്ങില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ക്ലബ്ബുകളുടെ ഉദ്ഘാടനം.
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പനയാല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ഭാരതി ക്ഷേണായി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാര്‍ ക്ലബ്ബ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.എം.സി ചെയര്‍മാന്‍ ഗോപാല കൃഷ്ണന്‍, പി.ടി.എ വൈ. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, എം.പി.ടി.എ പ്രസിഡന്റ് ജയാമ്പിക,അനിത ടീച്ചര്‍, മഞ്ജുഷ ടീച്ചര്‍, ലൈബ്രേറിയന്‍ ജസിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. എസ്. ആര്‍.ജി കണ്‍വീനര്‍ സി.പി.വി വിനോദ് കുമാര്‍ സ്വാഗതവും, വിദ്യാരംഗം കണ്‍വീനര്‍ ഗംഗാധരന്‍ കെ.വി നന്ദിയും പറഞ്ഞു.
പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പനയാല്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു.
ഭക്ഷണ ശാല ഉദ്ഘാടനം
പള്ളിക്കര പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2015-16 കീഴില്‍ സ്കൂളില്‍ നിര്‍മ്മിച്ച ഭക്ഷണ ശാല, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു.വികസന സ്റ്റാന്‍റ്ംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പനയാല്‍ അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് വിവി സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗൗരി, ഹെഡ്‌മിസ്ട്രസ് ഭാരതി ക്ഷേണായി, മറ്റ് രാഷ്ടീയ പ്രമുഖര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ആരണ്യകം പദ്ധതിക്ക് തുടക്കമായി
സ്കൂള്‍ വളപ്പില്‍ ജൈവ വൈവിദ്യങ്ങളുടെ ഒരു കുട്ടി വനം എന്ന ലക്ഷ്യത്തോടെ, ജില്ലാ പഞ്ചായത്തും വനം
വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആരണ്യകം പദ്ധതിക്ക് തച്ച്ങ്ങാട് ഗവ. ഹൈസ്കൂളില്‍ പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. പദ്ധതിയുടെ സ്കൂള്‍ തല ഉദ്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പനയാല്‍ മരത്തൈ നട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ഭാരതി ക്ഷേണായി, പിടിഎ പ്രസിഡന്റ് വിവി സുകുമാരന്‍, പിടിഎ അംഗം വികെ ഗോപാലന്‍ ഹെല്‍ത്ത് അസിസ്റ്റന്റ് സജീവന്‍ എന്നിവര്‍ പങ്കെടുത്തു.
കൈക്കുമ്പിളില്‍ ഒരുപിടി മണ്ണുമായി, ഭൂമിയെ കാക്കുമെന്ന പ്രതിജ്ഞയോടെ സീഡ് അംഗങ്ങള്‍
ഇനി പ്രീ പ്രൈമറിയും....
തച്ചങ്ങാട് ഗവ. ഹൈസ്കൂളില്‍ പുതുതായി ആരംഭിച്ച പ്രീപ്രൈമറി സെക്ഷന്റെ ഉദ്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അജയന്‍ പനയാല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് വിവി സുകുമാരന്‍ അദ്യക്ഷത വഹിച്ചു. പിടിഎ അംഗങ്ങളായ ബാലന്‍ കുതിരക്കോട്, ഗോപാല കൃഷ്ണന്‍,മുഹമ്മദ് കുഞ്ഞി, വികെ ഗോപാലന്‍,ജയാമ്പിക , പി .കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ബാലകൃഷ്ണന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനില്‍ കുമാര്‍ കെടിവി നന്ദിയും പറഞ്ഞു
പ്രവേശനോല്‍സവം ശ്രദ്ധേയമായി
നവാഗതരെ വരേല്‍ക്കാന്‍ നടത്തിയ പ്രവേശനോല്‍സവം രക്ഷിതാക്കളുടെ പൂര്‍ണ്ണ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. രാവിലെ ഒമ്പത് മുപ്പതിന് തന്നെ വര്‍ണ്ണ ശബളമായ ഘോഷ യാത്രക്ക് തുടക്കമായി. ചെണ്ട മാസവും സ്കോട്ട് ഗൈഡ്സ്, റെഡ് ക്രോസ് കുട്ടികളുടെ
പ്രകടനങ്ങളും , വിദ്യാര്‍ത്ഥികളൊരുക്കിയ ഡിസ്പ്ലേയും ഘോഷ യാത്രക്ക് കൊഴുപ്പേകി. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ബഹു ഭൂരിപക്ഷം രക്ഷിതാക്കളും സജീവമായി അണി നിരന്നത് ഘോഷയാത്രയെ കൂടുതല്‍ ശ്രദ്ദേയമാക്കി. ശേഷം മധുര പലഹാര വിതരണവും നടന്നു. ശേഷം നടന്ന പൊതു യോഗം ശ്രീ അജയന്‍ പനയാല്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസില്‍ പുതുതായെത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പഠനോപകരണ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു .
(കൂടുതല്‍ ഫോട്ടോകള്‍ക്ക് Photo gallery പേജ് സന്ദര്‍ശിക്കുക)
ദീര്‍ഘ കാലത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന നമ്മുടെ പ്രധാനാധ്യാപകല്‍ ശ്രീ. ഇ.ആര്‍ സോമന്‍, സംസ്കൃതം അധ്യാപിക എന്‍.സുമതി, ഓഫീസ് സ്റ്റാഫ് കെ.കൃഷ്ണന്‍ എന്നിവര്‍ക്ക് പ്രൗഡോജ്വലമായ യാത്രയയപ്പ് നല്കി.
എസ്.എസ്.എ യുടെ കീഴില്‍ ന്യൂന പക്ഷ വിഭാഗത്തില്‍ പെട്ട രക്ഷിതാക്കള്‍ക്കുള്ള ബോധ വല്‍ക്കരണ പരിപാടിയായ അമ്മ അറിയാന്‍ 5-2-2015 ന് സ്കൂളില്‍ വെച്ച് നടന്നു. ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ സോമന്റെ അദ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് വിവി സുകുമാരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അജയന്‍ പനയാല്‍, സീനിയര്‍ അസിസ്റ്റന്റ് അനിത ടീച്ചര്‍ , സ്റ്റാഫ് സെക്രട്ടറി അനില്‍ കുമാര്‍ .കെ.ടീ.വി , മറ്റ് അദ്ധ്യാപകര്‍ സംബന്ധിച്ചു. ബി.ആര്‍.സി ട്രയിനര്‍മാര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
..................................................................................................................................
മംഗള്‍യാനെ
മനസ്സിലേറ്റി തച്ചങ്ങാട്ടെ
കുരുന്നുകള്‍
സാക്ഷരം സഹവാസ ക്യാമ്പ്
ഓണാഘോഷം ഗംഭീരം(5/09/2014)
..................................................................................................................................
