Wednesday, May 26, 2021
ദേശീയ പണിമുടക്കിലും സജീവമായി ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനം.(09_01_2019)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറി ഡിജിറ്റൽ ലൈബ്രറിയലേക്ക് മാറുന്നതിന്റെ പ്രവർത്തനങ്ങളുടെ അവസാന ഒരുക്കത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും. അതിന്റെ ഭാഗമായി ദേശീയ പണിമുടക്കിൽ പങ്കുചേർന്നുകൊണ്ടുതന്നെ ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. സ്കൂൾ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളുടെ കണക്കെടുക്കുകയും അതിനെ തരം തിരിച്ച് കാറ്റലോഗ് തയ്യാറാക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. കാറ്റലോഗ് പ്രവർത്തനത്തിനുശേഷം കോഹ ലൈബ്രറി സോഫ്റ്റ് വെയറിലേക്ക് മുഴുവൻ പുസ്തകങ്ങളും കൂട്ടിച്ചേർക്കും. ബാർകോഡ് നൽകുന്നതോടെ ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനം പൂർണ്ണമാകും. ലൈബ്രറിയുടെ നേതൃത്വത്തിലുള്ള റീഡിംഗ് അംബാസഡർ പ്രവർത്തകരും ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളുമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഡോ.കെ.സുനിൽ കുമാറാണ് സ്കൂൾ ലൈബ്രറിയുടെ ചാർജ് വഹിക്കുന്നത്. ലൈബ്രറി ഡിജിറ്റലൈസേഷന് പ്രവർത്തിക്കുന്ന വിദ്യർത്ഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കലും അധ്യാപകർതന്നെയായിരുന്നു. പ്രധാനാധ്യാപിക ഭാരതി ഷേണായി, രാജു, ഹസീന,രജിത, ബിന്ദു ശേഖർ എന്നിവർ നേതൃത്വം നൽകി.
Subscribe to:
Post Comments (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയില് ഒപ്പു മരം തീര്...
No comments:
Post a Comment