Tuesday, July 25, 2017
Thursday, July 13, 2017
വായന പക്ഷാചരണത്തിന് സമാപനം 07/07/2017
വായനോദ്യാനത്തില്‍
നവ്യാനുഭവങ്ങള്‍ പങ്കുവെച്ച്
വായന പക്ഷാചരണത്തിന് സമാപനം
കാഞ്ഞങ്ങാട്:
തച്ചങ്ങാട്
ഗവ.
ഹൈസ്കൂളില്‍
നടന്ന വായന പക്ഷാചരണ സമാപന
പരിപാടി പി.എന്‍
പണിക്കര്‍ ഫൗണ്ടേഷന്
ജില്ലാസെക്രട്ടറി കെ.വി.രാഘവന്
മാസ്റ്റര്‍ ഉദ്ഘാടനം
ചെയ്തു.ഹെഡ്മാസ്റ്റര്
ഇന്‍ചാര്‍ജ് ഷെറൂള്‍ എ.എസ്.എ
അദ്ധ്യക്ഷം വഹിച്ചു.
കാന്‍ഫെഡ്
ജില്ലാ കമ്മറ്റി മെമ്പര്‍
വിനോദ് കുമാര്‍ സി.പി.വി
,
മദര്‍
പി.ടി.എ
പ്രസിഡണ്ട് സുജാത ബാലന്,
സീനിയര്‍
അസിസ്റ്റന്റ് ബാലകൃഷ്ണന്
പി,
സ്റ്റാഫ്
സെക്രട്ടറി വിജയ കുമാര്‍ ,
എസ്.ആര്.ജി
കണ്‍വീനര്‍മാരായ അജിത ,
സുധ
പ്രശാന്ത്,
എന്നിവര്‍
ആശംസകള്‍ അര്‍പ്പിച്ചു
സംസാരിച്ചു.
തുടര്‍ന്ന്
നടന്ന മെഗാ ഡിജിറ്റല്‍ സാഹിത്യ
ക്വിസ് ഭാഷാധ്യാപകനായ എം.അഭിലാഷ്
അവതരിപ്പിച്ചു.സ്കൂള്‍
ലൈബ്രറി കണ്‍വീനര്‍
ഡോ.സുനില്‍കുമാര്‍
സ്വാഗതവും ഗംഗാധരന് കെ.വി
നന്ദിയും പറഞ്ഞു.
വായന
പക്ഷാചരണത്തിന്‍െറ ഭാഗമായി
സ്കൂളില്‍ പി.എന്‍.പണിക്കര്‍
അനുസ്മരണം,പുസ്തകചര്‍ച്ച,കവിതയരങ്ങ്,സാഹിത്യമത്സരങ്ങള്‍,ബഷീര്‍
അനുസ്മരണം,ഒപ്പുമരം,ഉച്ചക്കൂട്ടം
സാഹിത്യചര്‍ച്ച തുടങ്ങിയ
വൈവിധ്യപ്രവര്‍ത്തനങ്ങള്‍
എന്നിവ സ്കൂളിലെ വായനോദ്യാനത്തില്‍
വെച്ച് നടത്തി.
Thursday, July 6, 2017
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയില്‍ ഒപ്പു മരം തീര്‍ത്തു.05-07-2017
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയില്‍ ഒപ്പു മരം തീര്‍ത്തു.
വൈക്കം
മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയേഴാം
ചരമ വാര്‍ഷിക ദിനം തച്ചങ്ങാട്
ഗവ.ഹൈസ്കൂളില്‍
വ്യത്യസ്ത പരിപാടികളോടെ
ആചരിച്ചു.
രാവിലെ
നടന്ന അനുസ്മരണ സമ്മേളനം
ഹെഡ്മിസ്ട്രസ്സ് ഭാരതി
ഷേണായി യുടെ അദ്ധ്യക്ഷതയില്‍
പി.ടി.എ
പ്രസിഡണ്ട് വി.വി.സുകുമാരന്‍
ഉദ്ഘാടനം ചെയ്തു. കെ.വി
ഗംഗാധരന് മാസ്റ്റര്‍ ബഷീര്‍
അനുസ്മരണ പ്രഭാഷണം നടത്തി.
തുടര്‍ന്ന്
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും
വായനോദ്യാനത്തില്‍ ഒത്തുചേര്‍ന്ന്
വൈക്കം മുഹമ്മദ് ബഷീറിന്റെ
സ്മരണയില്‍ ഒപ്പു മരം
തീര്‍ത്തു.ഹെഡ്
മാസ്റ്റര്‍ ഇന്‍ചാര്‍ജ്
ഷെറൂള്‍ എ.എസ്.
എ , സ്റ്റാഫ്
സെക്രട്ടറി വിജയകുമാര്‍,
വിനോദ് കുമാര്‍
സി.പി.വി,
ലൈബ്രറി
കൗണ്‍സില്‍ കണ്‍വീനര്‍
കെ.സുനില്‍
കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പത്താം തരം
ബി യിലെ കിഷോര്‍ .പി.വി
വരച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ
കാരിക്കേച്ചര്‍ വായനോദ്യാനത്തില്‍
പ്രദര്‍ശിപ്പിച്ചു.
തുടര്‍ന്ന്
ക്വിസ് മത്സരവും നടത്തി.
Subscribe to:
Posts (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
അറിവിനായി ഒന്നിക്കാം എന്ന മുദ്രാവാക്യം മുൻനിർത്തി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ' റീഡിങ്ങ് അംബാസിഡർ' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു...