Wednesday, May 26, 2021
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു_27_06_2019
ലഹരി വിരുദ്ധ ദിനാചരണം പ്രതിജ്ഞ, സന്ദേശം_26_06_2019
ലോക ലഹരി വിരുദ്ധ ദിനം ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു_26_06_2019
അമ്മ വായന മത്സരം സംഘടിപ്പിച്ചു._24_06_2019
അന്താരാഷ്ട്ര യോഗ ദിനം-19-06-2019
വായനാപക്ഷാചരണം_ഉദ്ഘാടന സമ്മേളനം-19-06-2019
വായനാപക്ഷാചരണം_വായനാ ദിന സന്ദേശം, പ്രതിജ്ഞ-19-06-2019
പ്രവേശന ഗാനത്തിന്റെ നൃത്തച്ചുവടിൽ പുതിയ കുട്ടികളെ വരവേറ്റ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ
പരിസ്ഥിതി ദിനത്തിൽ നാട്ടു മാന്തോപ്പൊരുക്കി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ 05-05-2019
യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ
കാരുണ്യത്തിന്റെ പുതുവഴിയിൽ തച്ചങ്ങാട്ടെ പൂർവ്വ വിദ്യാത്ഥികൾ
പുതിയ കെട്ടിടങ്ങളുടെയും പദ്ധതികളുടേയും ഉദ്ഘാടനം27_02_2019
കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് -2019
പഠനോത്സവം-2019
ആയുഷ് ക്ലബ്ബ് ഉദ്ഘാടനവും Mission30_Days_Career_Orientation_Programme._16_02_2019
സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റാലേഷൻ ക്യാംപ്( 14-02-2019)
ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.(11_02_2019)
ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.(06_02_2019)
റീഡിംഗ് അംബാസിഡർ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു(06_02_2019)
ഉണർവ്വ് പരിപാടി(31_01_2019)
അനുമോദന സദസ്സ്
ഔഷധ ഗ്രാമം പദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി.(31_01_2019)
രക്തസാക്ഷി ദിനംആചരിച്ചു.(30_01_2019)
എക്സൈസ്- വിമുക്തി റിപ്പബ്ലിക്ക് ദിന ക്വിസ്സിൽ തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം.(26_01_2019)
ശാസ്ത്ര കൗതുകം ശില്പശാല സംഘടിപ്പിച്ചു.(25_01_2019)
ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.(21-01-2019)
വിത്ത് പേന,പേപ്പർ ഫയൽ നിർമ്മാണ യൂണിറ്റുമായി തച്ചങ്ങാട് ഹൈസ്കൂൾ.(10_01_2019)
ദേശീയ പണിമുടക്കിലും സജീവമായി ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനം.(09_01_2019)
വേറിട്ട വഴിയിലൂടെ പുതുവർഷത്തെ വരവേറ്റ് തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ(01_01_2019)
മലയാളം വിക്കി പീഡിയ പഠന ശിബിരം സംഘടിപ്പിച്ചു.(31_12_2018)
വരച്ച ചിത്രം വിദ്യാർത്ഥി മന്ത്രിക്ക് സമ്മാനമായി നൽകി.30_12_2019)
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷം:മത്സരം സംഘടിപ്പിച്ചു.
തണൽക്കൂട്ടം സഹവാസക്യാമ്പ് ആരംഭിച്ചു.(27_12_2018)
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ബഡ്സ് സ്കൂൾ സന്ദർശിച്ച് തച്ചങ്ങാട്ടെ ജെ.ആർ.സി കേഡറ്റുകൾ
പുത്തരി ഉത്സവം ആഘോഷിച്ചു.(24_11_2018)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഔഷധ സസ്യോദ്യാനത്തിന്റ രണ്ടാം ഘട്ട പ്രവർത്തനത്തിന് തുടക്കമായി.
മലയാള ദിനത്തിൽ ഒപ്പുമരം തീർത്തു വിദ്യാർഥികൾ01_11_2019)
ബേക്കൽ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്.
കന്നിക്കൊയ്ത്തിൽ നൂറ് മേനിയുമായി തച്ചങ്ങാട്(24_10_2018)
മഷിപ്പേനക്കൊണ്ട് ഞങ്ങൾ മണ്ണിന്റെ ഉണർത്തുപാട്ടെഴുതും.