ഉസ്കൂളും മാഞ്ചോടും പിന്നെ ഞങ്ങോം

മുതിര്‍ന്ന കര്‍ഷകയെ ആദരിച്ചും, കൃഷിപ്പാട്ടുകള്‍ പാടിയും, ഒരു കാര്‍ഷിക ദിനാചരണം
ഗവ. ഹൈസ്കൂള്‍ തച്ചങ്ങാട്: കാര്‍ഷിക ദിനാചരണം വിപുലമായ രീതിയില്‍ നടന്നു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍, പൊടിപ്പളം സ്വദേശിയും അരവത്ത് പാടശേഖര കമ്മിറ്റി മികച്ച കര്‍ഷകയായി തെരഞ്ഞെടുത്ത കാര്‍ത്യായനി അമ്മയെ പൊന്നാട നല്‍കി ആദരിച്ചു. ചടങ്ങില്‍ കാത്യായനി അമ്മ കൃഷിപ്പാട്ടുകള്‍ പാടി. സ്കൂളിലെ സീഡ് അംഗങ്ങളും കുട്ടികളും കൃഷിപ്രതിജ്ഞ ഏറ്റു ചൊല്ലി. സ്കൂളിലെ സീഡ് കോഡിനേറ്റര്‍ ശ്രീമതി രാജശ്രീ ടീച്ചര്‍ കുടുംബ കൃഷിയുടെ പ്രാധാന്യത്തെ ക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന്, പള്ളിക്കര പഞ്ചായത്ത് കൃഷി ഓഫീസര്‍ ശ്രീമതി റ?ഫീസത്ത് ബീവി, സ്കൂളിലെ 10 സെന്റ് സ്ഥലത്തെ സമഗ്ര പച്ചക്കറിത്തോട്ടം നിര്‍മ്മാണ പ്രവൃത്തി വിത്ത് നട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍, പി.ടി.എ പ്രസിഡന്റ് വി.വി. സുകുമാരന്‍, പി.ടി.എ വൈ. പ്രസിഡന്റ് മുഹമ്ദ് കുഞ്ഞി, എച്ച്.എം.,ഇ.ആര്‍. സോമന്‍, പി.ടി.എ അംഗങ്ങളായ ഗോപാലന്‍, ജയാംബിക, സുജാത, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
..................................................................................................................................
ഇന്‍സ്പെയര്‍ അവാര്‍ഡ് 2014 ആഗസ്ത് 14 ന് കൊല്ലം വിമല ഹൃദയ HSS ല്‍ നടന്ന സ്റ്റേറ്റ് ഇന്‍സ്പെയര്‍ അവാര്‍ഡ് ത്സരത്തില്‍ 9 ക്ലാസ് വിദ്യാര്‍ത്ഥിയായ നിധീഷ്.കെ പങ്കെടുക്കുകയുണ്ടായി. കള സസ്യങ്ങളെ മണ്ണിന്റെ പുനരിജ്ജീവനത്തിന് ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു പ്രൊജക്ട്. മാതൃ ഭുമി സീഡ് അംഗമായ നിധീഷ് സ്കൂളിലും വീട്ടിലും ജൈവ കൃഷിയി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു. അഭിനന്ദനങ്ങള്‍..... ..................................................................................................................................
സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ സോമന്‍ ദേശീയ പതാക ഉയര്‍ത്തി. സ്കൗട്ട് & ഗൈഡ്സ്, റെഡ് ക്രോസ് സംഘങ്ങള്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ നടന്നു. പൊതു പരിപാടിയില്‍, സ്കൂളില്‍ ഇത് വരെ നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവരെ അനുമോദിച്ചു. കഴിഞ്ഞ വര്‍ഷം SSLC യില്‍ മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങളും നല്കി. ബേക്കല്‍ BPO ശ്രീ. ശിവാനന്ദന്‍, പ്രവാസി റിട്ടേണ്‍ ഫോറം പ്രസിഡന്റ് എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പ്രവാസി റിട്ടേണ്‍ ഫോറം പായസ വിതരണവും നടത്തി
..................................................................................................................................
STEPS
ജില്ലാ തല വായനോല്‍സവവും പി.എന് പണിക്കര്‍ അനുസ്മരണവും
കാന്‍ഫെഡ്
സോഷ്യല്‍ ഫോറത്തിന്റെ സഹകരണത്തോടെ ജില്ലാ തല വായനോല്‍സവവും പി.എന്
പണിക്കര്‍ അനുസ്മരണവും 19/06/2014 മുതല്‍ 25/06/2014 വരെ നടക്കും. പ്രസ്തുത
പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ സന്തോഷ് പനയാല്‍
നിര്‍വഹിച്ചു.
ഉദ്ഘാടന പരിപാടിയുടെ ഫോട്ടോകള്‍ ഫോട്ടോ ഗാലറിയില്‍
..................................................................................................................................
പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു
നഷ്ടപ്പെടുന്ന
പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓര്‍മ്മിപ്പിച്ചു കൊണ്ട്
ഇന്ന് ലോക പരിസ്ഥിതി ദിനം. വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതും പുഴകളും തോടുകളും
ഇല്ലാതാകുന്നതും മനുഷ്യന്‌റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്നത്
ഒരിക്കല്‍ക്കൂടി ലോകത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഇന്ന്. ഇതിന്റെ ഭാഗമായി
കുട്ടികള്‍ സ്കൂള്‍ കോമ്പൗണ്ടിലും പരിസരത്തും വൃക്ഷത്തൈകള്‍ നട്ടു,
പരിസ്ഥിതി സന്ദേശ റാലി സംഘടിപ്പിച്ചു. സ്കൂള്‍ സ്പെഷ്യല്‍ അസംബ്ലിയില്‍
പരിസ്ഥിതി സൗഹാര്‍ദ്ദ പ്രതിഞ്ജയെടുക്കുകയും ചെയ്തു
കൂടുതല്‍ ഫോട്ടോകള്‍ ഫോട്ടോ ഗാലറിയില്‍
..................................................................................................................................
രാജശ്രീ ടീച്ചര്‍ക്ക് ആദരം
മാതൃ ഭൂമി സീഡ് പദ്ധതിയില്‍ കാസറഗോഡ് ജില്ലയിലെ മിച്ച ടീച്ചര്‍ കോഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ സ്കൂളിലെ ബയോളജി അദ്ധ്യാപിക ശ്രീമതി രാജശ്രീ ടീച്ചറെ പുരസ്കാരം നല്കി ആദരിച്ചു.
..................................................................................................................................
ബേക്കല്‍ ഉപജില്ലാ പ്രവേശനോല്‍സവം
2014-15
വര്‍ഷത്തെ ബേക്കല്‍ ഉപജില്ലാ പ്രവേശനോല്‍സവം ജൂണ്‍ 2 ന് തിങ്കളാഴ്ച്ച
തച്ചങ്ങാട് ഗവണ്മെന്റ് ഹൈസ്കൂളില്‍ വെച്ച സമുചിതമായി ആഘോഷിച്ചു. ബഹു ജന
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പ്രസ്തുത ആഘോഷം. സ്കുളും പരിസരവും
വര്‍ണാഭമായി അലങ്കരിച്ചിരുന്നു. രാവിലെ 9.30 ന് തന്നെ വിളമ്പര ഘോഷ യാത്ര
ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍,ജന പ്രതിനിധികള്‍,
നാട്ടുകാര്‍, അധ്യാപകര്‍, തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ത്ഥി
വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിയവര്‍ ഘോഷ യാത്രയില്‍ അണി നിരന്നു. ചെണ്ട
മേളവും, തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് അംഗങ്ങളുടെ
മാര്‍ച്ച് പാസ്റ്റും, തെക്കോണ്ടോ ടീം അംഗങ്ങളുടെ അഭ്യാസ പ്രകടനങ്ങളും,
വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഡിസ്‌പ്ലേയും ഘോഷ യാത്രക്ക് കൊഴുപ്പേകി.
