Wednesday, May 26, 2021
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവർ പരിമിതപ്പെടുത്തിയ മത്സരത്തിൽ അധ്യാപകരുടെ ടീം 4 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുട്ടി ടീം 52 റൺസിനിടെ എല്ലാവരും പുറത്തായി.3 ഓവറിൽ 40 റൺസ് നേടിയ രാജേഷ് ആണ് ടോപ് സ്കോറർ.2 ഓവറിൽ 4 വിക്കറ്റ് നേടി മുരളി വി.വിയാണ് കുട്ടി ടീമിന്റെ വിജയമോഹം തകർത്തത്.പ്രധാനാധ്യാപിക ഭാരതീഷേണായി,പി ടി എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം,എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സുജാത ബാലൻ, കുഞ്ഞബ്ദുള്ള മൗവ്വൽ, സുരേഷ് തച്ചങ്ങാട് എന്നിവർ അനുഗമിച്ചു. പൂർവ്വ വിദ്യാർത്ഥികൾ വിജയികൾക്കും റണ്ണേഴ്സിനുമുള്ള ട്രോഫികൾ സംഭാവന ചെയ്തു.1000 ത്തോളം കുട്ടികളും രക്ഷിതാക്കളും കളികാണാൻ സന്നിഹിതരായിരുന്നു.
പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു_27_06_2019
ഈ വർഷം ഒമ്പതാ ക്ലാസ്സിലെ പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് 27_06_2019 ന് നടന്നു. രാവിലെ മുതൽ വൈകുന്നേരം വരെയാണ് ക്ലാസ്സ് ഉണ്ടായത്. ഓറിയന്റേഷൻ ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ ബാബു മാസ്റ്റർ ക്ലാസ്സെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവർ നേതൃത്വം നൽകി.ഹൈടക് സ്കൾ പദ്ധതി , ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുും മൊബൈൽ ആപ് നിർമ്മിക്കാനും പ്രോഗ്രാമിംഗ് ഭാഷ സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ നിർമ്മിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.ഹൈടക് ക്ലാസ്സുമുറികളുടെ പരിപാലനവും പ്രോജക്ടർ ,ലാപ്ടോപ്പ് ,റിമോട്ട് എന്നിവയുടെ പ്രവർത്തനവും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കാൻ ഈ ഓറിയന്റേഷൻ ക്ലാസ്സ് സഹായകമായി.32 കുട്ടികൾ ഓറിയന്റേഷൻ ക്ലാസ്സിൽ പങ്കെടുത്തു.
ലഹരി വിരുദ്ധ ദിനാചരണം പ്രതിജ്ഞ, സന്ദേശം_26_06_2019
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ പ്രത്യേക അസംബ്ലി ചേരുകയും ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യം സാമൂഹ്യ ശാസ്ത്രാധ്യാപകൻ അബൂബക്കർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. സ്കൂൾ ലീഡർ സ്വാതി കൃഷ്ണ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു. പ്രധാനാധ്യാപിക ഭാരതി ഷേണായി ആമുഖ ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി വി.വി മുരളി അദ്ധ്യക്ഷത വഹിച്ചു.
ലോക ലഹരി വിരുദ്ധ ദിനം ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു_26_06_2019
സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. മുഴുവൻ ക്ലാസ്സുകളുടെയും പ്രാതിനിത്യം ഉണ്ടായിരുന്നു.
അമ്മ വായന മത്സരം സംഘടിപ്പിച്ചു._24_06_2019
വായനാ പക്ഷാചരണത്തിന്റ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായന മത്സരം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഭാരതി ഷേണായി പരിപാടി ഉദ്ഘാടനം ചെയ്തു, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളി സ്വാഗതവും പറഞ്ഞു. അമ്മ വായന മത്സരത്തിൽ പന്ത്രണ്ടോളം പേർ പങ്കെടുത്തു. വായനാമത്സരം മനോജ് മാസ്റ്റർ, ഉണ്ണി കൃഷ്ണൻ മാസ്റ്റർ എന്നിവർ വിലയിരുത്തി. മുതിർന്നവരുടെ വായന മത്സരത്തിൽ ഇതിൽ നാരായണി അമ്പങ്ങാട് ഒന്നാംസ്ഥാനവും ലീലാ അരവത്ത് രണ്ടാംസ്ഥാനവും നേടി . പൊതുവിഭാഗത്തിൽ അനിത രാധാകൃഷ്ണൻ ഒന്നാം സ്ഥാനവും സുജാത തച്ചങ്ങാട്, സുജിത കീക്കാനം എന്നിവർ രണ്ടാം സ്ഥാനവും പങ്കുവച്ചു.
അന്താരാഷ്ട്ര യോഗ ദിനം-19-06-2019
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജൂൺ 19ന് തച്ചങ്ങാട് സ്കൂളിലെ ആയുഷ് ക്ലബ്ബും, അമ്പങ്ങാട് പി.എച്ച്.സി (സിദ്ധ), ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി കണ്ണംവയൽ എന്നിവർ സംയുക്തമായി തച്ചങ്ങാട് സ്കൂളിൽ യോഗ പരിശീലനപരിപാടി പരിപാടി നടത്തി. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ലക്ഷ്മി അവർകൾ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയൻ മാസ്റ്റർ സ്വാഗതവും ഉം ഹെഡ്മിസ്ട്രസ് ശ്രീമതി ഭാരതി ഷേണായി അധ്യക്ഷതയും വഹിച്ചു. യോഗ ഇൻസ്ട്രക്ടർ ശ്രീമതി ബിന്ദു ,ആയുഷ് ക്ലബ് അംഗങ്ങളായ ആയ 50 വിദ്യാർത്ഥികൾക്ക് വിവിധ യോഗാസന മുറകളും, അതുകൊണ്ട് നിത്യജീവിതത്തിൽ ഉള്ള ഗുണങ്ങളും വിശദീകരിച്ചു. പരിപാടിക്ക് സ്കൂൾ ആയുഷ് ക്ലബ്ബ് കൺവീനർ പ്രണാബ്കുമാർ നന്ദിയും പറഞ്ഞു.പരിപാടിക്ക് അമ്പങ്ങാട് ആയുഷ് പി എച്ച് സി യിലെ ഡോക്ടർ ജിഷ.,കണ്ണം വയൽ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടർ ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
വായനാപക്ഷാചരണം_ഉദ്ഘാടന സമ്മേളനം-19-06-2019
സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെയുള്ള വായനാപക്ഷാചരണം19-06-2019 ഉച്ചയ്ക്ക് പ്രധാനാധ്യാപിക ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി നേതൃത്വസമിതി കൺവീനർ ജി.അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)
സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...
-
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയില് ഒപ്പു മരം തീര്...