ബേക്കൽ ഉപജില്ലാ തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ രണ്ടാം സ്ഥാനം
ഊരറിയാത്തോർക്കൊരു പിടി(16-10-2018)
പരിസ്ഥിതി നാശത്തിന്റെ നേർക്കാഴ്ചയുമായി അഭിരാം വിജയന്റെ ചിത്ര പ്രദർശനം
തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ഏറ്റുവാങ്ങി (04-10-2018)
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിനും, തച്ചങ്ങാട് ഗവ.ഹൈസ്കൂളിനും.
ഗ്രീൻ പോലീസ് പദ്ധതിക്ക് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി (27-09-2018)
പാമ്പുകളെ അടുത്തറിഞ്ഞ് തച്ചങ്ങാട്ടെ കുട്ടികൾ(22_09_2018)
ഓസോൺ ദിനത്തിൽ സൈക്കിൾ റാലിയുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ.(15-09-2018)
രക്ഷിതാക്കളെ കമ്പ്യൂട്ടർ പഠിപ്പിക്കും തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് കുട്ടികൾ (05-09-2018)
അധ്യാപകദിനത്തിൽ അധ്യാപകരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടികൾ(05-09-2018)
Friday, May 21, 2021
ലോക നാളികേരദിനം ആചരിച്ചു.(03-09-2018)
ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് വർഷം തോറും സെസെപ്റ്റംബർ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക നാളികേരദിനം നാളികേരവാരാചരണമായി ആചരിക്കുന്നു. സപ്തംബർ 2 മുതൽ ഒരാഴ്ചക്കാലം തെങ്ങിൻതൈകൾ നട്ടുകൊണ്ടാണ് നാളികേരവാരാചരണമായി ആചരിക്കുന്നത്.ഒരാഴ്ച ഓരോ അധ്യാപകർ കൊണ്ടുവരുന്ന തെങ്ങിൻതൈ അവരുടെ പേരിൽനട്ട് സംരക്ഷിക്കുകയാണ് ചെയ്യുന്നത്.നാളികേരവാരാചരണത്തിന്റെ ഔപചാരികമായഉദ്ഘാടനം തെങ്ങിന്തൈനട്ടുകൊണ്ട് പ്രധാനാധ്യാപിക നിർവ്വഹിച്ചു.സീനിയർഅസിസ്റ്റന്റ് വിജയകുമാർ, പരിസ്ഥിതി കൺവീനർ മനോജ് പിലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, ഡോ.സുനിൽ കുമാർ ,ശ്രീജിത്ത്.കെ, അശോക കുമാർ തുടങ്ങിയവർസംബന്ധിച്ചു. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെനിർദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്.
![]() |
നാളികേരവാരാചരണത്തിന്റെ ഔപചാരികമായഉദ്ഘാടനം തെങ്ങിന്തൈനട്ടുകൊണ്ട് പ്രധാനാധ്യാപിക ഭാരതി ഷേണായ് നിർവ്വഹിക്കുന്നു. |
കളിയിലൂടെ മൂല്യബോധം പകർന്ന് കളിയരങ്ങ് ശ്രദ്ധേയമായി.(01-09-2018)
വിദ്യാർത്ഥികളിൽ ബഹുമാനം, വിനയം, അച്ചടക്കം, സ്നേഹം, സൗഹാർദ്ദം എന്നിവ കളിയിലൂടെ പകർന്നുള്ള കളിയരങ്ങ് ക്യാംപ് ശ്രദ്ധേയമായി.എൽ.പി, യു.പിവിഭാഗം കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്യാംപിന് ജെ.സി.ഐ. സോൺ ട്രെയ് നർ ശ്രീ.അജിത്ത് കുമാർ നേതൃത്വം നൽകി. വ്യത്യസ്ത സെഷനുകളിലൂടെയുള്ള കളികളിലൂടെയാണ് ബഹുമാനം, വിനയം, അച്ചടക്കം, സ്നേഹം, സൗഹാർദ്ദം എന്നിവ രൂപപ്പെടുത്തുന്നതെങ്ങനെയെന്ന് കുട്ടികൾ അറിയുന്നത്. ക്യാംപിന്റെ ഔചാരികമായ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് എ.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ.വി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.രാജേഷ് സ്വാഗതവും ധന്യ.വി നന്ദിയും പറഞ്ഞു.