കൂടുതല്‍ ഫോട്ടോകള്‍ ഫോട്ടോ ഗാലറിയില്‍
..................................................................................................................................

പ്രീ പ്രൈമറി ഫെസ്റ്റ് 2016
..പ്രൈമറി സെക്‌ഷന്‍ ശാസ്ത്ര സെമിനാര്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കപ്പെട്ടു. പ്രൈമറി സെകഷനിലെ സീനിയര്‍ അധ്യാപകനായ അനില്‍ കുമാര്‍ കെടിവി അദ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഭാരതി ക്ഷേണായി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥിനിയായ അപര്‍ണ്ണ മോഡറേറ്ററായി. സ്റ്റാഫ് സെക്രട്ടറി രാജേഷ് എംപി ആശംസകള്‍ നേര്‍ന്നു..
കലോല്‍സവം; നാടിന്റെ ഉത്സവ മായി
..തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ഈ വര്‍ഷത്തെ കലോല്‍സവം, അറബിക് കലോല്‍സവം, സംസ്കൃതോല്‍സവം എന്നിവ ഒക്ടോബര്‍ 15, 16 തിയ്യതികളിലായി നടന്നു. സംഘാടന മികവും , ജന പങ്കാളിത്തവും , മത്സരയിനങ്ങളുടെ ഗുണ നിലവാരവും കൊണ്ട് ശ്രദ്ധേയമായ മേളയുടെ ഉദ്ഘാടനം പ്രശസ്ത നാടന്‍ പാട്ടു കലാകാരനും നാടക സംവിധായകനുമായ ശ്രീ. ഉദയന്‍ കുണ്ടംകുഴി നിര്‍വ്വഹിച്ചു. വായ്ത്താരികളുടെ ആരവത്തോടെ അദ്ദേഹം അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍ ഉദ്ഘാടന സമ്മേളന സദസ്സിനെ ആവേശത്തിന്റെ ഹിമാലയത്തിലെത്തിച്ചു . പിടിഎ പ്രസിഡന്റ് വി.വി . സുകുമാരന്‍, ഹെഡ്മിസ്ട്രസ് ഭാരതി ഷേണായ്, എസ്എംസി ചെയര്‍മാന്‍ വികെ ഗോപാലന്‍, പിടിഎ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, മദര്‍ പിടിഎ പ്രസിഡന്റ് സുജാത, സ്റ്റാഫ് സെക്രട്ടറി എംപി രാജേഷ്, കലോല്‍സവ കണ്‍വീനര്‍ കെ.വി അനില്‍ കുമാര്‍ തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി. വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സദസ്സിനെ സമ്പന്നമാക്കി. ശേഷം പ്രീപ്രൈമറി, എല്‍പി, യുപി, എച്ച് എസ് എന്നീ വിഭാഗങ്ങളിലായി നടന്ന മല്‍സരങ്ങള്‍ ഗുണ നിലവാരം കൊണ്ട് ശ്രദ്ധേയമായി. കര്‍മ്മ നിരതത കൊണ്ട് നടത്തിപ്പിന് മികവ് നല്കിയ സ്കൗട്ട് ഗൈഡ്സ് റെഡ്ക്രോസ്, സീഡ് അംഗങ്ങള്‍, കര്‍ത്തവ്യ കണിശത കൊണ്ട് കൃത്യതയും സജീവതയും നല്കിയ അധ്യാപക അധ്യാപികമാര്‍, സാങ്കേതിക തികവ് കൊണ്ട് പരിപാടികള്‍ക്ക് ആകര്ഷണീയത നല്‍കിയ പി.ആര്‍ ലൈറ്റ് ആന്റ് സൗണ്ട്സ് , കലോല്‍സവത്തിന് രുചി ഭേദം നല്‍കിയവര്‍, സാന്നിധ്യം കൊണ്ട് സഹകരിച്ച രക്ഷിതാക്കള്‍, നാട്ടുകാര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ , എല്ലാറ്റിലുമുപരി രണ്ട് ദിവസം തച്ചങ്ങാടിന് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കിയ നമ്മുടെ സ്കൂളിലെ കൊച്ചു കലാകാരന്മാര്‍, കലാ കാരികള്‍...എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു.
സ്പോര്‍ട്സ് മീറ്റ് 2015
സ്പോര്‍ട്സ് മീറ്റ് 2015
ഗ്രീന്‍ ഹൗസ് ജേതാക്കള്‍
_________________________
സ്കൂള്‍ സ്പോര്‍ട്സ് മീറ്റ് 2015, ഒക്ടോബര്‍ 7,8 തിയ്യതികളിലായി നടന്നു. ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍ പ്രതീഷ് എംവി മീറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലൂ, ഗ്രീന്‍, റെഡ്, വൈറ്റ് എന്നീ നാല് ഹൗസുകളാക്കി തിരിച്ചാണ് വിവിധ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നത്. സംസ്ഥാന, ജില്ലാ മീറ്റുകളുടെ പ്രൗഡിയോടെയായിരുന്നു മീറ്റിന്റെ സംഘാടനം. സ്കൗട്ട്സ്, ഗൈഡ്സ് , റെഡ്ക്രോസ്, വിവിധ ക്ലബ്ബുകള്‍ എന്നിവയിലെ അംഗങ്ങളും അത്‌ലറ്റുകളും അധ്യാപകരും അണിനിരന്ന പ്രാരംഭ സമാപന മാര്‍ച്ച് പാസ്റ്റുകള്‍ മീറ്റിന് പൊലിമയേകി. ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ ലോക പഞ്ച ഗുസ്തി ചാമ്പ്യൻ പ്രതീഷ്. എംവിയും സമാപന മാര്‍ച്ച് പാസ്റ്റില്‍ എസ്.എം.സി ചെയര്‍മാന്‍ വി.കെ ഗോപാലനും സല്യൂട്ട് സ്വീകരിച്ചു. ഉദ്ഘാടന സമാപന പരിപാടികളില്‍ പി.ടിവി.എ പ്രസിഡന്റ് വി.വി. സുകുമാരൻ, ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ബാല കൃഷ്ണന്‍ , മദര്‍ പി..ടി എ പ്രസിഡന്റ് ശ്രീമതി സുജാത, സ്റ്റാഫ് സെക്രട്ടറി രാജേഷ് എം.പി , മറ്റ് അധ്യാപകര്‍, പിടിഎ ഭാര വാഹികള്‍, നാട്ടുകാര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കായിക അധ്യാപകൻ ശ്രീ ബിജു .കെ.വി മത്സരങ്ങളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിച്ചു. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ ഗ്രീന്‍ ഹൗസ് ഒന്നാം സ്ഥാനവും, ബ്ലൂ, ഗ്രീന്‍ ഹൗസുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. സഹകരിച്ച എല്ലാവര്‍ക്കും നന്ദി
ഓണാഘോഷം
സന്തോഷത്തിന്റെയും പരസ്പര തിരിച്ചറിവിന്റെയും സന്ദേഷം നല്‍കിക്കൊണ്ട് ഒരു ഓണക്കാലം കൂടി. ജി.എച്ച് .എസ് തച്ചങ്ങാടിലെ ഓണാഘോഷം കെങ്കേമമായി എന്ന് പറയുന്നതാണുചിതം.പൂക്കളവും,
ഓണക്കളികളും, കായിക വിനോദങ്ങളും സമൃദ്ധമായ സദ്യയും ഒക്കെയായപ്പോള്‍ വൈകുന്നേരത്തോടടുത്തു.മുഴുവന്‍ ക്ലാസുകളും മത്സരാടിസ്ഥാനത്തില്‍ പൂക്കളങ്ങള്‍ ഒരുക്കി, ഒപ്പം അദ്ധ്യാപകരും. വന്‍ വിജയമാക്കാന്‍ ഉത്സാഹിച്ച ഏവര്‍ക്കും നന്ദി. ഹൃദയങ്കമായ ഓണാശംസകള്‍
സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.
