Monday, August 8, 2016

സ്കൂള്‍ മരച്ചുവട്ടില്‍ ചെറു പയര്‍ ഔഷധക്കഞ്ഞി വിളമ്പിക്കൊണ്ടും പയര്‍ വൈവിധ്യങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചും അന്താരാഷ്ട്ര പയര്‍  വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള വിവിധ സ്കൂൾ തല പരിപാടികൾക്ക് സീഡ്  ക്ലബ്ബ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ  തുടക്കമിട്ടു. 'ഭക്ഷണം ഔഷധം' എന്ന പേരില്‍ നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും, പഴയ തലമുറയെ സംരക്ഷിച്ചു പോന്ന ആരോഗ്യ ശീലങ്ങളെ പുതു തലമുറക്ക്  പരിചയപ്പെടുത്താനായി ആരോഗ്യ ബോധ വല്‍ക്കരണ ക്ലാസും നടന്നു. ചെറുപയർ അടക്കം പതിനൊന്നോളം ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഔഷധക്കഞ്ഞി രചിച്ചു കൊണ്ട് മാതൃഭൂമി പ്രതിനിധി ശ്രീ. രാജന്‍  പരിപാടി ഉദ്ഘാടനം ചെയ്തു.
നാടന്‍ ഭക്ഷ്യ വിഭവങ്ങളൊരുക്കല്‍ മല്‍സരം ക്ലാസ് തലത്തിൽ സംഘടിപ്പിക്കപ്പെട്ടു. നാന്നൂറോളം നാടന്‍ ഭക്ഷ്യ വിഭവ വൈവിധ്യങ്ങള്‍ കുട്ടികള്‍  തയ്യാറാക്കി മത്സരത്തിനെത്തിച്ചു.
അധ്യാപകരായ അഭിലാഷ്, സുനിൽ കുമാർ നായർ, ബിന്ദു. പി  എന്നിവര്‍ വിജയികളെ തെരഞ്ഞെടുത്തു.
ആരോഗ്യ ബോധ വല്‍ക്കരണ ക്ലാസിന് തൃക്കരിപ്പൂരിലെ പാരമ്പര്യ വൈദ്യന്‍  ശ്രീ ശിവ പ്രസാദ് നേതൃത്വം നല്‍കി . ഹെഡ്മിസ്ട്രസ്  ഭാരതി ക്ഷേണായി ഉദ്ഘാടനം ചെയ്തു. എസ്‌ എം സി  ചെയര്‍മാന്‍ വികെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി സുജാത, സ്റ്റാഫ് സെക്രട്ടറി രാജേഷ് എംപി, സീഡ്  കോര്‍ഡിനേറ്റര്‍ രാജശ്രീ കെ,  രക്ഷിതാക്കള്‍, വിവിധ ക്ലബ്ബ് അംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...