Wednesday, May 26, 2021

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷം:മത്സരം സംഘടിപ്പിച്ചു.

കേരള പാർലമെന്ററി വിഭാഗത്തിന്റെ നിർദ്ദേശാനുസരണം കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉദുമ നിയമസഭാമണ്ഡലത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ചു ഉപന്യാസം, പ്രസംഗം,ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾ ക്വിസ് മത്സരംഃ ഒന്നാം സ്ഥാനം -അഞ്ചൽ ബാബു.ഇ (ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) രണ്ടാം സ്ഥാനം -ശ്രേയ സുരേഷ്( ജി.എച്ച്.എസ്.എസ്.ഉദുമ) മൂന്നാം സ്ഥാനം -അനഘ.എ (ജി.എച്ച്.എസ്.എസ് പെരിയ) പ്രസംഗ മത്സരം: ഒന്നാം സ്ഥാനം -സംഗീത.എം(ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) രണ്ടാം സ്ഥാനം -സ്വാതി കൃഷ്ണ (ജി.എച്ച്.എസ്.തച്ചങ്ങാട് മൂന്നാം സ്ഥാനം -അഥീന എ (ജി.എച്ച്.എസ്.ബാര) ഉപന്യാസരചന : ഒന്നാം സ്ഥാനം-സംഗീത.എം(ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) രണ്ടാം സ്ഥാനം -അപർണ്ണ.കെ.വി(ജി.എച്ച്.എസ്.എസ് പെരിയ) മൂന്നാം സ്ഥാനം -ഫാത്തിമ മനാസ് (ജി.എച്ച്.എസ്.ബാര) മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ഡിസംബർ 31 ന് തച്ചങ്ങാട് BRDC കൾച്ചറൽ സെന്ററിൽ വെച്ച് കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായിസംഘടിപ്പിക്കുന്ന സെമിനാറില‍്‍ വെച്ച് ബഹു.കേരള റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവ്വഹിക്കും. ===കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷം30_12_2018) തച്ചങ്ങാട്: കേരള പാർലമെന്ററി വിഭാഗത്തിന്റെ നിർദ്ദേശാനുസരണം കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷം ഉദുമ നിയോജക മണ്ഡലത്തിൽ ഏകദിന സെമിനാർ ഉൾപ്പെടെ നിരവധി മത്സര ഇനങ്ങളോടെ സംഘടിപ്പിച്ചു. തച്ചങ്ങാട് ബി.ആർ.ഡി.സി കൾച്ചറൽ സെന്ററിൽവെച്ചു നടന്ന സെമിനാർ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ പ്രസക്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യവും യുവതലമുറ ശരിയായ ദിശാബോധത്തോടെ മനസ്സിലാക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗ മത്സരം, ഉപന്യാസ രചനാ മത്സരം,ക്വിസ് എന്നിവകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ലക്ഷ്മി, വാർഡ് മെമ്പർ വിനോദ് കുമാർ, ബേക്കൽ ഉപജില്ലാ ഓഫീസർ കെ.ശ്രീധരൻ, വി വി സുകുമാരൻ, വിജയകുമാർ എ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ കില ഉദ്യോഗസ്ഥൻ ഡോ.രാമന്തളി രവി 'സുസ്ഥിര ഭരണവും തദ്ദേശ സ്വയംഭരണവും എന്ന വിഷയത്തെ ആധാരമാക്കി പ്രബന്ധമവതരിപ്പിച്ചു.ഡോ.കെ.പി ഷീജ മോഡറേറ്ററായിരുന്നു.അജയൻ പനയാൽ, മധു മുതിയക്കാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.കുട്ടികൾ തയ്യാറാക്കിയ തെരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾ വിദ്യാർത്ഥിനികളായ അപർണ .കെ (ജിഎച്ച്എസ് തച്ചങ്ങാട്,) സംഗീത എം (ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) എന്നിവർ വിദഗ്ധരോടൊപ്പം അവതരിപ്പിച്ചു.ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്വാഗതവും ഭാരതിഷേണായി നന്ദിയും പറഞ്ഞു.

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...