ഈവര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായിരുന്നു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അജയന്‍ പനയാല്‍, പി.ടിഎ വൈ. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി,
എസ്.എം.സി ചെയര്‍മാന്‍ വി.കെ ഗോപാലന്‍, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങള്‍, മദര്‍ പി.ടി.എ അംഗങ്ങള്‍, വിദ്യാ ര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിൽ, രാവിലെ 9.30 ന് തന്നെ ഹെഡ്മിസ്ട്രസ് ഭാരതി ക്ഷേണായ് ദേശീയ പതാക ഉയര്‍ത്തി. സ്റ്റാഫ് സെക്രട്ടറി രാജേഷ്.എം.പി സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. തുടര്‍ന്ന്, സ്കൗട്ട്, ഗൈഡ്സ്, റെഡ്ക്രോസ്, തൈക്കോണ്ടോ അംഗങ്ങള്‍ വര്‍ണാഭമായ ഡിസ്പ്ലേ ഒരുക്കി. പ്രീ പ്രൈമറി , എല്‍.പി,യു.പി, ഹൈസ്കൂള്‍ വുഭാഗം വിദ്യാര്‍ത്ഥികളുടെ ദേശ ഭക്തി ഗാനം, സംഗീത നൃത്ത ശില്പം എന്നിവ ആഘോഷ പരിപാടി കലാ ഡക്ക് കൂടുതല്‍ പകിട്ടേകി. സ്കൂളില്‍ നടന്ന സൈദുല്‍ ഇല്‍മ് ക്വിസ് മത്സര വിജയികള്‍, സംസ്കൃത ദിനാചരണ മത്സര വിജയികള്‍, മറ്റ് വിവിധ മത്സരങ്ങളിലെ വിജയികള്‍ എന്നിവര്‍ക്ക് വേദിയില്‍ വെച്ച് സമ്മാന വിതരണം നടത്തി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല കര്‍ഷക വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തത് കൂടുതല്‍ ശ്രദ്ധേയമായി. പ്രിയ ദര്‍ശിനി ക്ലബ്ബ് തച്ചങ്ങാടും, വാഴക്കോടന്‍ കുഞ്ഞമ്പു സ്മരണക്ക് മക്കളും ചേര്‍ന്ന് പായസ വിതരണവും, കഴിഞ്ഞ വര്‍ഷത്തെ എസ്എല്‍സി ബാച്ചിന്റെ വക മധുര പലഹാര വിതരണവും നടന്നു.
വിവിധ പരിപാടികളില്‍ നിന്ന്.
വായനാ ദിനം വിവിധ പരിപാടികളോടെ.....
വായനാ ദിനം സമുചിതമായി ആഘോഷിച്ചു. വായനാ വാരാചരണത്തിന്‍റെ ഉദ്ഘാടനം കാസര്‍ഗോഡ് ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ ശ്രീ രാമ ചന്ദ്രന്‍ നായര്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് വിവി സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി രാജേഷ് എംപി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രാവിലെ നടന്ന സ്കൂള്‍ അസംബ്ലിയില്‍ പി.എന് .പണിക്കര്‍ അനുസ്മരണവും പുസ്തക വായനയും നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, കുട്ടികള്‍ക്കായി പോസ്റ്ററ്‍ രചന, കഥാ-കവിതാ രചന,സാഹിത്യ ക്വിസ്, പുസ്തക വായനാ മല്‍സരം, കവിയരങ്ങ് തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു.
സമാപനം
വായനാ വാരാചരണ സമാപനം ജൂണ്‍ 26 ന് വെള്ളിയാഴ്ച, കേരള ഗ്രന്ഥശാലാ സംഘം സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വായന ശാലയും ചടങ്ങില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ക്ലബ്ബുകളുടെ ഉദ്ഘാടനം.
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പനയാല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ഭാരതി ക്ഷേണായി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാര്‍ ക്ലബ്ബ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.എം.സി ചെയര്‍മാന്‍ ഗോപാല കൃഷ്ണന്‍, പി.ടി.എ വൈ. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, എം.പി.ടി.എ പ്രസിഡന്റ് ജയാമ്പിക,അനിത ടീച്ചര്‍, മഞ്ജുഷ ടീച്ചര്‍, ലൈബ്രേറിയന്‍ ജസിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. എസ്. ആര്‍.ജി കണ്‍വീനര്‍ സി.പി.വി വിനോദ് കുമാര്‍ സ്വാഗതവും, വിദ്യാരംഗം കണ്‍വീനര്‍ ഗംഗാധരന്‍ കെ.വി നന്ദിയും പറഞ്ഞു.
പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പനയാല്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു.
ഭക്ഷണ ശാല ഉദ്ഘാടനം
പള്ളിക്കര പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2015-16 കീഴില്‍ സ്കൂളില്‍ നിര്‍മ്മിച്ച ഭക്ഷണ ശാല, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു.വികസന സ്റ്റാന്‍റ്ംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പനയാല്‍ അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് വിവി സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗൗരി, ഹെഡ്‌മിസ്ട്രസ് ഭാരതി ക്ഷേണായി, മറ്റ് രാഷ്ടീയ പ്രമുഖര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ആരണ്യകം പദ്ധതിക്ക് തുടക്കമായി
സ്കൂള്‍ വളപ്പില്‍ ജൈവ വൈവിദ്യങ്ങളുടെ ഒരു കുട്ടി വനം എന്ന ലക്ഷ്യത്തോടെ, ജില്ലാ പഞ്ചായത്തും വനം
വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആരണ്യകം പദ്ധതിക്ക് തച്ച്ങ്ങാട് ഗവ. ഹൈസ്കൂളില്‍ പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. പദ്ധതിയുടെ സ്കൂള്‍ തല ഉദ്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പനയാല്‍ മരത്തൈ നട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ഭാരതി ക്ഷേണായി, പിടിഎ പ്രസിഡന്റ് വിവി സുകുമാരന്‍, പിടിഎ അംഗം വികെ ഗോപാലന്‍ ഹെല്‍ത്ത് അസിസ്റ്റന്റ് സജീവന്‍ എന്നിവര്‍ പങ്കെടുത്തു.
കൈക്കുമ്പിളില്‍ ഒരുപിടി മണ്ണുമായി, ഭൂമിയെ കാക്കുമെന്ന പ്രതിജ്ഞയോടെ സീഡ് അംഗങ്ങള്‍
...........................................
