Wednesday, May 26, 2021
തണൽക്കൂട്ടം സഹവാസക്യാമ്പ് ആരംഭിച്ചു.(27_12_2018)
സമഗ്ര ശിക്ഷാ അഭിയാൻ കേരള ബേക്കൽ ബി.ആർ.സി പരിധിയിലുള്ള ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് "തണൽക്കൂട്ടം" തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. ബേക്കൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തെരെഞ്ഞെടുത്ത അമ്പതോളം വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് ക്യാമ്പ്. കളിമുറ്റം, രുചിമേളം, കൊട്ടും പാട്ടും, നിർമ്മാണ പ്രവർത്തനങ്ങൾ, തീയേറ്റർ ശില്പശാല, എന്നിങ്ങനെയുള്ള വിവിധ സെഷനുകളിലൂടെയാണ് ക്യാമ്പ് നടക്കുന്നത്.കുട്ടികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നുമുണ്ട്. ഉദ്ഘാടന ചടങ്ങിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.ലക്ഷ്മി, പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.ബിന്ദു, വാർഡ് മെമ്പർ എം.പി.എൻ ഷാഫി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ , പ്രോഗ്രാം കമ്മറ്റി ചെയർമാർ വി.കെ ഗോപാലൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി.വി സുകുമാരൻ സ്വാഗതവും ഉമേശൻ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
അറിവിനായി ഒന്നിക്കാം എന്ന മുദ്രാവാക്യം മുൻനിർത്തി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ' റീഡിങ്ങ് അംബാസിഡർ' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു...
No comments:
Post a Comment