Sunday, August 28, 2016
Tuesday, August 23, 2016
Sunday, August 21, 2016
Wednesday, August 17, 2016
Monday, August 15, 2016
Sunday, August 14, 2016
Thursday, August 11, 2016
Monday, August 8, 2016
റിയോ ഒളിമ്പിക്‌സിന് കൂട്ടയോട്ടവും ഫുട്ബോൾ സാൌഹൃദ മത്സരവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ബ്രസീസില്‍ നടക്കുന്ന റിയോ ഒളിമ്പിക്‌സിന് ആശംസകൾ അർപ്പിച്ച് കൊണ്ടും ഇന്ത്യൻ ഒളിമ്പിക് ടീമിന് വിജയാശംസകൾ നേർന്ന് കൊണ്ട് തച്ചങ്ങാട് ഗവ: ഹൈസ്കൂളിൽ കൂട്ടയോട്ടവും അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ഫുട്ബോൾ ബ്രൗഹൃദ മത്സരവും വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.
തുടർന്ന് സ്പോര്‍ട്സ് മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. കൂട്ടയോട്ടവും ഫുട്ബോൾ മത്സരവും ഡി.സി.ആർ.ബി ഡി.വൈ.എസ്.പി.കെ.ദാമോദരൻ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.വി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ വി.കെ.ഗോപാലൻ, മദർ പിടിഎ പ്രസിഡണ്ട് സുജാത ബാലൻ, കെ.നളിനി, ടി.വി കുമാരൻ, പി.ബാലക്യഷ്ണൻ, അബ്ദുൾ ജമാൽ, സി.പി.വി.വിനോദ് കുമാർ, എ.വിജയ കുമാരൻ, വി.എ. പ്രകാശൻ എന്നിവർ ആശംസകൾ നേർന്നു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ പി.ഗോപി കുട്ടികൾക്ക് സ്പോര്‍ട്സ് മോട്ടിവേഷൻ ക്ലാസെടുത്തു ഹെഡ്മിസ്ട്രസ് ഭാരതി ഷേണായി സ്വാഗതവും കെ.പി ബിജു നന്ദിയും പറഞ്ഞു.
സ്കൂള്‍ മരച്ചുവട്ടില്‍ ചെറു പയര്‍ ഔഷധക്കഞ്ഞി വിളമ്പിക്കൊണ്ടും പയര്‍ വൈവിധ്യങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചും അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള വിവിധ സ്കൂൾ തല പരിപാടികൾക്ക് സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ തുടക്കമിട്ടു. 'ഭക്ഷണം ഔഷധം' എന്ന പേരില്‍ നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും, പഴയ തലമുറയെ സംരക്ഷിച്ചു പോന്ന ആരോഗ്യ ശീലങ്ങളെ പുതു തലമുറക്ക് പരിചയപ്പെടുത്താനായി ആരോഗ്യ ബോധ വല്‍ക്കരണ ക്ലാസും നടന്നു. ചെറുപയർ അടക്കം പതിനൊന്നോളം ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഔഷധക്കഞ്ഞി രചിച്ചു കൊണ്ട് മാതൃഭൂമി പ്രതിനിധി ശ്രീ. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
നാടന്‍ ഭക്ഷ്യ വിഭവങ്ങളൊരുക്കല്‍ മല്‍സരം ക്ലാസ് തലത്തിൽ സംഘടിപ്പിക്കപ്പെട്ടു. നാന്നൂറോളം നാടന്‍ ഭക്ഷ്യ വിഭവ വൈവിധ്യങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി മത്സരത്തിനെത്തിച്ചു.
അധ്യാപകരായ അഭിലാഷ്, സുനിൽ കുമാർ നായർ, ബിന്ദു. പി എന്നിവര്‍ വിജയികളെ തെരഞ്ഞെടുത്തു.
ആരോഗ്യ ബോധ വല്‍ക്കരണ ക്ലാസിന് തൃക്കരിപ്പൂരിലെ പാരമ്പര്യ വൈദ്യന്‍ ശ്രീ ശിവ പ്രസാദ് നേതൃത്വം നല്‍കി . ഹെഡ്മിസ്ട്രസ് ഭാരതി ക്ഷേണായി ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയര്‍മാന്‍ വികെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി സുജാത, സ്റ്റാഫ് സെക്രട്ടറി രാജേഷ് എംപി, സീഡ് കോര്‍ഡിനേറ്റര്‍ രാജശ്രീ കെ, രക്ഷിതാക്കള്‍, വിവിധ ക്ലബ്ബ് അംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു.
Saturday, August 6, 2016
വായനാ ദിനം
അമ്മ ലെബ്രറിയുമായി
തച്ചങ്ങാട് ഗവ: ഹൈസ്ക്കൂള്‍
ബേക്കലം: വായനയുടെ ലോകത്തേക്ക് അമ്മമാരെക്കൂടി എത്തിക്കാന്‍ അമ്മ ലൈബ്രറിയുമായി തച്ചങ്ങാട് ഗവ: ഹൈസ്ക്കൂള്‍. കുട്ടികള്‍ക്കൊപ്പം, അമ്മമാരും വായിക്കുമ്പോള്‍ കുട്ടികളിലെ വായനാശീലം വര്‍ദ്ധിക്കുമെന്ന തിരിച്ചാണ് അമ്മ ലെബ്രറി തുടങ്ങാന്‍ പ്രേരണയായത്.
നിലവില്‍ സ്കൂളില്‍ മാതൃസമിതിയുണ്ട്. ഇവരിലൂടെ വീടുകളിലേക്ക് പുസ്തകം എത്തിക്കുന്നതാണ് പദ്ധതി. വായ വാരാഘോഷത്തോടനുബന്ധിച്ചാണ് പദ്ധതി തുടങ്ങിത് . ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ അനുമോദിച്ചു. തുടർന്ന് അരവത്ത് പ്രവാസി കൂട്ടായ്മ യു.എ.ഇ കമ്മററിയുടെ പഠനോപകരണ വിതരണവും നടന്നു.
പി.ടി.എ.പ്രസിഡണ്ട് വി.വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യോത്സവവും സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിനോദ് കുമാർ പെരുമ്പള നിര്‍വഹിച്ചു. പി.ബാലകൃഷ്ണന്‍ വായന സന്ദേശം നല്‍കി. കഴിഞ്ഞ പത്താം ക്ലാസ്ബാച്ച് നൽകിയ മൈക്ക് സെറ്റ് പ്രധാന അധ്യാപിക ഭാരതി ഷെണായി ഏറ്റുവാങ്ങി. സ്കൌട്ട് ആന്‍റ് ഗൈഡ് യൂണിറ്റ് സ്ക്കൂൾ വായനശാലയിലേക്ക് നൽകിയ പുസ്തകങ്ങൾ ലൈബ്രറി കൺവീനർ എം. അഭിലാഷും ഏറ്റു വാങ്ങി. വി.കെ.ഗോപാലൻ, സുജാത ബാലൻ, എം.പി.രാജേഷ് കുമാർ, സി.പി.വി വിനോദ് കുമാർ, കെ.ടി.വി അനിൽകുമാർ, വിജയകുമാർ, രവി കെ.വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയില്‍ ഒപ്പു മരം തീര്...