തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ തച്ചങ്ങാടിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ
ദിനം ശാസ്ത്ര ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ
വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.രാവിലെ വിദ്യാർത്ഥികളും അധ്യാപകരും
ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ
സ്വാതികൃഷ്ണ ചൊല്ലിക്കൊടുത്തു.തുടർന്ന് ജൂനിയർറെഡ്ക്രോസ്സ്, സ്കൗട്ട് ആൻഡ്
ഗൈഡ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽലഹരി വിരുദ്ധ സന്ദേശങ്ങളുള്ള
പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലിനടന്നു.ഉച്ചയ്ക്ക് 12 ന് ലഹരി ക്കെതിരെ
ബോധവൽക്കരണ ക്ലാസ്സ് നടന്നു.തച്ചങ്ങാട് ഹെൽത്ത് സെന്ററിലെ ജുനിയർഹെൽത്ത്
ഇൻസ്പെക്ടർ പി.കുഞ്ഞികൃഷ്ണൻ ക്ലാസ്സ് നയിച്ചു.തുടർന്ന് പി.വി.രജിഷ ടീച്ചർ
സംവിധാനം ചെയ്ത ഒമ്പത് ഡി ക്ലാസ്സിലെ വിദ്യാർത്ഥിളുടെ ലഹരി വിരുദ്ധ നാടകവും
ഉണ്ടായി. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ
പോസ്റ്റർപ്രദർശനവും,അദ്ധ്യാപകനായ പ്രണാബ് കുമാർ തയ്യാറാക്കിയ
ലഹരിക്കെതിരെയുള്ള ബ്രോഷറിന്റെ വിതരണവും നടന്നു.
No comments:
Post a Comment