![]() |
കളിയരങ്ങ്2018 |
കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തു.(15-08-2018)
ഉദുമ നിയോജക മണ്ഡലം എം എൽ.എ. കെ.കുഞ്ഞിരാമന്റെ പ്രത്യേക ആസ്തിവികസന ഫണ്ടിൽ നിന്നും തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് അനുവദിച്ച നാല് കമ്പ്യൂട്ടറിന്റെയും യുപിഎസിന്റെയും (108120 രൂപ)സ്വിച്ച് ഓൺ കർമ്മം പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. ഹെഡ്മിസ്ട്രസ്സ് ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ എന്നിവർ സംബന്ധിച്ച ചടങ്ങിൽ സ്കൂൾ ഐ.ടി കോർഡിനേറ്റർ അഭിലാഷ് സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.കെ നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.(15-08-2018)
ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വിപുലമായപരിപാടികളോടെ ആഘോഷിച്ചു.രാവിലെ ഹെഡ്മിസ്ട്രസ്സ് പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, പി.ടി.എ വൈ.പ്രസിഡണ്ട്.മുഹമ്മദ് കുഞ്ഞി എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധപരിപാടികളും നടന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കള്ല സമ്മാനം വിജിലൻസ് ഡി.വൈ.എസ്.പി കെ.ദാമോദരൻ നിർവ്വഹിച്ചു.
ലിറ്റിൽ കൈറ്റ്സ് - സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. (11-08-2018)
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ജി.എച്ച്.എസ്.തച്ചങ്ങാട്, ജി.എച്ച്.എസ്.എസ്.പാക്കം എന്നീ സ്ക്കുളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണൻ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ .വിജയകുമാർ , എസ്.ആർ.ജി. കൺവീനർ ശ്രീ. പ്രണാബ് കുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ശ്രീ. അഭിലാഷ് രാമ ൻ, ശ്രീ.ബിജു ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.സജിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.
തച്ചങ്ങാട് സ്കൂളിൽ വിത്തുപാകൽ ഉത്സവം (08-08-2018)
വിഷരഹിത പച്ചക്കറിക്കായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ്, പി.ടി.എ, മദർ പി.ടി.എ എന്നിവ സംയുക്തമായി സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിവിത്തുപാകൽ ഉത്സവം സംഘടിപ്പിച്ചു.വെണ്ട, പയർ, വെള്ളരി, വഴുതിന, കുമ്പളം, മത്തൻ തുടങ്ങിയ വിത്തുകളാണ് പാകിയത്.പി.ടി.എപ്രസിഡണ്ട് ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ പള്ളിക്കര കൃഷിഭവൻ ഓഫീസർ ഭാസ്ക്കരൻ വിത്തുപാകൽ ഉത്സവം ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, ഡോ.സുനിൽ കുമാർ, പ്രഭാവതി, തുങ്ങിയവർ പ്രസ്തുത പരിപാടികൾ സംബന്ധിച്ചു.പ്രധാനാധ്യാപിക എം.ഭാരതി ഷേണായി സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു.
![]() |
പള്ളിക്കര കൃഷിഭവൻ ഓഫീസർ ഭാസ്ക്കരൻ വിത്തുപാകൽ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു |
കാനത്തിന്റെ ജൈവവൈവിധ്യത്തെ നേരിട്ടറിഞ്ഞ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗങ്ങൾ(07-08-2018)
കോട്ടപ്പാറയിലെ ജൈവവൈവിധ്യങ്ങളുടെ കലവറയായ കാനത്തെ നേരിട്ടറിയാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗങ്ങൾ എത്തി. പലതരം ചെടികളും പൂക്കളും മരങ്ങളും പക്ഷികളും മറ്റ് ജീവജാലങ്ങളുമുള്ള പ്രത്യേകത കുട്ടികൾക്ക് വേറിട്ട അനുഭവമായി. വെള്ളച്ചാട്ടങ്ങളും നിറഞ്ഞുകവിഞ്ഞ വെള്ളക്കുഴികളിലും കുട്ടികൾ നിറഞ്ഞാടി. നീരുറവകളുടെ തുടക്കം കാനമാണെന്നും പ്രദേശത്തിന്റെ മുഴുവൻ ജലത്തിന്റെയും സ്രോതസ്സ് കാനമാണെന്നും ഇത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മൾക്കാണെന്നും കുട്ടികൾ തിരിച്ചറിഞ്ഞു. കാനത്തിന്റെ വഴിതുറക്കുന്നയിടത്ത് പേരാൽ നട്ട് കാനത്തെ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ബേക്കൽ ഗവ.ഹയർസെക്കന്ററി അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ജയപ്രകാശ് കുട്ടികൾക്ക് പരിസ്ഥിതി ക്ലാസ്സ് എടുത്തു. എഴുപതോളം കുട്ടികൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ കാനം യാത്രയിൽ പങ്കുകൊണ്ടു. പരിസ്ഥിിതി ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, മലയാളം അധ്യാപകനായ അഭിലാഷ് രാമൻ എന്നിവർ കാനം യാത്രയ്ക്ക് നേതൃത്വം നൽകി.