മണ്ണും ജലവും ജൈവ വൈവിദ്യവും ഒരുമിച്ചു കാക്കുമെന്ന പ്രതിജ്ഞ ചൊല്ലി ഗവ. ഹൈസ്കൂള്‍ തച്ചങ്ങാടിലെ പരിസ്ഥിതി ദിനാഘേഷത്തിന് തുടക്കമായി. അന്താ രാഷ്ട്ര മണ്ണ് സംരക്ഷണ വര്‍ഷമായതിനാല്‍ കൈക്കുമ്പിളില്‍ ഒരോ പിടി മണ്ണുമേന്തിയാണ് വിദ്യീര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ| ഏറ്റ് ചൊല്ലിയത്മര സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി ഭാരതി ക്ഷേണായി സംസാരിച്ചു. സീഡ് കോഡിനേറ്റര്‍ രാജശ്രീ .കെ പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കി. കുട്ടികള്‍ക്കുള്ള മരത്തൈ വിതരണ ഉദ്ഘാടനം പി. ടീ. എ പ്രസിഡന്റ് വിവി .സുകുമാരന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തും വനം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ആരണ്യകം എന്ന പേരിലുള്ള സ്കൂള്‍ വന വല്‍ക്കരണ പരിപാടി, പള്ളിക്കര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പനയാല്‍ മരം നട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു. എസ്. എം. സി ചെയര്‍മാന്‍ കെ ഗോപാലന്‍, പിടിഎ അംഗം വികെ ഗോപാലന്‍, ഹെല്‍ത്ത് അസിസ്റ്റന്റ് സജീവന്‍ എന്നിവര്‍ പങ്കെടുത്തു............................***..............
ഇനി പ്രീ പ്രൈമറിയും....
തച്ചങ്ങാട് ഗവ. ഹൈസ്കൂളില്‍ പുതുതായി ആരംഭിച്ച പ്രീപ്രൈമറി സെക്ഷന്റെ ഉദ്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അജയന്‍ പനയാല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് വിവി സുകുമാരന്‍ അദ്യക്ഷത വഹിച്ചു. പിടിഎ അംഗങ്ങളായ ബാലന്‍ കുതിരക്കോട്, ഗോപാല കൃഷ്ണന്‍,മുഹമ്മദ് കുഞ്ഞി, വികെ ഗോപാലന്‍,ജയാമ്പിക , പി .കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ബാലകൃഷ്ണന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനില്‍ കുമാര്‍ കെടിവി നന്ദിയും പറഞ്ഞു
പ്രവേശനോല്‍സവം ശ്രദ്ധേയമായി
നവാഗതരെ വരേല്‍ക്കാന്‍ നടത്തിയ പ്രവേശനോല്‍സവം രക്ഷിതാക്കളുടെ പൂര്‍ണ്ണ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. രാവിലെ ഒമ്പത് മുപ്പതിന് തന്നെ വര്‍ണ്ണ ശബളമായ ഘോഷ യാത്രക്ക് തുടക്കമായി. ചെണ്ട മാസവും സ്കോട്ട് ഗൈഡ്സ്, റെഡ് ക്രോസ് കുട്ടികളുടെ
പ്രകടനങ്ങളും , വിദ്യാര്‍ത്ഥികളൊരുക്കിയ ഡിസ്പ്ലേയും ഘോഷ യാത്രക്ക് കൊഴുപ്പേകി. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ബഹു ഭൂരിപക്ഷം രക്ഷിതാക്കളും സജീവമായി അണി നിരന്നത് ഘോഷയാത്രയെ കൂടുതല്‍ ശ്രദ്ദേയമാക്കി. ശേഷം മധുര പലഹാര വിതരണവും നടന്നു. ശേഷം നടന്ന പൊതു യോഗം ശ്രീ അജയന്‍ പനയാല്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസില്‍ പുതുതായെത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പഠനോപകരണ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു .
(കൂടുതല്‍ ഫോട്ടോകള്‍ക്ക് Photo gallery പേജ് സന്ദര്‍ശിക്കുക)
ദീര്‍ഘ കാലത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന നമ്മുടെ പ്രധാനാധ്യാപകല്‍ ശ്രീ. ഇ.ആര്‍ സോമന്‍, സംസ്കൃതം അധ്യാപിക എന്‍.സുമതി, ഓഫീസ് സ്റ്റാഫ് കെ.കൃഷ്ണന്‍ എന്നിവര്‍ക്ക് പ്രൗഡോജ്വലമായ യാത്രയയപ്പ് നല്‍കി.
സ്കൂളിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ബഹു. പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍ നിര്‍വ്വഹിക്കുന്നു.
ഗണിതോല്‍സവവും മെട്രിക്ക് മേളയും
ഗണിത വിസ്മയങ്ങള്‍ തുറന്ന് ഗണിതോല്‍സവവും ചങ്ങാതിക്കൂട്ടം മെട്രിക് ക്യാമ്പും കുരുന്നുകള്‍ക്ക് കൗതുകമായി. കണക്കിലെ സങ്കീര്‍ണ്ണതകള്‍ പ്രായോഗികതയിലൂടെ ലളിത വല്‍ക്കരിച്ചപ്പോള്‍ ഒരു നവ്യാനുഭവം എന്നതിലുപരി പഠന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടുമായി. പ്രൈമറി തലത്തിലായിരുന്നു ഗണിതോല്‍സവവും ചങ്ങാതിക്കൂട്ടം മെട്രിക് ക്യാമ്പും സംഘടിപ്പിക്കപ്പെട്ടത്. ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ സോമന്റെ അദ്ധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് വി.വി സുകുമാരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സി ട്രയിനര്‍ കെ വി . രധാകൃഷ്ണന്, സ്റ്റാഫ് സെക്രട്ടറി അനില്‍ കുമാര്‍ കെ .ടീ.വി, അധ്യാപികമാരായ രജനി, മഞ്ജുഷ, റിജ, എന്നവര്‍ പങ്കെടുത്തു. കാസര്‍ഗോഡ് ജില്ലാ ഗണിത ശാസ്ത്ര ക്ലബ് സെക്രട്ടറി വിജയ കുമാരന്‍ നായര്‍ ഗണിതോല്‍സവം ക്യാമ്പിന് നേതൃത്വം നല്‍കി. എല്‍.പി വിഭാഗത്തില്‍ സംഘടിപ്പിക്കപ്പെട്ട മെട്രിക് മേളക്ക് അധ്യാപികമാരായ ഷീജ, സജിന, പ്രീത എന്നിവര്‍ നേതൃത്വം നല്‍കി
അമ്മ അറിയാന്‍.......

ഹെഡ്മാസ്റ്റര്‍ പതാക ഉയര്‍ത്തുന്നു......
രക്ഷിതാക്കളുടെ ഗണിത ശാക്തീകരണം ലക്ഷ്യം വെച്ചുള്ള സഹായ ഹസ്തം പരിപാടി 12-01-2015 ന് തച്ചങ്ങാട് സകൂളില്‍ നടന്നു. കാസറഗോഡ് ജില്ലാ ഗണിത ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി വിജയ കുമാരന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ക്ലാസ് എടുത്തു. അനില്‍ കുമാര്‍.കെ .ടി. വി , ജസീത , മഞ്ജുഷ , രജനി എന്നിവര്‍ പങ്കെടുത്തു.
കലോല്‍സവം സമാപിച്ചു. ഗ്രീന്‍ ബോസ് ജേതാക്കള്‍.
