Wednesday, May 26, 2021

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ബഡ്സ് സ്കൂൾ സന്ദർശിച്ച് തച്ചങ്ങാട്ടെ ജെ.ആർ.സി കേഡറ്റുകൾ

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പെരിയയിലെ മഹാത്മ മോഡൽ ബഡ്സ് സ്കൂൾ, ചേർക്കാപ്പാറയിലെ മരിയ ഭവൻ വൃദ്ധസദനം എന്നീ സ്ഥാപനങ്ങൾ സന്ദർശിച്ച് തച്ചങ്ങാട്ടെ ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ. ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ ദീപ ബഡ്സ് സ്കൂളിന്റെ ചരിത്രവും പ്രവർത്തന രീതിയുമൊക്കെ കാഡറ്റുകളുമായി പങ്കുവെച്ചു. ഭിന്നശേഷിക്കാരായകുട്ടികൾക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ പഠനലാബുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. ജെ.ആർ.സി കേഡറ്റുകൾ ഭിന്നശേഷിക്കാരായ കുട്ടികളുമായി സംവദിക്കുകയും, അവർക്കുവേണ്ടി വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കുവേണ്ടി ചിത്രം വരയ്ക്കാനുള്ള പേപ്പറും ക്രയോൺസ് കളറുകളും കൂടാതെ പഴവർഗ്ഗങ്ങളും നൽകി. ചേർക്കാപ്പാറയിലെ മരിയ ഭവൻ വൃദ്ധസദനത്തിൽഒരാഴ്ചത്തേക്കുള്ള അനാദിസാധനങ്ങളും പഴവർഗ്ഗങ്ങളും നൽകിയതോടൊപ്പം വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.സന്ദർശത്തിന് ജൂനിയർ റെഡ് ക്രോസ്സ് കൺവീനർ അശോക കുമാർ, റിസോർസ് അധ്യാപിക ചാന്ദിനി എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...