കാനം യാത്ര_മാതൃഭൂമി കാഴ്ച 10-08-2018 |
സംസ്കൃതം അക്കാദമിക് കൗൺസിൽ ബേക്കൽ സബ് ജില്ലാ മത്സരത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ച വിജയം(07-08-2018).
സംസ്കൃതം അക്കാദമിക് കൗൺസിൽ ബേക്കൽ സബ് ജില്ല സംസ്കൃതം വിദ്യാർത്ഥികൾക്കായി നടത്തിയ ബേക്കൽ ഉപജില്ല മത്സരങ്ങളിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ശ്രദ്ധേയമായ വിജയം നേടി. രാമായണ പാരായണത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്വാതി കൃഷ്ണ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ ആര്യനന്ദ രണ്ടാം സ്ഥാനം നേടി .യു.പി വിഭാഗം പ്രശ്നോത്തരിത്തിൽ ശ്രീനന്ദ എ മൂന്നാം സ്ഥാനവും നേടി.എൽ.പി പ്രശ്നോത്തരത്തിൽ പൃഥ്വിരാജ് രണ്ടാംസ്ഥാനവും നിവേദ്യ കെ എസ് മൂന്നാം സ്ഥാനവും നേടി.
![]() |
സംസ്കൃതം അക്കാദമിക് കൗൺസിൽ ബേക്കൽ സബ് ജില്ലാ മത്സരത്തിൽ വിജയിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ |
ഇലക്കറിമേളസംഘടിപ്പിച്ചു.(07-08-2018)
ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി തച്ചങ്ങാട് ഗവ.ഹെെസ്കൂളിൽ ഇലക്കറിമേളസംഘടിപ്പിച്ചു. 1 മുതൽ 4 വരെക്ലാസുകളിലെ കുട്ടികളുടെയുംരക്ഷിതക്കളുടെയും അധ്യാപകരുടെ യും സഹകരണത്തോടെ 40 ലേറെ ഭക്ഷ്യവിഭവങ്ങളാണ് പ്രദർശിപ്പിച്ചത്.ഹെഡ് മിസ്ട്രസ്സ് എം. ഭാരതി ഷേണായി പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.പരിസ്ഥിത് ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട്ഇലക്കറികളുടെ പ്രധാന്യത്തെ ക്കുറിച്ച് ക്ലാസെടുത്തു. മദർ പി. ടി.എ പ്രസിഡന്റ് ശ്രീമതി സുജാത ബാലൻസീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, തുങ്ങിയവർ പ്രസ്തുത പരിപാടികൾ സംബന്ധിച്ചു.രാജേഷ് എം സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.
![]() |
ഇലക്കറിമേള |
സഡാക്കോ കൊക്കുമായി തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ.(06-08-2018)
ഹിരോഷിമ ദിനത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. 1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു[1]. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട് അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി. സഡാക്കോ കൊക്കു നിർമ്മിച്ച് കുട്ടികൾ സ്കൂൾ മരത്തിൽ തൂക്കി സഡാക്കോ സസാക്കിയുടെ ഓർമ്മ പുതുക്കി.സഡാക്കോ കൊക്കു നിർമ്മാണത്തിന് അധ്യാപികമാരായ ഷീജ, ധന്യ, സുനന്ദ എന്നിവർ നേതൃത്വം നൽകി.
![]() |
സഡാക്കോ കൊക്കുമായി തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ |
ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.(06-08-2018)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. രാവിലെ ജൂനിയർ റെഡ്ക്രോസ്സിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ പ്രത്യേക അസംബ്ലി നടന്നു. രാവിലെ .യുദ്ധവിരുദ്ധ പ്രമേയമുള്ള പ്രാർത്ഥനയും വാർത്താവതരണവും നടന്നു. അശ്വിൻഗീത് വാർത്ത വായിച്ചു. രസിക യുദ്ധ വിരുദ്ധ പ്രസംഗം നടത്തി. സോഷ്യൽ സയൻസ് അദ്ധ്യാപിക സവിത ഹിരോഷിമ-നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ അനിൽ കുമാർ സ്വാഗതം പറഞ്ഞു.ഉച്ചയ്ക്ക് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒമ്പതാം തരം എ യിലെ നീരജ് രാജഗോപാൽ, യു.പി വിഭാഗത്തിൽ ആകാശ്, എൽ.പി.വിഭാഗത്തിൽ കാർത്തിക് എന്നിവർ വിജയികളായി. യുദ്ധവിരുദ്ധ ആശയം പ്രചരിപ്പിക്കാനുള്ള ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരത്തിൽ പത്താം തരം എ ഒന്നാം സ്ഥാനവും പത്താം തരം സി രണ്ടാം സ്ഥാനവും യു.പി വിഭാഗത്തിൽ ആറാം തരം ബി ഒന്നാം സ്ഥാനവും ഏഴാംതരം ബി രണ്ടാം സ്ഥാനവും നേടി.
