Wednesday, May 26, 2021

ശാസ്ത്ര കൗതുകം ശില്പശാല സംഘടിപ്പിച്ചു.(25_01_2019)

ഞങ്ങൾ ശാസ്ത്രത്തോടൊപ്പം എന്ന ശാസ്ത്ര പരിപോഷണ പരിപാടിയുടെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ എൽ.പി.വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടി ശാസ്ത്ര കൗതുകം ശില്പശാല സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രനൈപുണികളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാല പ്രധാനാധ്യാപിക ശ്രീമതി.ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് എ.വിജയകുമാർ അധ്യക്ഷത വഹിച്ചു. ബോളിനെ ഉയർത്താമോ, കാറ്റാടി പമ്പരം, കുളിക്കുന്ന ബലൂൺ, മാന്ത്രിക ജലധാര, മാജിക് ജാർ, അനുസരിക്കുന്ന ജലകന്യക തുടങ്ങി നിരവധി ലഘുപരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായി. ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലെ കുട്ടികൾക്കുവേണ്ടിയുള്ള പരിപാടി കുട്ടികളിൽ ഏറെ കൗതുകമുമർത്തി. ലഘു പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രത്തിന്റെ രീതി തിരിച്ചറിയാൻ കുട്ടികൾക്ക് അവസരം ലഭിക്കുകയും ഓരാ കുട്ടിയും ഒരു പ്രതിഭ എന്ന കാഴ്ചപ്പാടിലൂന്നി എല്ലാ കുട്ടികളിലും ശാസ്ത്ര പഠന നേട്ടങ്ങൾ ഉറപ്പിക്കാനും ശില്പശാല ലക്ഷ്യമിടുന്നു. അധ്യാപകരായ എം.രാജേഷ്, രാധിക,ധന്യ, സുനന്ദ, വിജയശ്രീ, രേഖ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...