തച്ചങ്ങാട് : ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ വിപുലമായ
ജൈവോദ്യാനമൊരുങ്ങുന്നു തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ. സ്കൂളിലെ പരിസ്ഥിതി
ക്ലബ്ബിന്റെ നേതൃത്വത്തിൽ 150 ഓളം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട സസ്യങ്ങൾ
വെച്ചുപിടിപ്പിച്ചുകൊണ്ട് ഔഷധസസ്യോദ്യാനത്തിന്റെ പ്രവൃത്തി
നടക്കുന്നത്.കാഞ്ഞങ്ങാട്ടെ പ്രസിദ്ധ പാരമ്പര്യ വൈദ്യനും കേരള സംസ്ഥാന
സർക്കാരിന്റെ വനമിത്ര പുരസ്കാര ജേതാവുമായരവീന്ദ്രൻ മൈക്കീൽ ചരകൻ ആണ്
സൗജന്യമായി ഔഷധ സസ്യങ്ങൾ നൽകിയത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും
കാണാനും പഠിക്കാനും ഉപയോഗിക്കാനും തരത്തിലാണ് ജൈവോദ്യാനത്തിന്റെദ
ഘടന.ഔഷധസസ്യോദ്യാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം രവീന്ദ്രൻ മൈക്കീൽ ചരകൻ
ഔഷധസസ്യങ്ങൾ ഹെഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളെ അഞ്ച് വീതം ഗ്രൂപ്പുകളാക്കി വ്യത്യസ്ത ഔഷധസസ്യങ്ങൾ നൽകി
അവർത്തന്നെ അതിനെ പരിപാലിക്കുകയാണ്ചെയ്യുക.
ഓരോ ഔഷധസസ്യങ്ങളുടെയുംപ്രാധാന്യത്തെക്കുറിച്ച് രവീന്ദ്രൻ മൈക്കീൽ ചരകൻ
ക്ലാസ്സെടുത്തു.
ചടങ്ങിൽ ഹെഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിഅദ്ധ്യക്ഷത വഹിച്ചു. സീനിയർ
അസ്സിസ്റ്റന്റ് വിജയകുമാർ, ഡോ.കെ.സുനിൽകുമാർ, അധ്യാപകരായ,രജിഷ, രാജു,
സജിത.കെ.പി, ശ്രീജ.കെ, ശശിധരൻ, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു.പരിസ്ഥിതി
ക്ലബ്ബ് കൺവീനർ മനോജ് കുമാർ സ്വാഗതവും പ്രണാപ് കുമാർ നന്ദിയും പറഞ്ഞു.
No comments:
Post a Comment