Wednesday, May 26, 2021
കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് -2019
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഐ.ടി ക്ലബ്ബും കുട്ടി തീയേറ്റർ ഫിലിം ക്ലബ്ബും സംയുക്തമായി 2019 ഫിബ്രവരി 16 ശനിയാഴ്ച കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര സിനിമകൾ മലയാളം സബ് ടൈറ്റിലുകളിലൂടെ പ്രദർശിപ്പിച്ച സിനിമാ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ബാബു കാമ്പ്രത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷനായിരുന്നു. പി.ടി.എ വൈസ്.പ്രസിഡണ്ട് മവ്വൽകുഞ്ഞബ്ദുളള , മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, ഡോ.കെ.സുനിൽ കുമാർ , ശ്രീജിത്ത് കക്കോട്ടമ്മ, അനിൽ കുമാർ പെർളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് കൺവീനർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് ലീഡർ നന്ദന കെ.നന്ദിയും പറഞ്ഞു. വിവിധഭാഷകളിലെ 150 സിനിമകൾ 15 തീയേറ്ററുകളിലായാണ് പ്രദർശനം സംഘടിപ്പിച്ചത്.
Subscribe to:
Post Comments (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയില് ഒപ്പു മരം തീര്...
No comments:
Post a Comment