Wednesday, May 26, 2021
പരിസ്ഥിതി ദിനത്തിൽ നാട്ടു മാന്തോപ്പൊരുക്കി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ 05-05-2019
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് ,പുലരി അരവത്ത് , ജൈവ വൈവിധ്യ ബോർഡ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ' തച്ചങ്ങാട് മുതൽ മവ്വൽ വരെ നാടൻ മാവ് വച്ച് പിടിപ്പിച്ച് വഴിയോരത്തൊരു തണലും ഫലവും ഒരുക്കുന്ന പദ്ധതിയാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. ഒപ്പം നാടൻ മാവിനങ്ങളുടെ സംരക്ഷണം കൂടി ഉറപ്പു വരുത്തുന്നു. നാട്ടു മാന്തോപ്പൊരുക്കുന്ന ചടങ്ങ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി. ഇന്ദിര മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. പി..ടി.എ പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, എസ്.എം.സി ചെയർമാൻ നാരായണൻ സീനിയർ അസിസ്റ്റന്റ് വിജയ കുമാർ പ്രണാബ് കുമാർ സുനിൽ കുമാർ കോറോത്ത് , ജയപ്രകാശ്, ബാലകൃഷ്ണൻ, പ്രഭാവതി പെരുമൺ തട്ട, സജിന കെ.വി, അശോക കുമാർ, അഭിലാഷ് രാമൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.' പരിസ്ഥിതി ക്ലബ് കൺവീനർ മനോജ് പിലിക്കോട് സ്വാഗതവും മദർ പി ടി എ പ്രസിഡണ്ട് സുജാതാ ബാലൻ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയില്‍ ഒപ്പു മരം തീര്...
No comments:
Post a Comment