Wednesday, May 26, 2021

പാമ്പുകളെ അടുത്തറി‍ഞ്ഞ് തച്ചങ്ങാട്ടെ കുട്ടികൾ(22_09_2018)

ഭൂമി മനുഷ്യനു മാത്രമല്ല മറ്റു ജീവികൾക്കും കൂടി അവകാശപ്പെട്ടതാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ പാമ്പുകൾക്കൊപ്പം കൂട്ട് കൂടാം എന്ന ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളിലെ പരിസ്ഥിതി -സയൻസ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സിൽ മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ മവീഷ് കുമാർ .എം.വി, റെസ്ക്യു കോഡിനേറ്റർ സന്തോഷ് .കെ.ടി എന്നിവർ പാമ്പുകളെക്കുറിച്ചുള്ള തെറ്റിധാരണകളും, അന്ധവിശ്വാസങ്ങളും മാറ്റുന്നതിനും,പാമ്പുകളെ എങ്ങനെ ശാസ്ത്രീയമായി രക്ഷപ്പടുത്താം എന്നിവയുമായിരുന്നു ക്ലാസ്സിലൂടെ പ്രധാനമായും പകർന്നു നൽകിയത്. വിവിധ ഇനം പാമ്പുകളുടെ സ്വഭാവ സവിശേഷതകളും അവയുടെ ആവാസ വ്യവസ്ഥ,പ്രജനന രീതി എന്നിവയെക്കുറിച്ചും വീഡിയോ പ്രദർശനം,ചിത്രങ്ങൾ എന്നിവയുടെ സഹായത്തോടെ ലളിതമായി കുട്ടികൾക്ക് പകർന്നു. നമ്മുടെ നാട്ടിൽ നാലിനം വിഷപ്പാമ്പുകൾ മാത്രമേ ഉള്ളൂവെന്നും അവയെ നിറം ആകൃതി എന്നിവ വെച്ച്, എങ്ങനെ തിരിച്ചറിയാമെന്നും ,ഇനി പാമ്പുകളെകണ്ടാൽ അടിച്ചു കൊല്ലുന്നതിനു പകരം അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചുവിടണമെന്നും കാസ്സ് ഉദ്ഘോഷിച്ചു. ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് വിജയകുമാറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം നിർവ്വഹിച്ചു. എസ്. ആർ.ജി കൺവീനർ വി. പ്രണാബ് കുമാർ, സയൻസ് ക്ലബ്ബ് കൺവീൻ നിമിത. പി.വി,സ്റ്റാഫ് സെക്രട്ടറി മുരളി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് പ്രസിഡണ്ട് ആര്യ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ നന്ദിയും പ്രകാശിപ്പിച്ചു.

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...