Wednesday, May 26, 2021

ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.(06_02_2019)

ഭിന്നലിംഗക്കാരെ പൊതുസമൂഹത്തിൽ ഇഴച്ചേർക്കേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടി സാമൂഹ്യനീതി വകുപ്പ് കാസറഗോഡ് ജില്ലയും തച്ചങ്ങാട് ഗവ.ഹൈസ്കൂളും സംയുക്തമായി ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു, ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്യത്തിൽ സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന ഈ പരിപാടിക്ക് നേതൃത്വം വഹിച്ചത് സ്കൂൾ ഗൈഡൻസ് ആൻ ഡ് കൗൺസിലിംഗ് വിങ്ങ് ആണ്, ജില്ലാസാമൂഹ്യനീതി ഓഫീസർ ബി. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ച ചടങ്ങ് പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് പി.എം ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡറും ആക്ടിവിസ്റ്റുമായ ഇഷാ കിഷോർ കുട്ടികളുമായി ഭിന്നലിംഗക്കാർ നേരിടുന്ന ആശങ്കകളും അവസര നിഷേധങ്ങളും പങ്കുവെച്ചു, സമീപകാലത്തായി ഈ വിഭാഗത്തിനു വേണ്ടി ഗവൺമെന്റ് ചെയ്തു വരുന്ന പ്രവർത്തനങ്ങളെ പ്രത്യേകം ശ്ലാഘിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് കുഞ്ഞി, പി.ലക്ഷ്മി. ബിന്ദു.കെ.എ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി എന്നിവർ സംസാരിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപിക എം.ഭാരതി സ്വാഗതവും ജില്ലാ ചൈൽഡ് വെൽഫെയർ ഓഫീസർ ഷാനവാസ് കെ.പി.നന്ദിയും പറഞ്ഞു. ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവും പ്രസ്തുത പരിപാടിയിൽ വെച്ച് വിതരണം ചെയ്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.https://www.youtube.com/watch?v=HLThujfC54o&list=UU1dIGf8ZU5WlK6YmzGrSVVg&index=34

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...