Monday, July 23, 2018

തച്ചങ്ങാട് ഗവ.സ്കൂളിൽ വായനാ വാരാഘോ‍ഷത്തിന് തുടക്കമായി (19-06-2018)

ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായന-സാഹിറ റഹ്‌മാൻ-

ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായനയെന്നും വായനയുടെ ആനന്ദം കണ്ടെത്താത്തവർക്ക് ജീവിതത്തെ അപൂർണ്ണതയോടെ മാത്രമേ അറിയാൻ പറ്റൂവെന്നും എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ‌മാൻ പറഞ്ഞു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഈ വർ‍‍ഷത്തെ വായനാ വാരാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണുമ്പോഴുള്ള ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വായനയിലൂടെ അറിവും ആഹ്ലാദവും മാത്രമല്ല, ആത്മധൈര്യവും നേടുന്നുണ്ടെന്നും തുർക്കിയിലേക്കുള്ള അവരുടെ ഏകാന്ത യാത്രാനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ കൂട്ടിച്ചേർത്തു.തച്ചങ്ങാട് ഗവ.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാല എന്നിവ സംയുക്തമായാണ് ഈ വർഷത്തെ വായനാ വാരാഘോഷം വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കുന്നത്.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബാബു.കെ അദ്ധ്യക്ഷതവഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി .പി ,പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു,,പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ വിനോദ് കുമാർ പനയാ‬ൽ എം.പി.എ.ഷാഫി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.രാജൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൺവീനർ ഡോ.കെ.സുനിൽ കുമാർ വായന പക്ഷാചരണ പരിപാടി വിശദീകരിച്ചു.യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എ.വി.ശിവപ്രസാദ്..ശ്രീ. ടി.പി.നാരായണൻ, (എസ്.എം.സി ചെയർമാൻ) ശ്രീമതി. സുജാത ബാലൻ (പ്രസിഡണ്ട്, മദർ പി.ടി.എ)ശ്രീ.വി.വി.സുകുമാരൻ (വികസന സമിതി വർക്കിംഗ് ചെയർമാൻ) ശ്രീ..വിജയകമാർ (സീനിയർ അസിസ്റ്റന്റ്)ശ്രീ.. മുരളി വി.വി ( സ്റ്റാഫ് സെക്രട്ടറി)ശ്രീ.. വി.കെ ബാലകൃഷ്ണൻ (പ്രസിഡന്റ്. പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല)ശ്രീ.. യു. സുധാകരൻ (എക്സിക്യുട്ടീവ് മെമ്പർ. വായനശാല) കുമാരി.നീതു.ടി (ആക്ടിംഗ് സ്കൂൾ ലീഡർ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി .ഭാരതി ഷേണായി സ്വാഗതവും  : കൺവീനർ, വിദ്യാരംഗം കലാസാഹിത്യ വേദി മനോജ് കെ നന്ദിയും പറഞ്ഞു. വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണം, എഴുത്തുപെട്ടി,വായന-എഴുത്തു-ക്വിസ് മത്സരങ്ങൾ,അമ്മ വായന,പുസ്തക പ്രദർശനം,ഉച്ചക്കൂട്ടം,പുസ്തക സമാഹരണം,എഴുത്തു കാരുടെ സംഗമം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...