Wednesday, May 26, 2021
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഔഷധ സസ്യോദ്യാനത്തിന്റ രണ്ടാം ഘട്ട പ്രവർത്തനത്തിന് തുടക്കമായി.
ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ വിപുലമായ ഔഷധ സസ്യോദ്യാനമൊരുക്കുന്നതിന്റെ രണ്ടാം ഘട്ട പ്രവർത്തനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. സ്കൂളിലെ സയൻസ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായാണ് ഔഷധ സസ്യോദ്യാനം നിർമ്മിക്കുന്നത്. അക്കാദമിക് മാസ്റ്റർ പ്ലാനിൽ നിർദ്ദേശിക്കപ്പെട്ട പ്രവർത്തമാണ് ഔഷധ സസ്യോദ്യാന നിർമ്മാണം. ഔഷധ സസ്യോദ്യാനമൊരുക്കുന്നതിന്റെ രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി നീലേശ്വരം കടിഞ്ഞിമൂലയിലെ കാർഷിക ശാസ്ത്രജ്ഞൻ വി.പി.ദിവാകരൻ സ്കൂളിലേക്ക് നൂറോളം ഔഷധ സസ്യങ്ങൾ നൽകുകയും ഔഷധസസ്യങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് ക്ലാസ്സ് നൽകുകയും ചെയ്തു. ഒന്നാം ഘട്ട പ്രവർത്തനത്തിൽ 150 ഓളം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട സസ്യങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് രണ്ടാം ഘട്ട പ്രവർത്തനം ആരംഭിച്ചത്. തുടർപ്രവർത്തനത്തിൽ ഔഷധസസ്യങ്ങളുടെ ആൽബം നിർമ്മാണം, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള പുസ്തകശേഖരണവും റഫറൻസ് ലൈബ്രറി നിർമ്മാണം തുടങ്ങിയവയാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഔഷധസസ്യങ്ങളെ പ്രത്യേക ചെടിച്ചട്ടികളിലാക്കി മാറ്റുകയും ഓരോ ചെടിയുടെയുടെയും പേരും ശ്സത്രീയ നാമവും എഴുതിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായി മുഖ്യാതിഥി ആയിരുന്നുപരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ പീലിക്കോട് കാർഷിക ശാസ്ത്രജ്ഞൻ വി.പി.രവീന്ദ്രനെ പരിചയപ്പെടുത്തി. സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ഡോ.കെ.സുനിൽകുമാർ, അധ്യാപകരായ സജിത സുനിൽ, അബൂബക്കർ,രാജു, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു.സയൻസ് ക്ലബ്ബ് കൺവീനർ രജിഷ പി.വി സ്വാഗതവും പ്രണാപ് കുമാർ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
അറിവിനായി ഒന്നിക്കാം എന്ന മുദ്രാവാക്യം മുൻനിർത്തി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ' റീഡിങ്ങ് അംബാസിഡർ' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു...
No comments:
Post a Comment