Skip to main content

Posts

‘ഹലോ ഇംഗ്ലീഷ്’ വിജയപ്രഖ്യാപനം നടത്തി(09-07-2018)

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കാനായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ‘ഹലോ ഇംഗ്ലീഷ്’ വിജയപ്രഖ്യാപനം നടത്തി. സർവ്വശിക്ഷാ അഭിയാന്റെ (എസ്.എസ്.എ) നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പരിപാടിയാണിത്. ഹലോ ഇംഗ്ലീഷിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് കൗൺസിലർ എം.പി എൻ ഷാഫി നിർവ്വഹിച്ചു. പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, …
Recent posts

ഒ.എൻ.വിയുടെ അമ്മ കവിത ദൃശ്യാവിഷ്കാരത്തോടെ വായനാ പക്ഷാചാരണം സമാപിച്ചു.(09-07-2018)

തച്ചങ്ങാട്: സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെ ജൂൺ 19 മുതൽ ആരംഭിച്ചതച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ പക്ഷാചരണം ജൂലൈ 9ന് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടത്തിയ കവിതയരങ്ങ് വേലാശ്വരം യു.പി സ്കൂൾ പ്രഥമാധ്യാപകൻ സി.പി.വി വിനോദ കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ ഹലോ ഇംഗ്ലീഷിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് കൗൺസിലർ എം.പി എൻ ഷാഫി നിർവ്വഹിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ എൽ.പി, യു.പി, ഹൈസ്കൂൾ ക്വിസ് മത്സരം, യു.പി, എച്ച് എസ് ഡിജിറ്റൽ ക്വിസ് മത്സരം അമ്മ വായന ,കുട്ടികളുടെ സർഗസൃഷ്ടികൾ എന്നിവയ്ക്കുള്ള സമ്മാനദാനം പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ലക്ഷ്മി സമ്മാനങ്ങൾ വിതരണം ചെയ്തു.അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്ത്. പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം.സ…

ബഷീർ അനുസ്മരണ ദിനം ആചരിച്ചു(05-07-2018)

മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ചൊവ്വാഴ്ച 24 വർഷം തികയുന്ന ജൂലൈ 5 ന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. രാവിലെ കുട്ടി റേഡിയോയിലൂടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം ശ്രീജിത്ത് മാസ്റ്റർ നിർവ്വഹിച്ചു. ലൈബ്രറി ഹാളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവുംനടന്നു.ഉച്ചയ്ക്ക് ബഷീർ കഥാപാത്രങ്ങളുടെ വരയും തുടർന്ന് എം.എ.റഹ്മാൻ മാഷിന്റെ ബഷീർ ദ മാർ എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. അഭിരാം വിജയൻ, ഗിതിൻ.ബി,ആകാശ്, അതുൽ എന്നിവർ ബഷീർ കഥാപാത്രങ്ങളെ വരച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.ഡോ.കെ.സുനിൽ കുമാർ,കെ.മനോജ്, പ്രണാബ്കുമാർ, മുരളി.വി.വി,ജസിത,അഭിലാഷ് രാമൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2017-18 വർഷത്തെ സംസ്കൃതം സ്കോളർഷിപ്പ് നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

വേറിട്ട അനുഭവമായി ഡിജിറ്റൽ സാഹിത്യ ക്വിസ്(27-06-2018)

