തച്ചങ്ങാട്: പാട്ടുപാടിയും മധുരം വിളമ്പിയും തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ
പ്രീ പ്രൈമറി പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രീ പ്രൈമറി പ്രവേശനോത്സവ
ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ടി.പി.നാരായണന്റെ
അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർ പേഴ്സൺ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.1997-98 എസ്.എസ്.എൽ സി ബാച്ചിന്റെ
വകയായി പ്രീ പ്രൈമറി കുട്ടികൾക്ക് യൂനിഫോം വിതരണവും ഹെഡ് മിസ്ട്രസ് ഭാരതി
ഷേണായിയുടെ വക പുസ്തകവും പേനയും നൽകി. എസ്.എം.സി വൈസ് ചെയർമാൻ വി.കെ
ഗോപാലൻ, പൂർവ്വ വിദ്യാർത്ഥി മുത്തലിബ്, സി.പി .വി വിനോദ്കുമാർ ,സ്റ്റാഫ്
സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ്
കുമാർ,ബിജു.കെ.വി, രാജു. എ, അശോക കുമാർ, എം.അഭിലാഷ് രാമൻഎന്നിവർ
സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും പ്രീപ്രെമറി അദ്ധ്യാപിക
സിന്ധു നന്ദിയും പറഞ്ഞു.
No comments:
Post a Comment