![]() |
യുദ്ധവിരുദ്ധ പ്രതിജ്ഞ |
രാമായണം പ്രശ്നോത്തരി മത്സരം, രാമായണ പാരായണ മത്സരം എന്നിവ നടത്തി.(03-08-2018)
ഗവ.ഹൈസ്കൂൾ തച്ചങ്ങാട് സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രാമായണം പ്രശ്നോത്തരി മത്സരം, രാമായണ പാരായണ മത്സരം എന്നിവ നടത്തി. വിജയികൾക്ക് പ്രഥമാധ്യാപിക ഭാരതിഷേണായി സമ്മാനങ്ങൾ വിതരണം ചെയ്തു. LP വിഭാഗം ക്വിസ് മത്സരത്തിൽ കാർത്തിക്, പൃഥ്വിരാജ്, യു.പി വിഭാഗത്തിൽ നിന്നും ശ്രീനന്ദ എ, മാളവിക PT, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആര്യനന്ദ, അഭിനവ് എന്നിവർ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. രാമായണം പാരായണ മത്സരത്തിൽ കീർത്തന കെ.എസ്, ആതിര എന്നിവരും ഹൈസ്കൂൾ തലത്തിൽ മൻമിത, സ്വാതി കൃഷ്ണ എന്നിവരും ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
![]() |
ഗവ.ഹൈസ്കൂൾ തച്ചങ്ങാട് സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന രാമായണം പ്രശ്നോത്തരിയിൽ നിന്ന്. |
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മുലയൂട്ടൽ വാരം ആഘോഷിച്ചു. (02-08-2018)
കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി, ലോകമെമ്പാടും ആഗസ്റ്റ് 1 മുതൽ 7 വരെ മുലയൂട്ടൽ വാരം ആഘോഷിക്കുന്നു .അതിന്റെ ഭാഗമായി കേരള സർക്കാർ, വനിതാ ശിശു വികസന വകുപ്പ്എെ.സി.ഡി.എസ്. കാഞ്ഞങ്ങാട് അഡീഷണൽ എന്നിവ സംയുക്തമായിതച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി പോസ്റ്റർ രചന, ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. ഉപന്യാസ രചനാമത്സരത്തിൽ പത്താം തരം എ ക്ലാസ്സിലെ ആര്യ.കെ, പത്താം തരം എ ക്ലാസ്സിലെ അപർണ്ണ, ഒമ്പതാം തരം ഡി ക്ലാസ്സിലെ അക്ഷയ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പോസ്റ്റർ രചനാ മത്സരത്തിൽ പത്താം തരം എ ക്ലാസ്സിലെ അഭിരാം വിജയൻ, എട്ടാം തരം എ ക്ലാസ്സിലെ അശ്വൻ.കെ, എട്ടാം തരം എഡി ക്ലാസ്സിലെ സ്വാസ്തിക്ക് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും, യു.പി വിഭാഗം പോസ്റ്റർ രചനാ മത്സരത്തിൽ 8 എ യിലെ ആകാശ്.പി, 5 എ യിലെ ഫാത്തിമത്ത് റാഫ എം.കെ ഒന്നും രണ്ടും സ്ഥാനവും 6 ബിയിലെ ഖിബിത്തിയ, 7 ബിയിലെ അക്ഷയ വി മൂന്നാം സ്ഥാനവും നേടി. പരിപാടിക്ക് കൗൺസിലർ അദ്ധ്യാപിക ബിന്ദു നേതൃത്വം നൽകി.
