Friday, May 21, 2021

കാനത്തിന്റെ ജൈവവൈവിധ്യത്തെ നേരിട്ടറിഞ്ഞ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗങ്ങൾ(07-08-2018)

കോട്ടപ്പാറയിലെ ജൈവവൈവിധ്യങ്ങളുടെ കലവറയായ കാനത്തെ നേരിട്ടറിയാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗങ്ങൾ എത്തി. പലതരം ചെടികളും പൂക്കളും മരങ്ങളും പക്ഷികളും മറ്റ് ജീവജാലങ്ങളുമുള്ള പ്രത്യേകത കുട്ടികൾക്ക് വേറിട്ട അനുഭവമായി. വെള്ളച്ചാട്ടങ്ങളും നിറഞ്ഞുകവിഞ്ഞ വെള്ളക്കുഴികളിലും കുട്ടികൾ നിറഞ്ഞാടി. നീരുറവകളുടെ തുടക്കം കാനമാണെന്നും പ്രദേശത്തിന്റെ മുഴുവൻ ജലത്തിന്റെയും സ്രോതസ്സ് കാനമാണെന്നും ഇത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മൾക്കാണെന്നും കുട്ടികൾ തിരിച്ചറിഞ്ഞു. കാനത്തിന്റെ വഴിതുറക്കുന്നയിടത്ത് പേരാൽ നട്ട് കാനത്തെ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ബേക്കൽ ഗവ.ഹയർസെക്കന്ററി അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ജയപ്രകാശ് കുട്ടികൾക്ക് പരിസ്ഥിതി ക്ലാസ്സ് എടുത്തു. എഴുപതോളം കുട്ടികൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ കാനം യാത്രയിൽ പങ്കുകൊണ്ടു. പരിസ്ഥിിതി ക്ലബ്ബ് കൺവീനർ മനോ‍ജ് പിലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, മലയാളം അധ്യാപകനായ അഭിലാഷ് രാമൻ എന്നിവർ കാനം യാത്രയ്ക്ക് നേതൃത്വം നൽകി. 

കാനം യാത്ര_മാതൃഭൂമി കാഴ്ച 10-08-2018

 

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...