Wednesday, May 26, 2021

തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ഏറ്റുവാങ്ങി (04-10-2018)

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)നൽകുന്ന തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ഡി.രവീന്ദ്രനാഥിൽ ഏറ്റുവാങ്ങി.നിന്നും 5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ തച്ചങ്ങാട് ഗവ.ഹൈസകൂളിനെ പ്രതിനിധീകരിച്ച് ഡോ.കെ.സുനിൽകുമാർ, അഭിലാഷ് രാമൻ എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീ‍ഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ വിക്കി പേജ് സന്ദർശിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://schoolwiki.in/%E0%B4%97%E0%B4%B5._%E0%B4%8E%E0%B4%9…

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...