കാര്‍ഷികം

വീണ്ടുമൊരു വിളവെടുപ്പ് കാലം
പോയകാലത്തിന്റെ ഹരിതസമൃദ്ധിയുടെ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു പച്ചക്കറി വിളവെടുപ്പ്. മണ്ണില്‍ ചവിട്ടി നിന്നുകൊണ്ട് മണ്ണിനെ മറന്ന് വിണ്ണിനെ പുല്‍കാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ വേറിട്ട മാതൃകയാവുകയാണ് തച്ചങ്ങാട് ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍. തിരക്കു   പിടിച്ച അധ്യാപനത്തിനും പഠനത്തിനുമിടയില്‍ കിട്ടുന്ന ഇടവേളയില്‍ മണ്ണിലിറങ്ങി പണി ചെയ്തതിന്റെ ഫലസ്വരൂപമായി കിട്ടിയ വിഷ രഹിത പച്ചക്കറികൾ കൊയ്തെടുത്തപ്പോള്‍  രാജശ്രീ ടീച്ചർക്കും കുട്ടികള്‍ക്കും ആനന്ദം അടയക്കാനായില്ല. നന്മയുടെ വിളനിലത്തിലേക്ക് ഉറച്ച മനസോടെ അവര്‍ ഇറങ്ങിച്ചെന്നപ്പോള്‍ ,വെണ്ടയും പയറുമെല്ലാം നൂറുമേനി വിളഞ്ഞു. വിളഞ്ഞു നില്‍ക്കുന്ന സ്കൂള്‍ വളപ്പിലെ വിളകളോരോന്നായി പതുക്കെ പറിച്ചെടുത്തപ്പോള്‍ കണ്ടു നിന്നവരുടെ മനസിലും നന്മയുടെ പച്ചപ്പ് നിറഞ്ഞു. ഈയൊരു ആനന്ദത്തിനു പിന്നിലെ വിയര്‍പ്പു തുള്ളികള്‍ ഈയവസരത്തില്‍ സ്മരണീയവും അഭിനന്ദനാര്‍ഹവുമാവേണ്ടതുണ്ട് .പ്രോല്‍സാഹനത്തിലൂടെ നിഴലായി നിന്ന ഹെഡ്മിസ്ട്രസ്സ്  ഭാരതീ  ഷേണായ്, കാര്‍മ്മികത്വം കൊണ്ട് ഈ വരണ്ട മണ്ണിനെ ഫലപുയിഷടതയിലേക്ക് നയിച്ച സീഡ് കോര്‍ഡിനേറ്റര്‍ രാജശ്രീ ടീച്ചര്‍,കര്‍മ്മ നിരതതയോടെ ഇതിനെ നെഞ്ചിലേറ്റിയ സ്കൂള്‍ കൃഷി, ജല സേനാ അംഗങ്ങള്‍, കാവലാളായ സീഡ് പോലീസ്, സ്കൂളിലെ വിദ്യാര്‍ത്ഥികളായ അക്ഷയ്, ആദര്‍ശ്, ഉണ്ണി കൃഷ്ണന്‍, അര്‍ച്ചിത്, അഭിരാം, അതുല്‍, ഷിബിന്‍ , വൈഷ്ണവ്, ആനന്ദ്, ഗോകുല്‍, ഹരികൃഷ്ണൻ, അജയ് എന്നിവരെയും,പള്ളിക്കര കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍, പിടിഎ  അംഗങ്ങള്‍, അധ്യാപകര്‍ എന്നിവരെയും നന്ദിയോടെ സ്മരിക്കുന്നു.വിളവെടുപ്പ് പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി  ഇന്ദിര ഉദ്ഘാടനം ചെയ്തു. പള്ളിക്കര കൃഷി ഓഫീസര്‍മാരായ നഫീസത്ത് ബീഗം, ഭാസ്കരന്‍, സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ  ബാല കൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം ലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി രാജേഷ്. എംപി, എസ്എംസി ചെയര്‍മാന്‍ വികെ ഗോപാലൻ, മദര്‍ പിടിഎ  പ്രസിഡന്റ് സുജാത,എ രജനി, സി.പി.വിനോദ് കുമാര്‍, സീഡ് കോര്‍ഡിനേറ്റര്‍ രാജശ്രീ എന്നിവര്‍ പങ്കെടുത്തു.