2014-15 വര്‍ഷത്തെ സ്കൂള്‍ കലോല്‍സവത്തിന് ഉജ്വല പരിസമാപ്തി. നവമ്പര്‍ 5,6 തിയ്യതികളായി നടന്ന വിവിധ മല്‍സരങ്ങളില്‍ ഗ്രീന്‍ ഹൌസ് ജേതാക്കളായി. പരിപാടിയുടെ ഒൗദ്യോഗിക ഉദ്ഘാടനം ഉദുമ എംഎല്‍എ ശ്രീ. കുഞ്ഞിരാമന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു. 'കലാ മേള എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായിരുന്നു റെക്കോര്‍ഡ് വര്‍ക്കുകളും സര്‍ട്ടിഫിക്കറ്റുകളും തയ്യാറാക്കലും നടത്തിയത്. മേളയുടെ വിജയ തി തി മായി യത്നിച്ച എല്ലാവര്‍ക്കും നന്ദി....നന്ദി
പച്ചക്കറി..... നൂറു മേനിയുമായി തച്ചങ്ങാട് സ്കൂള്‍
കുടുംബ കൃഷി വര്‍ഷാചരണത്തിന്റെ ഭാഗമായി ഗവ. ഹൈസ്കൂള്‍ തച്ചങ്ങാട് 15 സെന്റ് സ്ഥലത്ത് നട്ട വെണ്ടയും പയറും ഞരമ്പനും വിളവെടുത്തു. പി.ടി.എ പ്രസിഡന്റ് വി.വി.സുകുമാരന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇ.ആര്‍.സോമന്‍, അധ്യാപകരായ അനിത,രാജശ്രീ, സജിത, പി.ടി.എ അംഗങ്ങളായ ഗോപാലന്‍, ജയാംബിക എന്നിവര്‍ പങ്കെടുത്തു. സ്കൂള്‍ കൃഷി സേനയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കിയത്
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്‍റെ ഭാഗമായി തച്ചങ്ങാട് ഗവ. ഹൈസ്കൂളില്‍ സംഘടിപ്പിച്ച സമൂഹ ചിത്ര രചന സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.ആര്‍.സോമന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളും അധ്യാപകരും ആവേശ പൂര്‍വ്വം പങ്കാളികളായി.
..................................................................................................................................
സ്പോര്‍ട്സ് മീറ്റ്
2014-15 വര്‍ഷത്തെ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ് ഒക്ടോബര്‍ 13,14 തിയ്യതികളില്‍ നടന്നു. ജില്ലാ സ്കൂള്‍ കായിക മേളയുടെ കൊഴുപ്പോടെയായിരുന്നു മത്സരങ്ങളും ഒരുക്കങ്ങളും. സംസ്ഥാന ടെന്നിക്കൊയ്റ്റ് അസോസിയേഷന്‍ സെക്രട്ടറി ശ്രീ ബാലകൃഷ്ണന്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് പാസ്റ്റ് ഗംഭീരമായി.സമാപന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ സോമന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.വി. സുകുമാരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഐസ്
ബക്കറ്റ് ചലഞ്ചിന് പിന്നാലെ
മെഗാ സ്റ്റാര്‍ മമ്മൂട്ടി
തുടക്കം കുറിച്ച മൈ ട്രീ
ചലഞ്ച് വെല്ലുവിളി ഏറ്റെടുത്ത്
കാസര്‍കോട്ടെ സ്‌കൂള്‍ കുട്ടികള്‍
രംഗത്ത്. തച്ചങ്ങാട്
ഗവ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്
മമ്മൂട്ടിയുടെ ചലഞ്ച്
ഏറ്റുപിടിച്ചിരിക്കുന്നത്.
മാതൃഭൂമി
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍
സ്‌കൂള്‍ വളപ്പില്‍ തയ്യാറാക്കിയ
60 വൃക്ഷത്തൈകള്‍
നട്ടു കൊണ്ടാണ് ചലഞ്ചിനെ
കുട്ടികള്‍ വരവേറ്റത്.
ഹെഡ്മാസ്റ്റര്‍
ഇ.ആര്‍. സോമന്‍
അശോക വൃക്ഷത്തൈ നട്ടു,
അധ്യാപകനായ അശോക
കുമാര്‍, ക്ലാര്‍ക്ക്
വിനീഷ, പി.ടി.എ
അംഗം ശിവരാമന്‍ എന്നിവരെ
ചലഞ്ച് ചെയ്തു. ഉടന്‍
തന്നെ അവര്‍ ചലഞ്ച് ഏറ്റെടുക്കുകയും
വൃക്ഷത്തൈകള്‍ നടുകയും
ചെയ്തു.
കുട്ടികള്‍ക്ക്
പലതരം വൃക്ഷത്തൈകള്‍ വിതരണം
ചെയ്തു. സീഡ്
കോഡിനേറ്റര്‍ കെ. രാജശ്രീ
അശോകത്തിന്റെ ഔഷധ ഗുണത്തെക്കുറിച്ച്
സംസാരിച്ചു. അധ്യാപകരായ
വിനോദ് സി.പി.വി,
അബ്ദുല്‍ ജമാല്‍,
സജിത, അനിത,
പൂര്‍ണിമ, ജസിത,
രജനി, ദീപ,
സുമതി, വിജയ
കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
..................................................................................................................................

ഇന്ത്യയുടെ
ചൊവ്വാ ദൗത്യ വിജയത്തില്‍
ആഹ്ലാദം പ്രകടിപ്പിച്ച്
കൊണ്ട് തച്ചങ്ങാട് ഗവ.
ഹൈസ്കൂളിലെ സയന്‍സ്
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
ആഹ്ലാദ പ്രകടനം നടത്തി.
സ്കൂളില്‍ നിന്ന്
ആരംഭിച്ച് തച്ചങ്ങാട് ടൗണിലൂടെ
ISRO ക്കും മംഗള്‍യാനിനും
ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട്
നടന്ന പ്രകടനത്തിന് ക്ലബ്ബ്
കണ്‍വീനര്‍ സജിത.കെ.എം,
അധ്യാപകരായ രാജശ്രീ,
ദീപ, സുനില്‍
കുമാര്‍, ക്ലബ്ബ്
പ്രതിനിധികളായ സുനില്‍രാജ്,
അഞ്ജു, കിരണ്‍
കുമാര്‍ എന്നിവര്‍ നേതൃത്വം
നല്കി.
..................................................................................................................................
പെണ്‍ കരുത്തുമായി തച്ചങ്ങാട്
-->
( 24.09.2014) കേരള
സംസ്ഥാന വനിത വികസന കോര്‍പറേഷന്‍
സ്ത്രീ സുരക്ഷാ പദ്ധതിയുടെ
ഭാഗമായി സ്‌കൂളുകളില്‍
നടപ്പാക്കുന്ന ഷാവോലിന്‍
കുങ്ഫു പരിശീലനം തച്ചങ്ങാട്
ഗവ. ഹൈസ്‌കൂളില്‍
ആരംഭിച്ചു. സ്‌കൂള്‍
ഹെഡ്മാസ്റ്റര്‍ ഇ.ആര്‍
സോമന്റെ അധ്യക്ഷതയില്‍ പി.ടി.എ
പ്രസിഡണ്ട് വി.വി.