![]() |
ഉമ്പായിയെ അനുസ്മരിച്ച് ഇന്നത്തെ കുട്ടി റേഡിയോ പരിപാടികൾ(02-08-2018)
തച്ചങ്ങാട് പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ അകാല നിര്യാണം ത്തിൽ അനുശോചനം രേഖപ്പെടുത്തിയും അദ്ദേഹത്തിന്റെ ഗസൽ സംഭാവനകളെ സ്മരിച്ചും തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ കുട്ടി റേഡിയോ. എല്ലാദിവസവും രാവിലെ നടക്കുന്ന പരിപാടികളിൽ ഇന്നത്തെ പരിപാടികളെല്ലാം ഉമ്പായിക്ക് സമർപ്പിച്ചതായിരുന്നു.രാവിലത്തെ വാർത്താ വായനയിൽ നിറഞ്ഞുനിന്നതും ഉമ്പായിയും അദ്ദേഹത്തിന്റെ ഗസലുമായിരുന്നു.പരിപാടികളെല്ലാം അവതരിപ്പിച്ചത്കുട്ടികളായിരുന്നു. ഉച്ചയ്ക്ക് ഉമ്പായിയുടെ വ്യത്യസ്തമായ ഗസലുകൾ പ്രക്ഷേപണം ചെയ്തു.
പച്ചക്കറി വിളവെടുപ്പു തുടങ്ങി (01-08-2018)
തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. വഴുതന, മരച്ചീനി, പയർ തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. വിളവെടുപ്പ് നടത്തിയ പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്.പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ്.പിലിക്കോടാണ് പച്ചക്കറിക്കൃഷിക്ക് മേൻനോട്ടം വഹിക്കുന്നത്.
![]() |
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തിയപ്പോൾ |
പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്ത് തച്ചങ്ങാട്ടെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ(01-08-2018)
ലോക ഭൗമ പരിധി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സീഡ്പ്രവർത്തകർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. ഓരോ വർഷവും മനുഷ്യൻ ഉപയോഗിക്കുന്ന ഭൂമിയുടെ വിഹിതം അവസാനിപ്പിക്കുന്നത് ഓർമ്മിപ്പിക്കുന്ന ദിനമാണ് ഭൗമപരിധി ദിനം.സ്കൂളിലെ പാലമരത്തിനു ചുറ്റും നിന്ന് മണ്ണിനെയും വിണ്ണിനെയും മരത്തിനെയും സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ്സ് ഭാരതി ഷേണായി, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ലൈബ്രറി കൺവീനർ ഡോ.സുനിൽ കുമാർ, പരിസ്ഥിതി കൺവീനർ മനോജ് പീലിക്കോട് , അഭിലാഷ് രാമൻ, ശ്രീജിത്ത.കെ, രാജു, സജിത.കെ എന്നിവർ പ്രതിജ്ഞ യിൽ പങ്കാളിയായി. സീഡ് ക്ലബ്ബ് ലീഡർ ആര്യ, ഷോബിത്ത് എന്നിവർ പ്രതിജ്ഞ ചൊല്ലി്ക്കൊടുത്തു.
![]() |
ലോക ഭൗമ പരിധി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുന്നു. |
Thursday, May 20, 2021
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു (01-08-2018)
തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്വെയർ രൂപത്തിലേക്ക് മാറുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് എെ.ടി ക്ലബ്ബ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം , കന്നട, ഹിന്ദി,സംസ്കൃതം, അറബി വിഭാഗങ്ങളലായി മൂവായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നന്ദന, നിമിത, ഹൃദ്യ, ശ്രതി, ശ്രേയ എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.
![]() |
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിൽ. |
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു.(01-08-2018)
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം, ഇന്റർനാഷണൽ അസ്ട്രാണമിക് യൂണിയന്റെ നൂറാം വാർഷികം എന്നിവയൊക്കെ ഒത്തുചേരുന്ന വർഷമാണ് 2019. ശാസ്ത്രരംഗത്തെ ഈ കുതിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ടുനില്കുന്ന ശാസ്ത്രപ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2018-19 ലെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ക്ലാസ് റൂം പ്രവർത്തനങ്ങളെയും അതിന്റെ ഭാഗമായി വരുന്ന മൂല്യനിർണയ പ്രവർത്തനങ്ങളെയും കൂടുതൽ സർഗാത്മകമാക്കുന്നതിനുള്ള അന്വേഷണാത്മക പ്രവർത്തനം കൂടിയാണ് ഈ വർഷത്തെ വിജ്ഞാനോത്സവം. അതോടൊപ്പം ബഹുമുഖബുദ്ധിയുടെ വിവിധ തലങ്ങൾ കൂടി പരിഗണിക്കുന്നു.
