Wednesday, May 26, 2021
വേറിട്ട വഴിയിലൂടെ പുതുവർഷത്തെ വരവേറ്റ് തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ(01_01_2019)
നാടും നഗരവും പടക്കം പൊട്ടിച്ചും കേക്കുമുറിച്ചും ആഡംബരത്തോടെയും ചിലപ്പോൾ ആഭാസത്തോടെയും പുതുവർഷം ആഘോഷിച്ചപ്പോൾ തച്ചങ്ങാട്ടെ സ്കൂൾ പുതുവർഷം കൊണ്ടാടിയത് വേറിട്ടതും മാതൃകയാക്കാവുന്നതുമായ പ്രവർത്തനം. വീടുകളിൽ നിന്നും തയ്യാറാക്കിയ നാടൻ സദ്യ വിഭവങ്ങൾ സ്കൂളിൽ എത്തിച്ച് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയാണ് പുതുവർഷത്തെ വരവേറ്റത്. പതിനൊന്നോളം കറികൾ, പപ്പടം, പായസം,പഴം, മുന്തിരി,ശർക്കര, വത്തക്ക എന്നിങ്ങനെയുള്ള വിഭവങ്ങളുമായി വിദ്യാർത്ഥികലുംം അധ്യാപകരും ചേർന്നിരുന്ന് സദ്യയുണ്ടാണ് പുതുവർഷത്തെവരവേറ്റത്. എട്ടാംതരം ഡി ക്ലാസ്സിലെ വിദ്യാർത്ഥികളാണ് ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത്. മനോജ് പീലിക്കോട്,ഡോ.സുനിൽകുമാർ , പ്രണാബ് കുമാർ,അഭിലാഷ് രാമൻ എന്നിവർ പുതുവർഷാഘോഷത്തിന് നേതൃത്വം നൽകി.
Subscribe to:
Post Comments (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയില്‍ ഒപ്പു മരം തീര്...
No comments:
Post a Comment