Wednesday, May 26, 2021
ഔഷധ ഗ്രാമം പദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി.(31_01_2019)
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജീവനം എന്ന പേരിൽ തയ്യാറാക്കിയ ഔഷധത്തോട്ടത്തിനുശേഷം ഓരോ വീടുകളിലും ഔഷധത്തോട്ടം ഒരുക്കുന്ന ഔഷധഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാനിൽ നിർദ്ദേശിക്കപ്പെട്ട പ്രവർത്തനമായ ഇത് ആദ്യഘട്ടത്തിൽ 50 രക്ഷിതാക്കൾക്ക് മൂന്നുവീതം ഔഷധസസ്യങ്ങൾ നൽകി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഔഷധഗ്രാമം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി. കെ.ദാമോദരൻ നിർവ്വഹിച്ചു. നീലേശ്വരം കടിഞ്ഞിമൂലയിലെ കർഷക ശാസ്ത്രജ്ഞൻ വി.പി ദിവാകരൻ മുഖ്യാതിഥി ആയിരുന്നു. പ്രധാനാധ്യാപിക ഭാരതി ഷേണായി അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ, ഡോ.കെ.സുനിൽ കുമാർ, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, സജിത സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലീക്കോട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി.വി നന്ദിയും പറഞ്ഞു.
'''വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''https://www.youtube.com/watch?v=go9XXYecxGM&t=7s
Subscribe to:
Post Comments (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയില്‍ ഒപ്പു മരം തീര്...
No comments:
Post a Comment