![]() |
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്ന യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ നിന്ന് |
ബഹിരാകാശഗവേഷണം, ബഹിരാകാശചരിത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ജ്യോതിശ്ശാസ്ത്രത്തിന്റെ വിവിധ മേഖലകൾ തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും വിജ്ഞാനോത്സവം ഊന്നൽ നൽകുക. 'ആ വലിയ കുതിപ്പിന്റെ 50 വർഷങ്ങൾ' എന്ന വിഷയത്തിലൂന്നിയായിരിക്കും വിജ്ഞാനോത്സവത്തിന്റെ സ്കൂൾതലം. തുടർന്ന് മേഖലാതലവും ജില്ലാതലവും. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവധിക്കാലത്ത് വിവിധ ഗവേഷണ സ്ഥാപനങ്ങൾ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ശാസ്ത്രപര്യടനവും ആസൂത്രണം ചെയ്തിട്ടുണ്ട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന് പ്രണാബ് കുമാർ,നിമിത പി.വി, രജിഷ പി.വി, റിൻഷ എം, ഡോ.സുനിൽകുമാർ,അഭിലാഷ് രാമൻ എന്നിവർ നേതൃത്വം നൽകി
തച്ചങ്ങാട്ടെ വിദ്യാർത്ഥികൾക്ക് അഗ്നി സുരക്ഷയുടെ പാഠങ്ങൾ പകർന്ന് ഫയർ & റസ്ക്യു വകുപ്പിന്റെ ലൈവ് ഡെമോ.(31-07-2018)
നിത്യ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന വ്യത്യസ്ത അപകടസാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക പരിശീലവുമായി കാഞ്ഞങ്ങാട് ഫയർ & റസ്ക്യു സ്റ്റേഷൻ. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് സ്കൂൾ സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന പരിശീലനം നൽകിയത്. പാചക വാതകം ഉപയോഗിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങളും സ്കൂളിലും മറ്റ് കെട്ടിടങ്ങളിലും ഉണ്ടായേക്കാവുന്ന തീപ്പിടുത്തം, ഭൂകമ്പം, പ്രകൃതി ദുരന്തങ്ങൾ എന്നിവയെയും സമയോചിതമായും ശാസ്ത്രീയമായും നേരിടാനുള്ള പ്രായോഗിക പരിശീലനമാണ് നൽകിയത്.
സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം സംഘടിപ്പിച്ചു.(28-07-2018)
തച്ചങ്ങാട്. തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ ഒന്നു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല.ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം .പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.കെയുമാണ് പരിശീലനം നൽകിയത്.
ചാന്ദ്ര പക്ഷാചരണം-(21-07-2018)
ചാന്ദ്ര പക്ഷാചാരണത്തിന്റെ ഭാഗമായി രണ്ടാഴ്ച നീണ്ട പ്രവർത്തനങ്ങൾ നടന്നു. ആകാശ നിരീക്ഷണം,'ഞാൻ ചന്ദ്രനിൽ' ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, ഡിജിറ്റൽ ക്വിസ്സ് മത്സരം, വീഡിയോ പ്രദർശനം എന്നിവ നടന്നു.സയൻസ് ക്ലബ്ബ് കൺവീനർ നിമിത.പി.വി.പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം വിജയികൾ
- അഭിരാം വിജയൻ
- ഗിതിൻ
- ബദറുൽ മുനീർ
സമ്മാനർഹമായ ഡിജിറ്റൽപോസ്റ്റർ
കുട്ടി റേഡിയോ പുന:പ്രക്ഷേപണം ആരംഭിച്ചു.(16-07-2018)
കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേഡിയോ ആയ കുട്ടി റേഡിയോയുടെ ഈ വർഷത്തെ പ്രക്ഷേപണം ആരംഭിച്ചു. സർഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്ക്കാരം എന്നതാണ് കുട്ടി റേഡിയോയുടെ സന്ദേശം. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടേയും പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ സഹകരണത്തോടെയും നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. നാഷണൽ കരിക്കുലം ഫ്രയിം വർക്കിൽ നിന്നും ആശയസമീകരണം നടത്തി വിദ്യാർത്ഥികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനാലാണ് ഈ പദ്ധതിക്ക് 'കുട്ടി റേഡിയോ' എന്ന പേർ നൽകിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 35 ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബ്, ഭക്ഷണ ശാല എന്നിവിടങ്ങളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപക, ജീവനക്കാരിലേക്കുമെത്തുക. പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.കുട്ടി റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് എെ.ടി ക്ലബ്ബ് വിദ്യാർത്ഥികളാണ്.കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത് 17-01-2018 ൽ കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബുവാണ്.
