Wednesday, May 26, 2021

ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.(21-01-2019)

ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 1898 സ്കൂളുകളിൽ ഭാഷാ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‍ഡിജിറ്റൽ മാഗസിൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും പ്രകാശനം ചെയ്തു. കൈയെഴുത്ത്‌ മാസികകളിൽനിന്ന് വ്യത്യസ്തമായി ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് വിദ്യാർഥികൾതന്നെ മാഗസിൻ തയ്യാറാക്കിയെന്നതാണ് ഇതിന്റെ പ്രത്യേകത.പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ലിബർ ഓഫീസ് വേഡ് പ്രോസസർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.വിദ്യർത്ഥികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവരിൽ നിന്നും സൃഷ്ടികൾ ശേഖരിച്ചാണ് മാഗസിൻ ത്യ്യാറാക്കിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ "പട്ടം പറത്തുമ്പോൾ”ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായി പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുനിൽ കുമാർ കോറോത്ത്, മനോജ് പീലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, പ്രഭാവതി പെരുമൺതട്ട, രജിത സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി.സുനിൽ നന്ദിയും പറഞ്ഞു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷനാണ് (കൈറ്റ്) ഹൈസ്കൂളുകളിൽ ‘ലിറ്റിൽ കൈറ്റ്‌സ്’ പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവുംവലിയഐ.ടി. കൂട്ടായ്മയിൽ 58,247 കുട്ടികൾ അംഗങ്ങളാണ്. അടുത്തവർഷമിത് 1.2 ലക്ഷമായി ഉയരും. ലിറ്റിൽ കൈറ്റ്‌സ് പരിശീലനപ്രവർത്തനങ്ങളിൽ ഭാഷാകംപ്യൂട്ടിങ്ങിന്റെ ഭാഗമായി മലയാളം ടൈപ്പിങ്, വേർഡ് പ്രൊസസിങ്, ഗ്രാഫിക് ഡിസൈനിങ്ങിന്റെ ഭാഗമായി റാസ്റ്റർ-വെക്ടർ ഇമേജ് എഡിറ്റിങ് തുടങ്ങിയവ വിദ്യാർഥികൾ പരിശീലിക്കുന്നുണ്ട്. ഓരോ സ്കൂളും തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിനുകൾ പൊതുജനങ്ങൾക്ക് കാണുന്നവിധം വെബിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കൈറ്റ്സ് അധികൃതർ. ===ആയുഷ് ഗ്രാമം കലണ്ടർ പ്രകാശനം ചെയ്തു(22_01_2019) ആയുർവേദ ജീവിതശൈലി ജനങ്ങളിൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ സഹായത്തോടെ ആയുഷ് ഗ്രാമം പദ്ധതി നടപ്പാക്കുന്നു.അതിന്റെ ഭാഗമായി ആയുഷ് ഗ്രാമം കലണ്ടർ പ്രകാശനം പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ ലക്ഷ്മി നിർവ്വഹിക്കുന്നു. ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒന്നോ അതിലധികമോ ആളുകൾ, ആളുകൾ നിൽക്കുന്നു, ജനക്കൂട്ടം, മരം, ഔട്ട്ഡോർ എന്നിവ

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...