ABOUT US

 ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈ സ്കൂൾ. ഈ വിദ്യാലയം കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലബാർ മേഖലയിലെ ആദ്യകാലത്തെ 48 വിദ്യാലയങ്ങളിൽ ഒന്ന്. തച്ചങ്ങാട് ഭജനമന്ദിരത്തിനടുത്ത് വാഴുന്നോരുടെ പാട്ട സ്ഥലത്ത് പുല്ലു മേഞ്ഞ കെട്ടിടത്തീൽ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലാപുരം ആസ്ഥാനമായ തെക്കൻ കർണ്ണാടക ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം.വി.വി .കൃഷ്ണൻ ഉദുമക്കാരൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1961ലെ മഴക്കാലത്ത് സ്കൂൾ കെട്ടീടം തകർന്നു വീണു. പിന്നീടു തച്ചങ്ങാടിനു വടക്ക് കൃഷ്ണൻ മണിയാണിയുടെ ചായ പീടിക താത്കാലിക കെട്ടിടമായി പ്രവർത്തിച്ചു.1984ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...