Wednesday, May 26, 2021
ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.(11_02_2019)
പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിമുക്തി പദ്ധതിയുടെ ഭാഗമായി തച്ചങ്ങാട് ഗവ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ പി.ബിന്ദു ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ലക്ഷ്മി പി,സീനിയർ അസിസ്റ്റൻറ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക എം.ഭാരതി ഷേണായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യക്ഷേണ ഓഫീസർ ജിജോ സ്വാഗതവും പ്രണാബ് കുമാർ നന്ദിയും പറഞ്ഞു.സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ്, എക്സൈസ് എൻഫോഴ്സ്മെന്റ് & ഇന്റലിജെന്റ് ഓഫീസർ ടോണി എസ്.ഐസക് എന്നിവരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.
Subscribe to:
Post Comments (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയില് ഒപ്പു മരം തീര്...
No comments:
Post a Comment