Monday, August 8, 2016

റിയോ ഒളിമ്പിക്‌സിന് കൂട്ടയോട്ടവും  ഫുട്ബോൾ  സാൌഹൃദ മത്സരവും സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: ബ്രസീസില്‍ നടക്കുന്ന റിയോ ഒളിമ്പിക്‌സിന് ആശംസകൾ അർപ്പിച്ച് കൊണ്ടും ഇന്ത്യൻ ഒളിമ്പിക് ടീമിന് വിജയാശംസകൾ നേർന്ന് കൊണ്ട് തച്ചങ്ങാട് ഗവ: ഹൈസ്കൂളിൽ കൂട്ടയോട്ടവും അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ഫുട്ബോൾ ബ്രൗഹൃദ മത്സരവും വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.

തുടർന്ന് സ്പോര്‍ട്സ് മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. കൂട്ടയോട്ടവും ഫുട്ബോൾ മത്സരവും ഡി.സി.ആർ.ബി ഡി.വൈ.എസ്.പി.കെ.ദാമോദരൻ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.വി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ വി.കെ.ഗോപാലൻ, മദർ പിടിഎ പ്രസിഡണ്ട് സുജാത ബാലൻ, കെ.നളിനി, ടി.വി കുമാരൻ, പി.ബാലക്യഷ്ണൻ, അബ്ദുൾ ജമാൽ, സി.പി.വി.വിനോദ് കുമാർ, എ.വിജയ കുമാരൻ, വി.എ. പ്രകാശൻ എന്നിവർ ആശംസകൾ നേർന്നു.  

ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ പി.ഗോപി കുട്ടികൾക്ക് സ്പോര്‍ട്സ് മോട്ടിവേഷൻ ക്ലാസെടുത്തു ഹെഡ്മിസ്ട്രസ് ഭാരതി ഷേണായി സ്വാഗതവും  കെ.പി ബിജു നന്ദിയും പറഞ്ഞു.

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...