Wednesday, May 26, 2021

ഓസോൺ ദിനത്തിൽ സൈക്കിൾ റാലിയുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ.(15-09-2018)

ഭൂമിയിലെ ജീവജാലങ്ങളും സസ്യങ്ങളും നിലനിൽക്കാനായി ഭൂമിയുടെ കുടയായ ഓസോൺപാളിയെ സംരക്ഷിക്കണമെന്നും ഓസോൺ പാളികളുടെ വിള്ളൽ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭൂമിയുടെ ജീവതാളത്തിന്ഭംഗം വരുത്തുമെന്നും കാലംതെറ്റിയുള്ള മഴ, വേനൽ, വരൾച്ച, ഭൂമികുലുക്കം തുടങ്ങിയവക്ക് ഇത് ഇടയാക്കുമെന്നും ഓർമ്മിച്ചുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സയൻസ് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൈക്കിൾ റാലിസംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നിന്നും ആരംഭിച്ച് ബേക്കൽ ജക്ഷൻ വരെയും തിരിച്ച് തച്ചങ്ങാട് സ്കൂൾവരെയുമാണ് കുട്ടികൾ പ്ലക്കാർഡേന്തി സൈക്കിൾ ചവിട്ടിയത്. പി.ടി.എ പ്രസിഡണ്ട് ഉണ്ണിക‍ൃഷ്ണൻ പൊടിപ്പളം സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ്സ് എം.ഭാരതി ഷേണായി,സീനിയർഅസിസ്റ്റന്റ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , ഡോ.സുനിൽ കുമാർ , മനോജ് പിലിക്കോട് എന്നിവർ സൈക്കിൾ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് ഓസോൺ പാളികളുടെ ശോഷണം മൂലം ഭൂമിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പ്രകൃതിയെയും ജീവജാലങ്ങളെയും എങ്ങനെ ബാധിക്കുമെന്നതിന്നെ സംബന്ധിച്ച് സയൻക്ലബ്ബ് കൺവീനർ നിമിത.പി.വി കുട്ടികൾക്കുവേണ്ടി ക്ലാസ്സെടുത്തു. സൈക്കിൾ റാലിയിൽ അമ്പതോളം കുട്ടികൾപങ്കെടുത്തു.

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...