Thursday, May 20, 2021

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു.(01-08-2018)

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം, ഇന്റർനാഷണൽ അസ്ട്രാണമിക് യൂണിയന്റെ നൂറാം വാർഷികം എന്നിവയൊക്കെ ഒത്തുചേരുന്ന വർഷമാണ് 2019. ശാസ്‌ത്രരംഗത്തെ ഈ കുതിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ടുനില്കുന്ന ശാസ്‌ത്രപ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2018-19 ലെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ക്ലാസ് റൂം പ്രവർത്തനങ്ങളെയും അതിന്റെ ഭാഗമായി വരുന്ന മൂല്യനിർണയ പ്രവർത്തനങ്ങളെയും കൂടുതൽ സർഗാത്മകമാക്കുന്നതിനുള്ള അന്വേഷണാത്മക പ്രവർത്തനം കൂടിയാണ് ഈ വർഷത്തെ വിജ്ഞാനോത്സവം. അതോടൊപ്പം ബഹുമുഖബുദ്ധിയുടെ വിവിധ തലങ്ങൾ കൂടി പരിഗണിക്കുന്നു. 

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്ന യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ നിന്ന്
 
ബഹിരാകാശഗവേഷണം, ബഹിരാകാശചരിത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ജ്യോതിശ്ശാസ്‌ത്രത്തിന്റെ വിവിധ മേഖലകൾ തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും വിജ്ഞാനോത്സവം ഊന്നൽ നൽകുക. 'ആ വലിയ കുതിപ്പിന്റെ 50 വർഷങ്ങൾ' എന്ന വിഷയത്തിലൂന്നിയായിരിക്കും വിജ്ഞാനോത്സവത്തിന്റെ സ്കൂൾതലം. തുടർന്ന് മേഖലാതലവും ജില്ലാതലവും. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവധിക്കാലത്ത് വിവിധ ഗവേഷണ സ്ഥാപനങ്ങൾ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ശാസ്‌ത്രപര്യടനവും ആസൂത്രണം ചെയ്തിട്ടുണ്ട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന് പ്രണാബ് കുമാർ,നിമിത പി.വി, രജിഷ പി.വി, റിൻഷ എം, ഡോ.സുനിൽകുമാർ,അഭിലാ‍ഷ് രാമൻ എന്നിവർ നേതൃത്വം നൽകി

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...