സുകുമാരന്‍ ഉദ്ഘാടനം
ചെയ്തു.രണ്ട്
ബാച്ചുകളിലായി 40 കുട്ടികള്‍ക്കാണ്
പരിശീലനം. പരിശീലന
പരിപാടിക്ക് ഇസ്ട്രക്ടര്‍
അശോകന്‍ (ബ്ലാക്ക്
ബെല്‍റ്റ്) നേതൃത്വം
നല്‍കും. സ്റ്റാഫ്
സെക്രട്ടറി കെ.വി.
രാധാകൃഷ്ണന്‍,
വിനോദ് കുമാര്‍,
ബിജു കെ.വി
എന്നിവര്‍ സംസാരിച്ചു.
അനിത നന്ദി രേഖപ്പെടുത്തി.
..................................................................................................................................
പ്രൈമറി തലത്തില്‍ ഡയറ്റ് കാസറഗോഡിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സാക്ഷരം പരിപാടിയുടെ ഭാഗമായി തച്ചങ്ങാട് സ്കൂളില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ അജയന്‍.കെ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇ.ആര്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണന്‍, എസ്.ആര്‍.ജി കണ്‍വീനര്‍ രജനി.കെ, മറ്റ് അധ്യാപകരും നേതൃത്വം നല്‍കി
കൗതുകമായി പ്രധാന മന്ത്രി
വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി ബഹു. പ്രധാനമന്ത്രി നരേന്ദ്ര മോധിയുടെ ലൈവ് ഇന്ററാക്ഷന്‍. ഹാളില്‍ സജ്ജീകരിച്ച സ്ക്രീനിലൂടെ അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും സ്കൂളിലെ മുഴുവന്‍ അധ്യാപകന്മാരും പി.ടി.എ അംഗങ്ങളും പരിപാടി വീക്ഷിച്ചു. ഹിന്ദി അധ്യാപികമാരായ അനിത.ഇ.കെ, രജനി.കെ എന്നിവര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഹൃദ്യവും വ്യത്യസ്തവുമായ ഒരനുഭവമായെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
..................................................................................................................................

കൗതുകകരമായ വിവിധ മത്സരങ്ങളാല്‍ സമ്പന്നമായൊരു ഓണാഘോഷം. രാവിലെ 9 മണിക്ക് പൂക്കള മത്സരത്തോടെയാണ് തുടക്കം. പിന്നീട് ചാക്ക് റേസ്, ബലൂണ്‍ ഫൈറ്റ്, കമ്പവലി, ലമണ്‍ സ്പൂണ്‍ തുടങ്ങി ഒട്ടനവധി ആവേശകരമായ മത്സരങ്ങള്‍. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സജീവം. ഉച്ചയോടെ മത്സരങ്ങളും സമ്മാന ദാനവും അവസാനിച്ചപ്പോള്‍, കണ്‍വിനര്‍ രാജേഷ് മാഷിന് ആശ്വാസ നെടുവീര്‍പ്പ്. ശേഷം കെങ്കേമമായൊരു ഓണ സദ്ധ്യ കൂടിയായപ്പോള്‍ സംഗതി കുശാല്‍.......എല്ലാവര്‍ക്കും ഓണാശംസകള്‍
ഉസ്കൂളും മാഞ്ചോടും പിന്നെ ഞങ്ങോം
വ്യത്യസ്തമായൊരു കയ്യെഴുത്തു മാസിക. പേരിലുമുണ്ടൊരു പുതുമ, അതിലേറെ ഉള്ളടക്കത്തിലും. സ്കൂളിലെ മലയാളം വിഭാഗത്തിന്റെയാണ് സൃഷ്ടി. വിദ്യാര്‍ത്ഥികള്‍ ഉള്ളു തുറന്നപ്പോള്‍ അത് കവിതയായും കഥയായും ഫുറത്ത് വന്നു. ഇതിനു പിന്നണിയില്‍ പ്രവര്‍ത്തിച്ച മലയാള അധ്യാപകരായ ശ്രീമതി അനിത.കെ, ശ്രീ ഗംഗാധരന്‍ എന്നിവരെയും വിദ്യാര്‍ത്ഥികളെയും അഭിനന്ദനങ്ങള്‍......

ഇന്‍സ്പെയര്‍ അവാര്‍ഡ് 2014 ആഗസ്ത് 14 ന് കൊല്ലം വിമല ഹൃദയ HSS ല്‍ നടന്ന സ്റ്റേറ്റ് ഇന്‍സ്പെയര്‍ അവാര്‍ഡ് ത്സരത്തില്‍ 9 ക്ലാസ് വിദ്യാര്‍ത്ഥിയായ നിധീഷ്.കെ പങ്കെടുക്കുകയുണ്ടായി. കള സസ്യങ്ങളെ മണ്ണിന്റെ പുനരിജ്ജീവനത്തിന് ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു പ്രൊജക്ട്. മാതൃ ഭുമി സീഡ് അംഗമായ നിധീഷ് സ്കൂളിലും വീട്ടിലും ജൈവ കൃഷിയി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു. അഭിനന്ദനങ്ങള്‍..... ..................................................................................................................................

\qdnsâ
\ndhnepw am[th«³ Ip«nIfpambn
kzmX{´ym\p`h§Ä
]¦psh¨p
Imª-§mSv:
X¨-§mSv Kh.-ssl-kvIqÄ ]nSnF kmaqly imkv{X ¢ºv t\Xr-Xz-¯nÂ
kzmX-{´y-k-ac tk\m\n am[-th-«-\p-ambn X¨-§mSv Kh.-ssl-kvIqÄ
hnZym-À°n-IÄ kzmX-{´ym-\p-`-h-§Ä ]¦p-sh-¨p. hnZymÀ°n-I-fmb
ARvPp-f, {iocm-Pv, Inc¬, kntPjv XpS-§nb Ip«n-IÄ A`n-apJ tNmZy-§Ä
tNmZn-¨-t¸mÄ am[-th-«³ 14-þmw hb-Ên kzmX-{´y-k-a-c-¯nÂ
]s¦-Sp¯ IY-Ifpw Pbn-ense A\p-`-h-§fpsams¡ Ip«n-I-fp-ambn
kwhZn¨p. slUvam-ÌÀ C.-BÀ.-tkm-a³, ]nSnF {]kn-Uâv
hn.-hn.-kp-Ip-am-c³ F¶n-hÀ am[-th-«s\ s]m¶mS AWn-bn-¨p. ]nSnF
sshkv {]kn-Uâv apl-½-ZvIp-ªn, A[ym-]-I-cmb
kn.-]n.-hn.-hn-t\m-ZvIp-amÀ, cmtP-jv, kPn-X, cP\n, cmP-{io, dnP,
Atim-I³ XpS-§n-b-hÀ t\XrXzw \ÂIn.
..................................................................................................................................
സ്വെയ്ദുല്‍ ഇല്‍മ്(Knowledge hunt 2014)
യു.പി,
ഹൈസ്കൂള്‍ കുട്ടികള്ഡക്കായി, U.P-SRGയുടെ നേതൃത്വത്തില്‍ മെഗാ ക്വിസ്
മത്സരം സംഘടിപ്പിച്ചു. 30 ചോദ്യങ്ങള്‍ അടങ്ങിയ ഒരു ക്വസ്റ്റ്യന്‍
ടെക്സ്റ്റ് കുട്ടികള്‍ക്ക് വിതരണം ചെയ്തു.. "ആരോടും ചോദിക്കാം!...ഏതു
പുസ്തകവും നോക്കാം!" .ഏറ്റവും കൂടുതല്‍ ശരിയുത്തരം നല്‍കുന്ന കുട്ടിക്ക്
സമ്മാനം നല്‍കും. കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ നറുക്കെടുപ്പ്.
