പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ
കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കാനായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ‘ഹലോ
ഇംഗ്ലീഷ്’ വിജയപ്രഖ്യാപനം നടത്തി. സർവ്വശിക്ഷാ അഭിയാന്റെ (എസ്.എസ്.എ)
നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഹലോ
ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ
പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ
ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം
ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ്
ഹലോ ഇംഗ്ലീഷ്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം
ശാക്തീകരിക്കുന്നതിനുള്ള പരിപാടിയാണിത്.
ഹലോ ഇംഗ്ലീഷിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് കൗൺസിലർ
എം.പി എൻ ഷാഫി നിർവ്വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു.
പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം.സി ചെയർമാൻ
നാരായണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,
വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ്
രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , സുധ പ്രശാന്ത്,പ്രമോദ് ദാസ്
ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക
ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു.
.തുടർന്ന് ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി വ്യത്യസ്ത പരിപാടികളും
അരങ്ങേറി.
No comments:
Post a Comment