Wednesday, May 26, 2021

ഗ്രീൻ പോലീസ് പദ്ധതിക്ക് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി (27-09-2018)

പാരിസ്ഥിതികമായ അവബാേധത്തിന് പുതിയമാനം നല്കി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഗ്രീൻ പോലീസ് പദ്ധതിക്ക് തുടക്കമായി. സ്കൂൾ കാമ്പസിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കാൻ, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയവും വീടും ഒരുക്കൽ, സ്കൂളിന് പുറത്തേക്കും തണലും തരുവും ഒരുക്കുക, തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ പുഴയോരത്ത് കണ്ടൽ ചെടികൾ വെച്ചുപിടിപ്പിക്കുക, പരിസ്ഥിതിക്ക് നേരെയുള്ള കടന്നു കയറ്റങ്ങൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കുക, പൊതുജനങ്ങൾക്കിടയിൽ പാരിസ്ഥികാവബോധം വളർത്തൽ തുടങ്ങിയവ ലക്ഷ്യം വെച്ചുകൊണ്ടാണ് ഗ്രീൻ പോലീസ് പദ്ധതി ആരംഭിക്കുന്നത്. സ്കൂളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ഗ്രീൻ പോലീസിൽ അംഗങ്ങളാവുക. അംഗങ്ങൾക്ക് പ്രത്യേക യൂനിഫോമും നൽകും. ഗ്രീൻ പോലീസിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളത്തിന്റെ അദ്ധ്യക്ഷതയിൽ സോഷ്യൽ ഫോറസ്ട്രി കാസറഗോ‍ഡ് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബിജു.പി നിർവ്വഹിച്ചു. പനയാൽ സർവ്വീസ് സഹകരണ ബേങ്കിന്റെ സഹകരണത്തോടെയാണ് ഗ്രീൻ പോലീസ് പദ്ധതിക്കാവശ്യമായ യൂനിഫോം നൽകുന്നത്. യൂനിഫോം വിതരണം പനയാൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് എം. കരുണാകരൻ നിർവ്വഹിച്ചു. യോഗത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി , പനയാൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് കരുണാകരൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, എസ്.എം.സി ചെയർമാൻ പി.വി.നാരായണൻ,സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,ഡോ.സുനിൽകുമാർ, അഭിലാഷ് രാമൻ, പ്രഭാവതി പെരുമൺതട്ട തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട് സ്വാഗതവും സജിത.പി നന്ദിയും പറഞ്ഞു.

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...