Wednesday, May 26, 2021

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിനും, തച്ചങ്ങാട് ഗവ.ഹൈസ്കൂളിനും.

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ഒന്നാം സ്ഥാനം കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിനും രണ്ടാം സ്ഥാനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിനും.. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നത്. അവാർഡുകൾ ഒക്ടോബർ നാലിന് മലപ്പുറത്തുവെച്ച് വിദ്യാഭ്യാസമന്ത്രി പ്രൊഫ.ഡി.രവീന്ദ്രനാഥ് വിതരണം ചെയ്യും. ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീ‍ഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്. പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം നേടിയ കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സ്കൂൾ വിക്കി കാര്യ നിർവ്വാഹകൻ കൈറ്റ് മാസ്റ്ററും സ്കൂൾ ഐ.ടി കോർഡിനേറ്ററുമായ എ എം. കൃഷ്ണനും ,തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ സ്കൂൾ വിക്കി കാര്യ നിർവ്വാഹകൻ മലയാളം അധ്യാപകനും കൈറ്റ് മാസ്റ്ററും സ്കൂൾ ഐ.ടി കോർഡിനേറ്ററുമായ അഭിലാഷ് രാമനുമാണ്. സ്കൂൾ വിക്കി അഡ്രസ്സ് https://schoolwiki.in/GHSS_KOTTODI https://schoolwiki.in/G.H.S._THACHANGAD,

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...