Wednesday, May 26, 2021
പുത്തരി ഉത്സവം ആഘോഷിച്ചു.(24_11_2018)
അരവത്ത് പുലരിപ്പാടത്ത് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷി വിളവെടുത്ത് കുത്തി അരിയുണ്ടാക്കി പുത്തരി സദ്യയൊരുക്കി. വിദ്യാർത്ഥികൾ, അധ്യാപകർ, പി.ടിഎ, മദർ പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ ചേർന്ന് തച്ചങ്ങാടിനൊരു ആഘോഷമായിരുന്നു പുത്തരി ഉത്സവം. എട്ട് കൂട്ടം കറിയും പപ്പടവും പായസവും ഉൾപ്പെട്ട വിഭവസമൃദ്ധമായ സദ്യ പുത്തരി ഉത്സവത്തിന് മാറ്റുകൂട്ടി. 2018 ജൂണ്ഡ മാസം അരവത്ത് പാടത്ത് പുലരി അരവത്തിന്റെ സഹകരണത്തോടെ ചേറിലാണ് ചോറ് എന്ന ആശയത്തിലൂന്നി നാട്ടി നടുകയും കളപറി, കൊയ്ത്ത്, മെതി എന്നിവ കുട്ടികളും അധ്യാപകരും ചേർന്നാണ് നടത്തിയത്. വരും വർഷങ്ങളിൽ കൂടുതൽ വയലുകളിൽ കൃഷി വ്യാപിപ്പിക്കാനാണ് സ്കൂൾ പി.ടി.എ യുടെ തീരുമാനം. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഉച്ചഭക്ഷണ ഹാളിൽ നടത്തിയ പുത്തരി സദ്യയ്ക്ക് പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ പീലിക്കോട് , സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ഡോ.കെ.സുനിൽകുമാർ, അജിത, സജിത സുനിൽ, അബൂബക്കർ,രാജു എന്നിവർ നേതൃത്വം നൽകി.
Subscribe to:
Post Comments (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയില്‍ ഒപ്പു മരം തീര്...
No comments:
Post a Comment