Wednesday, May 26, 2021
അധ്യാപകദിനത്തിൽ അധ്യാപകരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടികൾ(05-09-2018)
ഈ വർഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ
വ്യത്യസ്തമായ ക്ലാസ്സ് റൂം അനുഭവം.ഉച്ചവരെയുള്ള നാല് പിരീഡുകളിൽ
പൂർണ്ണമായും ക്ലാസ്സുകൾ കൈകാര്യം ചെയ്തത് 100 ഓളം കുട്ടി അധ്യാപകരാണ്.ഓരോ
പിരിഡുകളും അതത് വിഷയങ്ങൾക്കനുസരിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയത് കുട്ടികൾ
അധ്യാപക വൃത്തിയുടെ മഹത്വം തിരിച്ചറിഞ്ഞു. ദിവസങ്ങൾക്കു മുമ്പു തന്നെ ഓരോ
കുട്ടികളും മുൻകൂട്ടി നടത്തിയ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ്സുകൾ
ഒറ്റയ്ക്കും കൂട്ടായും ഐ.സി.ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയും എടുത്തപ്പോൾ
വേറിട്ട അനുഭവം ഉണ്ടാക്കി. ഉച്ചയ്ക്കുശേഷം ഓരോ കുട്ടിയും തങ്ങളുടെ അധ്യാപന
അനുഭവങ്ങൾ പങ്കുവെച്ചു. തങ്ങളുടെ വിഷയങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ച
കുട്ടികൾക്ക് അധ്യാപകർ സമ്മാനങ്ങൾ നൽകി.ഒപ്പം കുട്ടികളും തങ്ങളുടെ
പ്രിയപ്പെട്ട അധ്യാപകരെ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.ചടങ്ങിൽ പള്ളിക്കര
പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ലക്ഷ്മി
പി.ടി.എ പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണൻ, പ്രധാനാധ്യാപിക എം ഭാരതിഷേണായി,
സീനിയർഅസിസ്റ്റന്റ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ്
സെക്രട്ടറി മുരളി.വി.വി, ഡോ.സുനിൽ കുമാർ ,ശ്രീജിത്ത്.കെ, അശോക കുമാർ ,
മനോജ് പിലിക്കോട്,അഭിലാഷ് രാമൻ, രാജു, പ്രഭ, തുടങ്ങിയവർസംബന്ധിച്ചു.
Subscribe to:
Post Comments (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
അറിവിനായി ഒന്നിക്കാം എന്ന മുദ്രാവാക്യം മുൻനിർത്തി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ' റീഡിങ്ങ് അംബാസിഡർ' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു...
No comments:
Post a Comment