___________________________
മാറ്റങ്ങളുടെ ചരിത്രങ്ങളൊരുപാട് കേട്ടവരും കണ്ടവരുമാണ് നാം. ഈ മാറ്റങ്ങള്‍ക്ക് പിന്നിലെ ചാലക ശക്തിയെന്താണെന്ന് പലപ്പൊഴും നാം ആലോചിച്ചിട്ടുണ്ടാവണമെന്നില്ല. ആത്മാര്‍ത്ഥതയും ക്ഷമയും
കൈകോര്‍ക്കുമ്പോള്‍ അവിടം നല്ലൊരു മാറ്റത്തിന് വേദിയാവുന്നു. മരുഭൂമി സമാനമായ അവസ്ഥയില്‍ നിന്നും ഹരിത സൗന്ദര്യത്തിലേക്കുള്ള നമ്മുടെ സ്കൂള്‍ കാമ്പസിന്റ മാറ്റത്തിനും ഇത്തരമൊരു ആത്മാര്‍ത്ഥതയുടെയും ക്ഷമയുടെയും കഥ പറയാനുണ്ട്- ഒരു കൂട്ടം കുട്ടികളുടെയും അവര്‍ക്ക് പ്രോല്‍സാഹനവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കൂടെ നിന്ന അദ്ധ്യാപിക അദ്ധ്യാപകന്മാരുടെയും ആത്മാര്‍ത്ഥതയുടെയും ക്ഷമയുടെയും കഥ.

സ്കൂള്‍ കാമ്പസ് ഇപ്പോള്‍ പൂര്‍ണ്ണമായും ഹരിതാഭമാണ്. കാമ്പസിന് ഹരിതാഭയേകി എന്നതിലുപരി വിഷ രഹിത പച്ചക്കറിയുല്‍പന്നങ്ങള്‍ കൂടിയാവുമ്പോള്‍ ഈപരിശ്രമം പൂര്‍ണ്ണതയിലെത്തുന്നു.പൂര്‍ണ്ണമായും ജൈവ കീട നാശിനികളും വളങ്ങളുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. പച്ചക്കറി കൃഷിക്ക് പുറമെ, അപൂര്‍വ്വ ഔഷധ സസ്യങ്ങളടങ്ങിയ ഔഷധത്തോട്ടവും ശ്രദ്ധേയമാണ്.ക്ഷമാ പൂര്‍വ്വം ഇതിനെല്ലാം നേതൃത്വം നല്കിയ സീഡ് കോര്‍ഡിനേറ്ററായ ബയോളജി അദ്ധ്യാപിക ശ്രീമതി രാജശ്രീ പ്രത്യേകം അഭിന്ദനം അര്‍ഹിക്കുന്നു.

.........................................
കാര്‍ഷിക വൃത്തിയുടെ നാള്‍വഴികള്‍..

..........................................


07-08-2014 ന് തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്തിയുണ്ടാക്കിയ വാഴക്കുഴികളില്‍ വാഴകള്‍ നട്ടു കൊണ്ടായിരുന്നു തുടക്കം. ലോക കര്‍ഷക ദിന മായ 17-08-2014 ന് അരവത്ത് പാട സമിതിയിലെ മികച്ച കര്‍ഷകയായ കാര്‍ത്യായനി അമ്മയെ ആദരിച്ചു. ചടങ്ങില്‍ അവര്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൃഷി പാഠങ്ങള്‍ പങ്കു വെച്ചു. 18-8-14 ന് പള്ളിക്കര പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ശ്രീമതി നഫീസത്ത് ബീവി സ്കൂള്‍ വളപ്പിലെ 25 സെന്റിലെ പച്ചക്കറിത്തോട്ടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 18-8-14ന് നരമ്പന്‍ വിത്തുകളും 19-8-14ന് ചീര, വെണ്ട, പേര്‌, കക്കരി എന്നിവയുടെ വിത്തുകളും പാകി. ഇവയ്ക്കെല്ലാം ചികരി കൊണ്ട് ജൈവ രീതിയിലാണ് തടമൊരുക്കിയത്. 20-8-14ന് കോയ വിത്തുകള്‍ നടുകയും അവയ്ക്ക് പന്തലൊരുക്കുകയും ചെയ്തു.. 23-8-14ന് പൂച്ചെടികള്‍ നട്ടു പിടിപ്പിച്ചു. അത്യപൂര്‍വ്വ ഔഷധച്ചെടികളടങ്ങിയ ഔഷധത്തോട്ട നിര്‍മ്മാണത്തിന് നാന്ദി കുറിക്കുകയും ചെയ്തു. 29-8-14ന് വഷള, സാമ്പാര്‍ ചീര എന്നിവയുടെ കൃഷിക്ക് തുടക്കമിട്ടു. 27-9-14ന് കൃഷി ഭവനില്‍ നിന്നും ലഭിച്ച വിത്തുകള്‍ കുട്ടികള്‍ക്ക് വിതരണം നടത്തി. 24-10-2014ന് പി.ടീ.എ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആദ്യ വിളവെടുപ്പും പള്ളിക്കര പഞ്ചായത്ത് കൃഷി അസിസ്റ്റന്‍റ് ശ്രീമതി നഫീസത്ത് ബീവിയുടെ നേതൃത്വത്തില്‍ രണ്ടാം വിളവെടുപ്പും നടന്നു.





















No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...