തച്ചങ്ങാട് :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ
കാമ്പസിൽ "മണ്ണിനു തണലായൊരായിരം സ്നേഹമരങ്ങൾ" എന്ന നൂതന പദ്ധതിയ്ക്ക്
തുടക്കം കുറിച്ചു.മുഴുവൻ അധ്യാപകരും ജീവനക്കാരും പി.ടി.എ അംഗങ്ങളും
പൂർവ്വവിദ്യാർഥികളും പ്ലാവ്,
മാവ്,പേര,ചാമ്പ,ഞാവൽ,സപോട്ട,ഉറുമാമ്പഴം,നെല്ലി,മുരിങ്ങ,സീതപ്പഴം,രാമപ്പഴം
തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പരിപാലിക്കുന്നത്. ഫലവൃക്ഷത്തണലൊരുക്കൽ പദ്ധതിയുടെ
ഔപചാരികമായ ഉദ്ഘാടനം ഫലവൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കർഷകൻ അരവത്ത് എ
കോരൻ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ 1991-92 എസ്.എസ്.എൽ.സി ബാച്ച്
നിർമ്മിച്ച ജൈവ വൈവിദ്ധ്യ പാർക്ക് സ്കൂളിന് കൈമാറി. പച്ചക്കറി വിത്തും
വുക്ഷത്തൈയ്യും വിതരണം ചെയ്തു. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയും
എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ മനോജ് പീലിക്കോട് പരിസ്ഥിതി ദിനസന്ദേസം
നൽകി. സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകർ മാതൃ വിദ്യാലയത്തിന് ഫലവൃക്ഷത്തൈകൾ
നൽകി മാതൃകയായി. പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ എം.പി.എ.ഷാഫി എസ്.എം.സി
ചെയർമാൻ ടി.പി.നാരായണൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സ്റ്റാഫ്
സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ്
കുമാർ,ബിജു.കെ.വി, വി.കെ.ഗോപാലൻ, രാജു, കമാരൻ, മദർ പി.ടി.എ എക്സിക്യൂട്ടീവ്
കമ്മിറ്റി മെമ്പർ കദീജ, അശോക കുമാർ, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു.
ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും ലസിത നന്ദിയും പറഞ്ഞു.
No comments:
Post a Comment