വായന പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി,ലൈബ്രറി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലും ലിറ്റിൽ കൈറ്റ്സ് എെ.ടി ക്ലബ്ബിന്റെ സഹകരണത്തേടെ യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ‍‍ഡിജിറ്റൽ സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.ഓരോ ക്ലാസ്സിലും പ്രാഥമിക മത്സരത്തിനു ശേഷം ഒരു ക്ലാസ്സിൽ നിന്നും രണ്ടുവീതമുള്ള ഗ്രൂപ്പുകളായാണ് മത്സരം. സാഹിത്യത്തിന്റെ ആറ് വ്യത്യസ്ത മേഖലകളെ ഓഡിയോ,വീ‍ഡിയോ,ചിത്ര സഹായത്തോടെയാണ് ക്വിസ്സ് തയ്യാറാക്കിയത്.ഓഡിയൻസിനുള്ള പ്രത്യേകമത്സരവും സമ്മാനവും ഉണ്ടായിരുന്നു. രണ്ട് മണിക്കൂർ നീണ്ട ക്വിസ്സ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഒമ്പതാം തരം എ ക്ലാസ്സിലെ നീരജ് എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. യു.പി.വിഭാഗത്തിൽ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. അധ്യാപകരായ ഡോ.കെ.സുനിൽ കുമാറും, അഭിലാഷ് രാമനുമാണ് ക്വിസ്സ് മാസ്റ്റേർസ്.

തച്ചങ്ങാട് ഹൈസ്കൂളിൽ പുസ്തകോത്സവം ആരംഭിച്ചു.(27-06-2018)

തച്ചങ്ങാട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മാതൃഭൂമി പുസ്തകോത്സവം ആരംഭിച്ചു.കേരളത്തിലെ പ്രശസ്ത എഴുത്തുകാരുടെയും വ്യത്യസ്ത പുസ്തക ങ്ങൾ പുസ്തകപ്രദർശനത്തൽ ഒരുക്കിയിട്ടുണ്ട്.അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം വായനശാല, സ്കൂൾ ലൈബ്രറി കൗൺസിൽ ,വിദ്യരംഗം കലാ - സാഹിത്യ വേദി എന്നിവരുടെ പിന്തുണയും ഈ ഉദ്യമത്തിനുണ്ട്. മൂന്ന് ദിവസങ്ങളായി നടക്കുന്ന പുസ്തകമേളയും വിൽപ്പനയും ലൈബ്രറി കൗൺസിൽ അംഗംഅംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ആദ്യ പുസ്തക വിൽപ്പന കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ പി.വി.രജിഷ ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു. സീരിയൽ ദൃശ്യങ്ങൾ വെടിഞ്ഞ് അമ്മമാരും കുട്ടികളും വായനയിലേക്ക് തിരിയേണ്ട കാലം അതിക്രമിച്ചുവെന്ന് ഡി.വൈ എസ്.പി അഭിപ്രായപ്പെട്ടു.മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് വിജയകുമാരൻ, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്, വിദ്യാരംഗം കലാ - സാഹിത്യ വേദികൺവീനർ മനോജ് കെ.പി, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി,അഭിലാഷ് രാമൻ, പ്രണാബ് കുമാർ, പ്രമോദ് ദാസ് ഗുപ്ത വായനശാലയുടെ പ്രതിനിധി മിഥുൻ എന്നിവർ സംസാരിച്ചു. …

വായനാ വാരാഘോഷത്തിന് മാറ്റുകൂട്ടി അമ്മ വായന(26-06-2018)

തച്ചങ്ങാട് : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായനസംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർ സ്കൂളിലെത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽല ശൈലികൾക്കും സംഭാഷണത്തിനും അനുസരിച്ച് ആസ്വാദ്യതയോടെ കഥകൾ വായിച്ചു.അമ്മമാരിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂളും അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത വായനശാലയും സംയുക്തമായാണ് അമ്മ വായന സംഘടിപ്പിച്ചത്.കഥ വായിച്ചു കൊണ്ട് മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ അമ്മ വായന ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ഭാരതിഷേണായി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ, വിദ്യാരംഗം കൺവീനർ മനോജ്, സീനിയർ അസിസ്റ്റന്റ് വിജയകുമാരൻ , അഭിലാഷ് രാമൻ, അജിത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി സ്വാഗതവും എസ് ആർ.ജി കൺവീനർ പ്രണബ് കുമാർ നന്ദിയും പറഞ്ഞു.