പരിപാടിക്ക് യു.പി.എസ്. ആര്‍.ജി കണ്‍വീനര്‍ രജനി ടീച്ചര്‍ നേതൃത്വം നല്‍കി.
സമ്മാന ദാനം സ്വാതന്ത്ര്യ ദിന ചടങ്ങില്‍ വെച്ച്.
..................................................................................................................................
Standard Ten Enrichment
Programme in School)
DIET കാസറഗോഡിന്റെ
നേതൃത്വത്തില്‍ ജില്ലയിലെ
സ്കൂളുകളിലെ SSLC റിസള്‍ട്ട്
മെച്ചപ്പെടുത്താനുള്ള നൂതന
പദ്ധതിയാണ് STEPS (Standard Ten Enrichment
Programme in School) ഇതിന്റെ
ഭാഗമായി തച്ചങ്ങാട് ഗവ.
ഹൈസ്കൂളില്‍ പത്താം
ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ
രക്ഷിതാക്കള്‍ക്കുള്ള ബോധ
വല്‍ക്കരണ പരിപാടി വന്‍
വിജയമായിരുന്നു. പി.ടി.എ
പ്രസിഡന്റ് വി.വി
സുകുമാരന്റെ അദ്ധ്യക്ഷതയില്‍
നടന്ന പരിപാടി, പള്ളിക്കര
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കുന്നൂച്ചി കുഞ്ഞിരാമന്‍
അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര്‍
ഇ.ആര്‍ സോമന്‍
സ്വാഗതം പറഞ്ഞു. തുടര്‍ന്ന്
നടന്ന വിവിധ സെഷനുകള്‍ രാജേഷ്
മാസ്റ്റര്‍, സജിത
ടീച്ചര്‍, അശോകന്‍
മാസ്റ്റര്‍, വിജയന്‍
മാസ്റ്റര്‍, വിനോദ്
മാസ്റ്റര്‍ എന്നിവര്‍ കൈകാര്യം
ചെയ്തു. സ്റ്റാഫ്
സെക്രട്ടറി കെ.വി
രാധാകൃഷ്ണന്‍ പരിപാടിക്ക്
ആശംസകള്‍ അര്‍പ്പിച്ചു.
ജമാല്‍ മാസ്റ്റര്‍
സാങ്കേതിക സഹായം നല്കി.
ഗംഗാധരന്‍ മാസ്റ്റര്‍
നന്ദി പറഞ്ഞു.
..................................................................................................................................
ടാന്‍ഗ്രാം മത്സരം
മാത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഗണിത രൂപങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ടാന്‍ഗ്രാം മത്സരം നടത്തി. ഗണിത അദ്ധ്യാപതരായ വിജയന്‍,അശോകന്‍, സിനി എന്നിവര്‍ നേതൃത്ത്വം നല്‍കി
..................................................................................................................................
സംസ് കൃതോല്‍സവം
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 11ന് സംസ് കൃതോല്‍സവം നടത്തി. വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സംസ്കൃതം അദ്ധ്യാപികയായ സുമതി ടീച്ചര്‍ പരിപാടികള്‍ക്ക് നേതൃത്ത്വം നല്കി
..................................................................................................................................
ബാലാമണിയമ്മ ദിനം പ്രശസ്ത മലയാള കവയിത്രി ബാലാമണിയമ്മയുടെ ജന്മ ദിനം സമുചിതമായി ആഘോഷിച്ചു. യു.പി തലത്തില്‍ ബാലാമണിയമ്മ-കവിതാ പാരായണ മത്സരം സംഘടിപ്പിച്ചു. ഏഴാം തരത്തിലെ ഉണ്ണിമായ.പി ഒന്നാം സ്ഥാനം നേടി. ബാലാമണിയമ്മ-മലയാളത്തിന്റെ മഹാത്മ്യം എന്ന വിഷയത്തെ അധികരിച്ച് ശ്രീ. സി.പി വിനോദ് മാസ്റ്റര്‍ പ്രഭാഷണം നടത്തി. ശ്രീ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. SRG കണ്‍വീനര്‍ രജനി ടീച്ചര്‍ സ്വാഗതവും 7 ക്ലാസിലെ കുമാരി വര്‍ഷ നന്ദിയും പറഞ്ഞു. ബാലാമണിയമ്മയുടെ കവിതയായ മാതൃ ഹൃദയം പരിചയപ്പെടുത്തിക്കൊണ്ട് ശ്രീമതി ജസിത ടീച്ചര്‍ സംസാരിച്ചു ..................................................................................................................................
ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 വിവിധ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ റാലിയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധ വല്‍ക്കരണവും നടത്തി. സമീപമുള്ള കടകളില്‍ സ്കൂള്‍ പ്രൊട്ടക് ഷന്‍ ഗ്രൂപ്പിന്റെയും ബേക്കല്‍ പോലീസിന്റെയും സഹായത്തോടെ ബോധ വല്‍ക്കരണവും നടത്തി.
..................................................................................................................................
ഹിരോഷിമ ദിനം
ആഗസ്ത് 6ന് ഹിരോഷിമ ദിനമായി ആചരിച്ചു. യുദ്ധ വിരുദ്ധ റാലിയും, വിവിധ ബോധ വല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
..................................................................................................................................
ബാലാമണിയമ്മ ദിനം പ്രശസ്ത മലയാള കവയിത്രി ബാലാമണിയമ്മയുടെ ജന്മ ദിനം സമുചിതമായി ആഘോഷിച്ചു. യു.പി തലത്തില്‍ ബാലാമണിയമ്മ-കവിതാ പാരായണ മത്സരം സംഘടിപ്പിച്ചു. ഏഴാം തരത്തിലെ ഉണ്ണിമായ.പി ഒന്നാം സ്ഥാനം നേടി. ബാലാമണിയമ്മ-മലയാളത്തിന്റെ മഹാത്മ്യം എന്ന വിഷയത്തെ അധികരിച്ച് ശ്രീ. സി.പി വിനോദ് മാസ്റ്റര്‍ പ്രഭാഷണം നടത്തി. ശ്രീ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. SRG കണ്‍വീനര്‍ രജനി ടീച്ചര്‍ സ്വാഗതവും 7 ക്ലാസിലെ കുമാരി വര്‍ഷ നന്ദിയും പറഞ്ഞു. ബാലാമണിയമ്മയുടെ കവിതയായ മാതൃ ഹൃദയം പരിചയപ്പെടുത്തിക്കൊണ്ട് ശ്രീമതി ജസിത ടീച്ചര്‍ സംസാരിച്ചു ..................................................................................................................................

മികവുല്‍സവവും കുട്ടിക്കൂട്ടം സഹപഠന ക്യാമ്പും
പുതിയ എസ്. എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി വേനലവധിക്കൊടുവില്‍ വൈവിദ്യമാര്‍ന്ന പരിപാടികളോടെ മികവുല്‍സവവും കുട്ടിക്കൂട്ടം സഹവാസ ക്യാമ്പും നടത്തി.
കൂടുതല്‍ ഫോട്ടോകള്‍ ഫോട്ടോ ഗാലറിയില്‍