Wednesday, May 26, 2021

റീഡിംഗ് അംബാസിഡർ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു(06_02_2019)

അറിവിനായി ഒന്നിക്കാം എന്ന മുദ്രാവാക്യം മുൻനിർത്തി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ' റീഡിങ്ങ് അംബാസിഡർ' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രസ്തുത പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തത് ട്രാൻസ്ജെന്ററും ആക്ടിവിസ്റ്റുമായ ഇഷാ കിഷോർ . ട്രാൻസ് ജെൻഡറിന് നൽകുന്ന ഈ പൊതു സ്വീകാര്യ ഏറെഅംഗീകരിക്കപ്പെടേണ്ടതാണെന്ന് ഇഷ കിഷോർ പറഞ്ഞു. കേവലമായ വായനയ്ക്കപ്പുറം. അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അറിവിന്റെ പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്, സ്കൂളിലെ മികച്ച അക്കാദമിക പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ പ്രസ്തുത പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. രചനയിലും വായനയിലും പ്രസംഗത്തിലും അഭിരുചിയുള്ള തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം കുട്ടികളാണ് റീഡിങ്ങ് അംബാസഡർ അംഗങ്ങൾ, സാഹിത്യസംവാദം. കഥാ-കവിതാ-നാടക ശില്പശാലകൾ. വിദഗ്ധരുമായുള്ള അറിവ് വിനിമയം. നാടൻ കലാ - സിനിമ തുടങ്ങിയ വ്യത്യസ്ത മേഖലകൾ റീഡിങ്ങ് അംബാസഡറിന്റെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നു, തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.എം.അബ്ദുൾ ലത്തീഫ് , സ്ഗ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ, മുഹമ്മദ് കുഞ്ഞി പി.ലക്ഷ്മി. ബിന്ദു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ലൈബ്രറി‍ കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത് പദ്ധതി വിശദീകരിച്ചു. സീനി അസിസ്റ്റന്റ് വിജയകുമാർ. അഭിലാഷ് രാമൻ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,മനോജ് പിലിക്കോട്,ശ്രീജ.എ.കെ, പ്രഭാവതി പെരുമൺതട്ട, ശ്രീജിത്ത് കക്കോട്ടമ്മ, അനിൽകുമാർ, തുങ്ങിയവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി.വി നന്ദിയും പറഞ്ഞു.ചിര്തകാരനും ശില്പിയുമായ സുരേഷ് ചിത്രപ്പുരയാണ് റീഡിംഗ് അംബാസഡറിന്റെ ലോഗോ തയ്യാറാക്കിയത്

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...