Wednesday, May 26, 2021

വിത്ത് പേന,പേപ്പർ ഫയൽ നിർമ്മാണ യൂണിറ്റുമായി തച്ചങ്ങാട് ഹൈസ്കൂൾ.(10_01_2019)

"ഞാനും എന്റെ സുന്ദര പ്രകൃതിയും" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൗൺസിലും പരിസ്ഥിതി ക്ലബ്ബും ചേർന്ന് പേപ്പർ പേന, പേപ്പർ ഫയൽ എന്നിവ നിർമ്മിക്കുന്ന യൂണിറ്റ് രൂപീകരിച്ചു. ഒഴിവ് ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമായാണ് ഈ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുക. ഔദ്യോഗികമായ ഉദ്ഘാടനം ചിത്രകാരനും ശില്പിയുമായ സുരേഷ് ചിത്രപ്പുര നിർവ്വഹിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ എന്നിവർ സംസാരിച്ചു. ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്, സീഡ് ക്ലബ്ബ് കോ-ഓഡിനേറ്റർ മനോജ് പീലിക്കോട്, ഐ.ടി കോ-ഓഡിനേറ്റർ അഭിലാഷ് രാമൻ എന്നിവർ നേതൃത്വം വഹിച്ചു. അധ്യാപകരായ അനിൽ കുമാർ, മുരളി.വി വി, ശ്രീജിത്ത് കക്കോട്ടമ്മ, എന്നിവരും കുട്ടികളോടൊപ്പം പേന നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ റീഡിങ്ങ് അംബാസിഡർ അംഗങ്ങളും ഗ്രീൻ പോലീസ് അംഗങ്ങളും സീഡ് ക്ലബ്ബ് അംഗങ്ങളുമാണ് ആദ്യത്തെ ശില്പശാലയിൽ പങ്കെടുത്തത്. തുടർന്ന് മുഴുവൻകുട്ടികളെയും ഇതിന്റെ ഭാഗമാക്കി മാറ്റും. സീനിയർ അസിസ്റ്റന്റ് വിജയകുമാർ സ്വാഗതവും എസ്. ആർ.ജി കൺവീനർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു.

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...