മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ
ഓർമ്മയായിട്ട് ചൊവ്വാഴ്ച 24 വർഷം തികയുന്ന ജൂലൈ 5 ന് തച്ചങ്ങാട്
ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം
ആചരിച്ചു. രാവിലെ കുട്ടി റേഡിയോയിലൂടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ
പ്രഭാഷണം ശ്രീജിത്ത് മാസ്റ്റർ നിർവ്വഹിച്ചു. ലൈബ്രറി ഹാളിൽ വൈക്കം മുഹമ്മദ്
ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവുംനടന്നു.ഉച്ചയ്ക്ക് ബഷീർ
കഥാപാത്രങ്ങളുടെ വരയും തുടർന്ന് എം.എ.റഹ്മാൻ മാഷിന്റെ ബഷീർ ദ മാർ എന്ന
ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. അഭിരാം വിജയൻ, ഗിതിൻ.ബി,ആകാശ്, അതുൽ
എന്നിവർ ബഷീർ കഥാപാത്രങ്ങളെ വരച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ്
എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.ഡോ.കെ.സുനിൽ
കുമാർ,കെ.മനോജ്, പ്രണാബ്കുമാർ, മുരളി.വി.വി,ജസിത,അഭിലാഷ് രാമൻ എന്നിവർ
പരിപാടിക്ക് നേതൃത്വം നൽകി.
No comments:
Post a Comment