Thursday, June 22, 2017

വായനോദ്യാനത്തില്‍വെച്ച് ഉച്ചക്കൂട്ടം ഉദ്ഘാടനം ചെയ്തു. 22/06/2017



തച്ചങ്ങാട്: തച്ചങ്ങാട് ഗവ. ഹൈസ്കൂളില്‍ വായനാ പക്ഷാചരണത്തോടനുബന്ധിച്ചു കുട്ടികൾക്ക് വായനാ ലോകം തുറന്നു കൊണ്ട് വായനോദ്യാനം ഉച്ച കൂട്ട പുസ്തക ചർച്ചകൾക്ക് തുടക്കം കുറിച്ചു. സ്കൂൾ മുറ്റത്തുള്ള പാലമര ചുവട്ടിൽ ആസ്വാദകരായ കുട്ടികളും അധ്യാപകരും ഒത്തു കൂടി രണ്ടാഴ്ചയിലൊരിക്കൽ തെരഞ്ഞെടുക്കപ്പെടുന്ന പുസ്തകങ്ങളിലെ സൃഷ്ട്ടികൾ അവതരിപ്പിക്കുകയും ആസ്വാദന ചർച്ചകൾ നടത്തുകയും ചെയ്യുന്നു





 ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അപർണ എം.ടി വാസുദേവൻ നായരുടെ കളിവീട് എന്ന കഥ അവതരിപ്പിച്ചു . വിജയകുമാർ എ , ശ്രീജിത്ത് എം, ജെസിത കെ.ആർ , സുധാ പ്രശാന്ത് കെ.വി എന്നിവർ ആശസകൾ നേർന്നു. ലൈബ്രറി കൺവീനർ ഡോ. സുനിൽ കുമാർ സ്വാഗതവും ഭാഷാധ്യാപകൻ എം. അഭിലാഷ് രാമൻ നന്ദിയും പറഞ്ഞു .
















വായനോദ്യാനത്തില്‍വെച്ച് ഉച്ചക്കൂട്ടം ഉദ്ഘാടനം ചെയ്തു.

തച്ചങ്ങാട്: തച്ചങ്ങാട് ഗവ. ഹൈസ്കൂളില്‍ വായനാ പക്ഷാചരണത്തോടനുബന്ധിച്ചു കുട്ടികൾക്ക് വായനാ ലോകം തുറന്നു കൊണ്ട് വായനോദ്യാനം ഉച്ച കൂട്ട പുസ്തക ചർച്ചകൾക്ക് തുടക്കം കുറിച്ചു. സ്കൂൾ മുറ്റത്തുള്ള പാലമര ചുവട്ടിൽ ആസ്വാദകരായ കുട്ടികളും അധ്യാപകരും ഒത്തു കൂടി രണ്ടാഴ്ചയിലൊരിക്കൽ തെരഞ്ഞെടുക്കപ്പെടുന്ന പുസ്തകങ്ങളിലെ സൃഷ്ട്ടികൾ അവതരിപ്പിക്കുകയും ആസ്വാദന ചർച്ചകൾ നടത്തുകയും ചെയ്യുന്നു. "വായനോദ്യാനം ഉച്ചക്കൂട്ടം "സാക്ഷരതാ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണും കാൻഫെഡ് പ്രവർത്തകനുമായ സി.പി.വി വിനോദ്‌കുമാർ ഉദ്ഘാടനം ചെയ്തു . സീനിയർ അദ്ധ്യാപകൻ ബാലകൃഷ്ണൻ.കെ അധ്യക്ഷം വഹിച്ചു . കെ വി ഗംഗാധരൻ മാസ്റ്റർ പുസ്തക പരിചയം നടത്തി . ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അപർണ എം.ടി വാസുദേവൻ നായരുടെ കളിവീട് എന്ന കഥ അവതരിപ്പിച്ചു . വിജയകുമാർ എ , ശ്രീജിത്ത് എം, ജെസിത കെ.ആർ , സുധാ പ്രശാന്ത് കെ.വി എന്നിവർ ആശസകൾ നേർന്നു. ലൈബ്രറി കൺവീനർ ഡോ. സുനിൽ കുമാർ സ്വാഗതവും ഭാഷാധ്യാപകൻ എം. അഭിലാഷ് രാമൻ നന്ദിയും പറഞ്ഞു .

Wednesday, June 21, 2017

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു_28_06_2019

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു.10 ഓവ...