Tuesday, July 24, 2018

ഒ.എൻ.വിയുടെ അമ്മ കവിത ദൃശ്യാവിഷ്കാരത്തോടെ വായനാ പക്ഷാചാരണം സമാപിച്ചു.(09-07-2018)

തച്ചങ്ങാട്: സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെ ജൂൺ 19 മുതൽ ആരംഭിച്ചതച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ പക്ഷാചരണം ജൂലൈ 9ന് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടത്തിയ കവിതയരങ്ങ് വേലാശ്വരം യു.പി സ്കൂൾ പ്രഥമാധ്യാപകൻ സി.പി.വി വിനോദ കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ ഹലോ ഇംഗ്ലീഷിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് കൗൺസിലർ എം.പി എൻ ഷാഫി നിർവ്വഹിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ എൽ.പി, യു.പി, ഹൈസ്കൂൾ ക്വിസ് മത്സരം, യു.പി, എച്ച് എസ് ഡിജിറ്റൽ ക്വിസ് മത്സരം അമ്മ വായന ,കുട്ടികളുടെ സർഗസൃഷ്ടികൾ എന്നിവയ്ക്കുള്ള സമ്മാനദാനം പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ലക്ഷ്മി സമ്മാനങ്ങൾ വിതരണം ചെയ്തു.അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്ത്. പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , സുധ പ്രശാന്ത്,പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു. സമാപനത്തോടനുബന്ധിച്ച് ഒ എൻ.വി കുറുപ്പിന്റെ അമ്മ എന്ന കവിത വിദ്യാർത്ഥികൾ സംഗീതശില്പമായി അവതരിപ്പിച്ചു. തിങ്ങിനിറഞ്ഞ രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് കുട്ടികൾ കവിതയ്ക്കൊത്ത് ചുവടുവെച്ചത്

No comments:

Post a Comment

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...