കുട്ടി റേഡിയോ ഉദ്ഘാടന വീഡിയോ കാണാംകുട്ടി റേഡിയോ
ജില്ലാ അമേച്വർ തൈക്കോണ്ടോ ചാമ്പ്യൻ ഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ചവിജയം (15-07-2018)
കാഞ്ഞങ്ങാട് നെഹ്റുകോളേജിൽ വെച്ചുനടന്ന ജില്ലാ അമേച്വർ തൈക്കോണ്ടോ ചാമ്പ്യൻ ഷിപ്പിൽ 6 മെഡലും 5 പേർക്ക് സെലക്ഷനുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ചവിജയം. കാഡറ്റ് വിഭാഗത്തിൽ ഗോൾഡ് മെഡലുമായി രഹ്ന പിയും, സിൽവർ മെഡലുമായി അഭിന, ശ്രുതിന,രസ്ന , അനാമിക എന്നിവരും,ജൂനിയർ വിഭാഗത്തിൽ അശ്വിനും വിജയം നേടി. വിജയികൾക്ക് സ്കൂൾ അസംബ്ളിയിൽ വെച്ച് അനുമോദനം നൽകി.
ആകാശവിസ്മയം സിനിമ കണ്ട് തച്ചങ്ങാട്ടെ കുട്ടികൾ (11-07-2018)
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആകാശവിസ്മയം എന്ന ശാസ്ത്രസിനിമ കാണാൻ പാലക്കുന്ന് രജ്ഞീസ് തീയേറ്ററിൽ പോയി.104 കുട്ടികൾപങ്കെടുത്തു.സിനിമ തീയേറ്ററിൽ പോയികാണാത്തനിരവധികുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.ശാസ്ത്രബോധവും യുക്തിബോധവും വളർത്താൻ ഉകരിക്കുന്ന സിനിമയാണത്. സിനിമയ്ക്കുശേഷം കുട്ടികളോട് സിനിമയെ എങ്ങനെ മനസ്സിലാക്കി എന്ന ശീർഷകത്തിൽചർച്ചസംഘടിപ്പിച്ചു.
2018-19 വർഷത്തെ പി.ടി.എ ഭാരവാഹികൾ
- ഉണ്ണികൃഷ്ണൻ പൊടിപ്പളം(പ്രസിഡണ്ട്)
- കുഞ്ഞബ്ദുള്ള മൗവ്വൽ(വൈസ്.പ്രസിഡണ്ട്)
- ഭാരതി ഷേണായി(കൺവീനർ)
- വിജയകുമാർ(ട്രഷറർ)
- ടി.വി നാരായണൻ
- വി.കെ ഗോപലൻ
- സുരേഷ്. സി.വി
- സുരേഷ് തച്ചങ്ങാട്
- രാജേഷ് തച്ചങ്ങാട്
- സുജാത ബാലൻ
- നളിനി.കെ
- കുഞ്ഞബ്ദുള്ള .പി.കെ
- എൻ.ജി. വിജയൻ
- അധ്യാപക പ്രതിനിധികൾ
- മുരളി.വി.വി
- പ്രണവ് കുമാർ
- സുനിൽ കുമാർ നായർ .കെ
- അഭിലാഷ്.എം
- രാജു.എ
- മനോജ്കുമാർ പീലിക്കോട്
- അജിത.ടി
- ജസിത.കെ.ആർ
2018-19 വർഷത്തെ മദർ പി.ടി.എ ഭാരവാഹികൾ
1 സുജാത ബാലൻ (പ്രസിഡണ്ട്) 2 നളിനി.കെ( വൈസ്.പ്രസിഡണ്ട്) 3 ബാലാമണി 4 ചിത്രലേഖ. 5 ദീപ.കെ. 6 ജ്യോതി.ടി 7 കദീജ 8 അനിത.എ.ആർ 9 പ്രമീള 10 പുഷ്പാവതി 11 രജനി കഞ്ഞിരാമൻ 12 രജിത.കെ 13 സരിത.പി 14 ഷിജിതമോഹൻ 15 വിജിത മനോജ് 16 അംബികഗംഗാധരൻ 17 അജിത.ടി
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
അറിവിനായി ഒന്നിക്കാം എന്ന മുദ്രാവാക്യം മുൻനിർത്തി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ' റീഡിങ്ങ് അംബാസിഡർ' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു...