STEPS

സ്റ്റെപ്സ് പരിപാടിയുടെ ഭാഗമായി നടന്ന  സര്‍വ്വെയില്‍ കണ്ടെത്തിയ  വൈദ്യുതീകരിക്കാത്ത വീടുകളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത സോളാര്‍ ലാമ്പിന്റെ ഉപയോഗ രീതിയെ  കുറിച്ച് പ്രൊ. കുഞ്ഞമ്പു ക്ലാസ് നല്കുന്നു



സ്റ്റെപ്സ് പരിപാടിയുടെ ഭാഗമായി നടന്ന  സര്‍വ്വെയില്‍ കണ്ടെത്തിയ  വൈദ്യുതീകരിക്കാത്ത വീടുകളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സോളാര്‍ ലാമ്പ് വിതരണം ജില്ലാ പഞ്ചായത്ത് ചെയര്‍ പേഴ്സണ്‍ ശ്യാമളാ ദേവി നിര്‍വ്വഹിക്കുന്നു.


ഒരു പ്രതികരണം

പഠനത്തില്‍ അത്രയൊന്നും മിടുക്കനല്ലാത്ത ഒരു കുട്ടിയുടെ ചോദ്യമാണ് ഈ കുറിപ്പിലേക്ക് നയിച്ചത്. STEPS ന്റെ ഭാഗമായ രണ്ടാം യൂണിറ്റ് ടെസ്റ്റ് കഴിഞ്ഞു ഇംഗ്ലീഷിന്റെ  ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യുകയായിരുന്നു.  അപ്പോഴാണ് അതേ പരീക്ഷയുടെ ചോദ്യപ്പേപ്പറുമായി അവന്‍ എന്റെ മുമ്പിലെത്തിയത്. ചോദ്യപ്പേപ്പറിന്റെ ഏറ്റവും മുകളിലായി അച്ചടിച്ച വാചകം ചൂണ്ടിക്കാണിച്ചു അവന്‍ ചോദിച്ചു. 

" സര്‍  എനതാണ് ഈ DIET"
ചോദ്യം കേട്ട് ക്ലാസിലെ മറ്റ് കുട്ടികളും ആകാംക്ഷയോടെ എന്നെ നോക്കുന്നത് കണ്ടപ്പോള്‍. DIET നെക്കുറിച്ചു ഞാന്‍ ക്ലാസില്‍ പൊതുവായി തന്നെ വിശദീകരണം നല്‍കി. ശേഷം ഈ ചര്‍ച്ചക്ക് തുടക്കമിട്ട കുട്ടിയെ അഭിനന്ദിക്കാനും മറന്നില്ല. പിന്നീട് ഈ പരീക്ഷകളെ കുറിച്ചുള്ള അവരുടെ അഭിപ്രായം ആരാഞ്ഞു. അവരുടെ പ്രതികരണങ്ങളെല്ലാം ഏക സ്വഭാവമുള്ളവയായിരുന്നു. ഒരു പൊതു പരീക്ഷയുടെ ഗൗരവത്തിലാണ് അവര്‍ ഇതിനെ കാണുന്നത്. അവസാന പിരീഡ് ആയിരുന്നു. ചര്‍ച്ചകളും പ്രതികരണങ്ങളും ഏറെക്കുറെ അവസാനിക്കാറായപ്പോള്‍, മറ്റൊരു കുട്ടി വേറൊരു ചോദ്യവുമായി മുന്നോട്ടു വന്നു. "സര്‍....ഇത് പോലെയുള്ള പരീക്ഷകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ഉണ്ടായിരുന്നോ?"

"ഇല്ല. ഡയറ്റിന്റെ മേല്‍ നോട്ടത്തില്‍ ആദ്യമായാണ് ഇങ്ങിനെ ഏകീകൃത സ്വഭാവത്തില്‍ പരീക്ഷ നടക്കുന്നത്" . 
ചോദ്യങ്ങളും മറുപടികളുമായി സമയം നീങ്ങിയത് അറിഞ്ഞില്ല. 
ദേശീയ ഗാനത്തിനുള്ള ബെല്ലടിച്ചു. ദേശീയ ഗാനവും കഴിഞ്ഞ് , 5 മിനുട്ട് ഇടവേളക്കായി (10 ം തരക്കാര്‍ക്ക് രാവിലെ 9 മണി മുതല്‍ വൈ. 5 മണി വരെയാണ് ക്ലാസ് സമയം) പുറത്തേക്ക് ഓടുന്നതിനിടയില്‍ കുട്ടികളില്‍ ആരോ ഒരാള്‍ വിളിച്ച് പറയുന്നത് കേട്ടു....
" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............."

