Saturday, August 6, 2016

വായനാ ദിനം

അമ്മ ലെബ്രറിയുമായി

തച്ചങ്ങാട് ഗവ: ഹൈസ്ക്കൂള്‍

ബേക്കലം: വായനയുടെ ലോകത്തേക്ക്  അമ്മമാരെക്കൂടി എത്തിക്കാന്‍ അമ്മ ലൈബ്രറിയുമായി തച്ചങ്ങാട് ഗവ: ഹൈസ്ക്കൂള്‍.        കുട്ടികള്‍ക്കൊപ്പം, അമ്മമാരും വായിക്കുമ്പോള്‍ കുട്ടികളിലെ വായനാശീലം വര്‍ദ്ധിക്കുമെന്ന തിരിച്ചാണ് അമ്മ ലെബ്രറി തുടങ്ങാന്‍    പ്രേരണയായത്‌.     

നിലവില്‍ സ്കൂളില്‍  മാതൃസമിതിയുണ്ട്. ഇവരിലൂടെ വീടുകളിലേക്ക് പുസ്തകം എത്തിക്കുന്നതാണ് പദ്ധതി.   വായ വാരാഘോഷത്തോടനുബന്ധിച്ചാണ് പദ്ധതി തുടങ്ങിത് . ഉദുമ എം.എൽ.എ  കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ അനുമോദിച്ചു.  തുടർന്ന് അരവത്ത് പ്രവാസി കൂട്ടായ്മ യു.എ.ഇ കമ്മററിയുടെ  പഠനോപകരണ വിതരണവും നടന്നു.

പി.ടി.എ.പ്രസിഡണ്ട് വി.വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യോത്സവവും സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിനോദ് കുമാർ പെരുമ്പള നിര്‍വഹിച്ചു.   പി.ബാലകൃഷ്ണന്‍  വായന സന്ദേശം  നല്‍കി. കഴിഞ്ഞ  പത്താം ക്ലാസ്ബാച്ച്‌ നൽകിയ മൈക്ക് സെറ്റ്  പ്രധാന അധ്യാപിക ഭാരതി ഷെണായി ഏറ്റുവാങ്ങി. സ്കൌട്ട് ആന്‍റ് ഗൈഡ് യൂണിറ്റ് സ്ക്കൂൾ വായനശാലയിലേക്ക് നൽകിയ പുസ്തകങ്ങൾ ലൈബ്രറി കൺവീനർ എം. അഭിലാഷും ഏറ്റു  വാങ്ങി. വി.കെ.ഗോപാലൻ, സുജാത ബാലൻ, എം.പി.രാജേഷ് കുമാർ, സി.പി.വി വിനോദ് കുമാർ, കെ.ടി.വി അനിൽകുമാർ, വിജയകുമാർ, രവി കെ.വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...