Wednesday, May 26, 2021

കാരുണ്യത്തിന്റെ പുതുവഴിയിൽ തച്ചങ്ങാട്ടെ പൂർവ്വ വിദ്യാത്ഥികൾ

ശാരീരികമോ മാനസികമാ ഉള്ള അവശതകൾ കാരണം സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികളെ പഠനവഴിയിലേക്കും ജീവിതഭദ്രതയിലേക്കും നയിക്കാൻ ആവശ്യമായ അറിവും അനുഭവങ്ങളും പ്രദാനം ചെയ്യുകയെന്ന മഹത്തായ ലക്ഷ്യത്തിലൂന്നി തച്ചങ്ങാട്ടെ പൂർവ്വ വിദ്യാർത്ഥികൾ കാരുണ്യ സ്പർശവുമായി പുതുവഴി സൃഷ്ടിക്കുകയാണ്. ക്ലാസ്സ് മുറിയ്ക്കകത്ത് വിനിമയം ചെയ്യപ്പെടുന്ന പാഠഭാഗങ്ങളെ തങ്ങളുടെ തായ സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിശീലിക്കാനും സ്വായത്തമാക്കാനും അതിനനുഗുണമായ കരുത്ത് പകരുവാനുമാണ് കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ്പ് നൽകുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ അരുൺകുമാർ വൈ ആണ് ഈ ഉദ്യമത്തോട് സർവ്വാത്മനാ സഹായമേകിയത്. 1989-90 വർഷം മികച്ച മാർക്കോടെ പത്താംതരം പാസ്സായി സ്കൂൾ വിട്ടിറങ്ങിയ അരുണിന്റെ ഈ സഹായഹസ്തം ഒരു കുടുംബത്തിനേകുന്ന പ്രതീക്ഷ അളവറ്റതാണ്.പൊതു വിദ്യാഭ്യാസ ശക്തീകരണത്തിന്റെ ഭാഗമായുള്ള ഹൈടെക് വിദ്യാഭ്യാസരീതിയെ സാധൂകരിക്കുന്നതാണ് ഈ പ്രവൃത്തി.അടുത്ത അധ്യയന വർഷം പത്താം ക്ലാസ്സിലേക്ക് കടക്കുന്ന കാഴ്ച പരിമിതിയുള്ള നിഹാല എന്ന കുട്ടിക്കാണ് അരുൺകുമാർ നൽകിയ ലാപ്ടോപ്പ് കൈമാറിയത്.പത്താം ക്ലാസ്സിലെ പാഠഭാഗങ്ങൾ നിരവധി തവണ കണ്ടും കേട്ടും പഠിക്കാനാൻ ലഭിക്കുന്ന അവസരം കുട്ടിയുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുമെന്നള്ളത് തീർച്ചയാണ്.ഇതിനായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഭാഗങ്ങളുടെ ഓഡിയോ വീഡിയോ വിഭവങ്ങൾ യഥാസമയം കുട്ടിയുടെ ലാപ് ടോപ്പിൽ തയ്യാറാക്കി നൽകും. ഒപ്പം തന്നെ ആഴ്ചയിൽ 2 തവണ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ കുട്ടിയുടെ വീട്ടിലെത്തി പാഠഭാഗങ്ങൾ വിശദീകരിച്ചു നൽകും.ഇതിനായി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ ലിറ്റിൽ കൈറ്റ്സ്മിസ്ട്രസ് സജിത സുനിൽ, ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന റിസോർസ് ടീച്ചറായ ചാന്ദ്നി എന്നിവരുടെ സഹായങ്ങളും ലഭ്യമാക്കും.പ്രധാനാധ്യാപിക ഭാരതീഷേണായി പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയുടെ വീട്ടിലെത്തി ലാപ്ടോപ്പ് കൈമാറി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ,ഡോ.കെ.സുനിൽ കുമാർ , മദർ പി ടി എ പ്രസിഡണ്ട് സുജാത ബാലൻ എസ്.ആർജി കൺവീനർ പ്രണാബ് കുമാർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടൽ തച്ചങ്ങാട് സ്കൂളിൽ സജീവമാണ്.സ്കൂൾ ഗെയ്‍റ്റ്, ജൈവവൈവിധ്യോദ്യാനം, ഗാന്ധി പ്രതിമ തുടങ്ങി ഒട്ടേറെ വികസന പ്രവർത്തികളിൽ പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...