****************************
5മണി വരെയുള്ള ക്ലാസും കഴിഞ്ഞ്, ട്രെയിനും കാത്ത് പള്ളിക്കര റെയില്‍വെ സ്റ്റഷനില്‍ ഇരിക്കുമ്പോള്‍, ക്ലാസിലുണ്ടായ അവസാന കമന്റ് എന്റെ മനസ്സിലേക്ക് വീണ്ടും എത്തി......
" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............."

ശരിയാണ്...... എന്റെ സ്കൂള്‍, കോളേജ് ജീവിത ഓര്‍മ്മകളില്‍ എവിടെയും ഡയറ്റിന് ഒരിടം കാണുന്നില്ല. അദ്ധ്യാപന പരിശീലന സമയത്താണെന്ന് തോന്നുന്നു ഈ വാക്ക് പരിചയപ്പെടുന്നത്. പക്ഷ, ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. ഒരു പത്താം ക്ലാസുകാരന്റെ ജീവിതത്തിലേക്ക് പ്രായോഗികതയോടെ കടന്ന് വരാന്‍ കാസറഗോഡ് ഡയറ്റിന് കഴിഞ്ഞു. തികച്ചും സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവും തന്നെ.....ഇതിന് ചുക്കാന്‍ പിടിച്ചവര്‍ ആരായാലും, അവര്‍ക്ക് വേണ്ടി ഈ പ്രതികരണം ഞാന്‍ ആദര പൂര്‍വ്വം അതിലേറെ അഭിമാന പൂര്‍വ്വം ഞാന്‍ ഈ കൊച്ചു മനസ്സിന്റെ നിഷ്കളങ്ക പ്രതികരണം സമര്‍പ്പിക്കുന്നു.......
" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............."
By ABDUL JAMAL
H.S.A ENGLISH
G.H.S THACHANGAD
.............................................................................................
16-10-2014 ന് നടന്ന SSLC കുട്ടികള്‍ക്കായുള്ള കൗണ്‍സലിംഗ് ക്ലാസ്സ്



 ഓണപ്പരീക്ഷാ ഫലം വിലയിരുത്താന്‍ 30/09/2014 ന് നടന്ന SSLC CPTA യോഗത്തില്‍ നിന്ന്       








          ഇത് വായിക്കാതെ പോകരുത് .....

DIET കാസറഗോഡിന്‍റെ കീഴില്‍ നടപ്പിലാക്കുന്ന STEPS ( Standard Ten Enrichment Programme in Schools) പദ്ധതിയുടെ കുട്ടികളെ അറിയാന്‍ എന്ന പരിപാടിയുടെ ഭാഗമായി പത്താം തരത്തിലെ കുട്ടികളെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞു. പല ബാച്ചുകളായി ഗൃഹ സന്ദര്‍ശനത്തിറങ്ങി. പിറ്റേ ദിവസം സന്ദര്‍ശനത്തിന്‍റെ ക്രോഡീകരണത്തിനായി ഒത്തു കൂടിയപ്പോള്‍,പല കുട്ടികളുടെയും വീടുകളിലെ പരിതാപകരമായ സാഹചര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണു നിറഞ്ഞു. വീടില്ലാത്തവര്‍, വീട്ടില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യമില്ലാത്തവര്‍ , പഠന സൗകര്യമില്ലാത്തവര്‍, വീട്ടില്‍ വൈദ്യുതിയില്ലാത്തവര്‍ ... ഇങ്ങിനെ നീളുന്നു ആ പട്ടിക. പഞ്ചായത്ത് അധികാരികളുടെയും പി.ടി.എ പ്രമുഖരുടെയും സജീവ ശ്രദ്ധയിലേക്ക് കാര്യങ്ങള്‍ കൊണ്ടു വരാന്‍ സാധിച്ചുവെന്നത് ആശ്വാസകരം. എങ്കിലും സഹൃദയരുടെ സഹായ ഹസ്തം ഇവര്‍ക്ക് നേരെ നീളുമെന്ന ശുഭ പ്രതീക്ഷയോടെ പ്രസ്തുത വിവരം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

സ്വന്തമായി വീടില്ലാത്തവര്‍ : 16
വൈദ്യുതിയില്ലാത്തവര്‍ : 12
ഓല മേഞ്ഞ വീടുകള്‍ : 16
മേശയും കസേരയും ഇല്ലാത്തവര്‍ : 20

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...